കേരള സോയിൽ മ്യൂസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ, തിരുവനന്തപുരം ജില്ലയിലെ പരോട്ടുകോണത്ത് സ്ഥിതി ചെയ്യുന്ന ഒരു മ്യൂസിയമാണ് കേരള സോയിൽ മ്യൂസിയം (Kerala Soil Museum). കേന്ദ്ര മണ്ണ് പരിശോധനാ കേന്ദ്രം സ്ഥിതി ചെയ്യുന്നതിനൊപ്പം തന്നെയാണ് ഈ മ്യൂസിയവും സ്ഥാപിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വ്യത്യസ്ത തരം മണ്ണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കേരളസർക്കാരിന്റെ കീഴിലുള്ള മണ്ണ് പര്യവേക്ഷണ സംരക്ഷണ വിഭാഗത്തിന്റെ പരിപാലനത്തിലാണ്  ഈ മ്യൂസിയം.

2014 ജനുവരി 1ന് ആണ് കേരള സോയിൽ മ്യൂസിയം ആരംഭിച്ചത്  [1][2]. ലോകത്തിലെ ഏറ്റവും വലുതും ഇന്ത്യയിലെ ആദ്യത്തേതുമായ ഈ മണ്ണ് മ്യൂസിയം അന്തർദ്ദേശീയ നിലവാരം പുലർത്തുന്നുണ്ട്[3][4]. കേരളത്തിലെ മണ്ണിനങ്ങളും ധാതുക്കളും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്നതിന് വേണ്ടി സ്ഥാപിക്കപ്പെട്ട സ്ഥാപനമാണിത്. മണ്ണിനങ്ങളുടെ ഈ സമ്പന്നത സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നു[5].

അവലംബം[തിരുത്തുക]

  1. "First Soil Museum Inaugurated". The New Indian Express. 2 January 2014. ശേഖരിച്ചത് 5 January 2014.
  2. T. Nandakumar (2 January 2014). "Museum to Showcase Soil Diversity in Kerala". The Hindu. ശേഖരിച്ചത് 5 January 2014.
  3. "CM inaugurates Soil Museum". Government of Kerala. മൂലതാളിൽ നിന്നും 5 January 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 January 2014.
  4. "World's Biggest Soil Museum". The New Indian Express. 2 January 2013. ശേഖരിച്ചത് 5 January 2014.
  5. Viju B (11 June 2012). "India's first soil museum to come up in Kerala". The Times of India. Bennett, Coleman & Co. ശേഖരിച്ചത് 8 January 2014.


"https://ml.wikipedia.org/w/index.php?title=കേരള_സോയിൽ_മ്യൂസിയം&oldid=3247952" എന്ന താളിൽനിന്ന് ശേഖരിച്ചത്