കേരള സാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരള സാരിയെ സെറ്റ് സാരിയെന്നും പറയുന്നു. മുണ്ടും നേരിയതും പോലെ തോന്നുന്ന വസ്ത്രമാണ് കേരള സാരി. കേരള സാരിക്ക് ഒരു ഭാഗം മാത്രമാണ് ഉള്ളത്. എന്നാൽ മുണ്ടും നേര്യതും രണ്ടു ഭാഗമുള്ള വസ്ത്രമാണ്.

സാംസ്കാരിക വസ്ത്രം[തിരുത്തുക]

കേരളസാരിയുടുത്ത നർത്തകി

മലയാളി സമൂഹത്തിലെ സ്ത്രീകളുടെ സാംസ്കാരിക വസ്ത്രമായി കണക്കാക്കുന്നു. [അവലംബം ആവശ്യമാണ്][1] സ്വർണ്ണ നിറത്തിലുള്ള കരയുള്ള ഇളം മഞ്ഞ അല്ലെങ്കിൽ കരയില്ലാത്ത മുണ്ടും നേരിയതും ലാളിത്യവും ആകഷണീയതയും മലയാളി മങ്കയുടെ പ്രതീകമാണ്.[അവലംബം ആവശ്യമാണ്][2]

സംസ്കാരത്തിൽ[തിരുത്തുക]

പാരമ്പര്യരീതിയിലും ആധുനിക രീതിയിലുള്ള സാരി രാജ രവി വർമ്മയുടെ ചിത്രങ്ങളിൽ ചിത്രീകരിച്ചിട്ടുണ്ട്. മുണ്ടും നേരിയതും പലതത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.[3]

സാരി അണിഞ്ഞ ആദ്യ മലയാളി വനിത[തിരുത്തുക]

ആയില്യം തിരുനാളിന്റെ പത്നിയായ കല്യാണി പിള്ള (കല്യാണിക്കുട്ടിയമ്മ)യാണ് സാരി അണിഞ്ഞ ആദ്യ മലയാളി വനിത. 1868-ൽ ആയിരുന്നു അത്. അന്ന് കല്യാണിക്കുട്ടിയമ്മ സാരിയുടുക്കുമ്പോൾ, രാജാ രവിവർമ്മയുടെ സാരിയണിഞ്ഞ ദേവീരൂപങ്ങളും പുരാണകഥാപാത്രങ്ങളും പിറന്നിട്ടുണ്ടായിരുന്നില്ല. മഹാരാഷ്ട്രയിലെയും ആന്ധ്രയിലെയും വസ്ത്ര പാരമ്പര്യങ്ങൾ കണ്ടറിഞ്ഞുള്ള രവിവർമയുടെ സാരിസങ്കൽപം 1880-കൾ തൊട്ടാണ് ഇന്ത്യയെമ്പാടും പ്രചരിച്ചത്.  തമിഴ്നാട്ടിൽനിന്നുൾപ്പെടെയെത്തിയ നർത്തകിമാരിലൂടെയാകാം സാരിയുടെ ആദ്യമാതൃകകൾ കേരളത്തിലും ചുവടുവച്ചതെന്നു കരുതുന്നതിൽ തെറ്റില്ല. 

സാരിയുടെ ചരിത്രം[തിരുത്തുക]

സിന്ധുനദിതട സംസ്കാരത്തോളം പഴക്കമുണ്ട് സാരിയുടെ ചരിത്രത്തിനെന്ന് കരുതപ്പെടുന്നു. ആദ്യകാലത്ത് അരയ്ക്ക് താഴെയായി അന്തരീയയും അരയ്ക്ക് മുകളിലായി ഉത്തരീയവും ശിരസ്സ് മറച്ചുകൊണ്ട് സ്ഥാനപദയുമാണ് അണിഞ്ഞിരുന്നത്. ഈ വേഷത്തിൽ നിന്നാണ് സാരി എന്ന പരമ്പരാഗത വസ്ത്രത്തിന്റെ ഇന്നത്തെ രൂപം ഉരുത്തിരിഞ്ഞതെന്ന് കരുതപ്പെടുന്നു.


കോട്ടൺ തുണിത്തരങ്ങളായിരുന്നു ആദ്യകാലത്ത് അണിഞ്ഞിരുന്നത്. അതിലേക്ക് കടുംനിറങ്ങളിലുള്ള ഡൈ ചെയ്യിക്കുമായിരുന്നു. എന്നാൽ പിന്നീട് സിൽക്ക് നെയ്തെടുക്കാൻ ആരംഭിച്ചു. പ്രാദേശികാടിസ്ഥാനത്തിൽ സാരി ധരിക്കുന്നതും വിവിധ ശൈലികളിലായി.  ബ്രിട്ടീഷുകാരുടെയോ, മുസ്ലിങ്ങളുടെയോ കടന്നുവരവോടെയാകണം സാരിക്കൊപ്പം ബ്ലൗസോ കച്ചയോകൂടി ധരിക്കുന്ന ശീലം നിലവിൽവന്നത്.

അവലംബം[തിരുത്തുക]

  1. Boulanger 1997, Ghurye 1951
  2. "Say it in gold and off-white". The Hindu. Kochi, India. 2016-09-14.
  3. Miller & Banerjee 2004
"https://ml.wikipedia.org/w/index.php?title=കേരള_സാരി&oldid=3175360" എന്ന താളിൽനിന്ന് ശേഖരിച്ചത്