കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കാഴ്ചയില്ലാത്തവർക്കായുള്ള സംഘടനയാണ് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് (കെ.എഫ്.ബി.). അന്ധരുടെ ക്ഷേമത്തിനായി അന്ധരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ളതാണ് ഈ സംഘടന. 1967 സെപ്റ്റംബർ 11 ന് സ്ഥാപിച്ച ഈ സംഘടനയുടെ ആസ്ഥാനം തിരുവനന്തപുരമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരവും നിരവധി അവാർഡുകളും കെ എഫ് ബി ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ആദ്യമായി 2007-ൽ ഏർപ്പെടുത്തിയ ഏറ്റവും മികച്ച എൻ ജി ഒ യ്ക്കുള്ള അവാർഡ് ലഭിച്ചത് കെ എഫ് ബി യ്ക്കാണ്. ഇപ്പോൾ 5000 അംഗങ്ങൾ ഉണ്ട്.

ലക്ഷ്യങ്ങൾ[തിരുത്തുക]

  • വിദ്യാഭ്യാസത്തിലും പരിശീലനങ്ങളിലും ജോലിയിലും തുല്യതയ്ക്കുവേണ്ടി പരിശ്രമിക്കുകയും അതുവഴി കാഴ്ച്ചയില്ലാത്തവരുടെ സാമൂഹ്യവും സാമ്പത്തികമായതുമായ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുക.
  • കാഴ്ചയില്ലാത്തവരെ സമൂഹവുമായി ചേർത്തുനിർത്താൻ വേണ്ടി പ്രവർത്തിക്കുക
  • കായികരംഗത്തും കലാരംഗത്തും സാംസ്കാരികരംഗത്തും കാഴ്ചയില്ലാത്തവരുടെ കഴിവുകൾ വളർത്താൻവേണ്ടി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക.

പ്രവർത്തനങ്ങൾ[തിരുത്തുക]

കെ.എഫ്.ബി.യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അന്ധവിദ്യാലയങ്ങൾ, പുനരധിവാസകേന്ദ്രങ്ങൾ, തൊഴിൽ പരിശീലനകേന്ദ്രങ്ങൾ, അനാഥരായ കാഴ്ചയില്ലാത്തവരെ സംരക്ഷിക്കുന്ന അഗതിമന്ദിരം എന്നിവയും തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന ഹെഡ് ഓഫീസിനോടനുബന്ധിച്ച് ഓഢിയോ ലൈബ്രറി, കംമ്പ്യൂട്ടർ പരിശീലനകേന്ദ്രം, ബ്രെയിൽ പുസ്തക ലൈബ്രറി, ബ്രെയിൽ പ്രസ്സ് എന്നിവയും പ്രവർത്തിചുവരുന്നു. കൂടാതെ സൗജന്യ നേത്രപരിശോധന ക്യാമ്പുകളും, നേത്രദാനം പ്രോൽസാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.

ഭാരവാഹികൾ[തിരുത്തുക]

കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് ഇപ്പോഴത്തെ സെക്രട്ടറി : ടി. എൻ. മുരളീധരൻ (2016)