Jump to content

കേരള പഴമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡോ. ഹെർമ്മൻ ഗുണ്ടർട്ട് രചിച്ച ഒരു ചരിത്ര ഗ്രന്ഥമാണ് കേരള പഴമ അഥവാ മലബാറിന്റെ ചരിത്രം ക്രി.ശേ. 1498 – 1631. കേരളത്തിൽ വാസ്കോ ഡ ഗാമ വന്നിറങ്ങിയ കാലത്തെ ഈ കൃതി അനാവരണം ചെയ്യുന്നു. മംഗലാപുരത്തു നിന്ന് 1868 ലാണ് ഇതിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിക്കുന്നത്. ഗുണ്ടർട്ടിന്റെ തന്നെ കേരളോത്പത്തി എന്ന കൃതിയുടെ തുടർച്ചയാണ് ഈ രചന. മലബാർ ചരിത്രത്തിനാണ് ഈ ഗ്രന്ഥം കൂടുതൽ ഊന്നൽ നൽകുന്നത്. പാശ്ചാത്യവിവരണങ്ങളാണ് ഈ രചനയ്ക്ക് ആധാരമായി സ്വീകരിച്ചിരിക്കുന്നത്.[1]

"പതിനാറാം ശതകത്തിൽ പോർത്തുഗലിനും കേരളത്തിനും തമ്മിലുണ്ടായിരുന്ന ബന്ധത്തെ ഗ്രന്ഥകാരൻ "ബറോസ മുതലായ പറങ്കിപ്പുസ്തകങ്ങൾ" പരിശോധിച്ച് സവിസ്തരമായി വർണ്ണിച്ചിരിക്കുന്നു. ഗുണ്ടർട്ടിന്റെ ഗവേഷണ നൈപുണ്യത്തോടൊപ്പം ഗദ്യ ശൈലിയുടെസ്വരൂപവും മനസ്സിലാക്കുവാൻ പ്രസ്തുത കൃതി പ്രയോജനപ്പെടുന്നു" എന്ന് കേരള സാഹിത്യ ചരിത്രത്തിൽ ഉള്ളൂർ ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യത്തെ എടുത്തു കാട്ടുന്നു.

അവലംബം

[തിരുത്തുക]
  1. http://digital.mathrubhumi.com/149516/Keralapazhama/Mon-Aug-19-2013#page/183/1
"https://ml.wikipedia.org/w/index.php?title=കേരള_പഴമ&oldid=2436452" എന്ന താളിൽനിന്ന് ശേഖരിച്ചത്