കെ കമ്പ്യൂട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ കമ്പ്യൂട്ടർ
Keisoku-Fujitsu.jpg
A cabinet of RIKEN's K computer prototype manufactured by Fujitsu
സജീവമായത്Operational 2011
നിർമ്മാതാവ്‌MEXT, ജപ്പാൻ Japan
പ്രവർത്തകർFujitsu
സ്ഥാനംRIKEN Advanced Institute for Computational Science
രൂപകല്‌പന68,544 SPARC64 VIIIfx processors, Tofu interconnect, Linux-based enhanced operating system
വേഗത10.51 petaflops (Rmax)
റാങ്കിങ്TOP500: 1, June 2011

ലോകത്ത് ഇപ്പോഴുള്ള ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടറാണ് ജപ്പാന്റെ കെ കമ്പ്യൂട്ടർ. ഈ കംപ്യൂട്ടറിന് സെക്കന്റിൽ 10 ക്വാഡ്രില്യൺ കണക്കുകൾ കൂട്ടാനാവുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. [1] പത്ത് ക്വാഡ്രില്യൺ എന്നതിന്റെ ജപ്പാനീസ് വാക്കായ "kei" (?), എന്നതിൽ നിന്നുമാണ് കെ കമ്പ്യൂട്ടർ എന്ന വാക്ക് ഉരുവമെടുത്തത്. ഒരു ക്വാഡ്രില്ല്യൺ എന്നാൽ ആയിരം ട്രില്ല്യണ് തുല്യമാണ്. കണക്കിൽ 19 സ്ഥാനമുള്ള സംഖ്യയാണ് ട്രില്ല്യൺ. [2]

864 സെർവർ തട്ടുകളിലായി സജ്ജീകരിച്ചിട്ടുള്ള 88,000 സെൻട്രൽ പ്രോസസിംഗ് യൂണിറ്റുകൾ ( SPARC64 VIIIfx CPUs)അടങ്ങുന്നതാണ് ഈ സൂപ്പർ കമ്പ്യൂട്ടർ. സാധാരണ കമ്പ്യൂട്ടറുകളേക്കാൾ ആയിരം മടങ്ങ് വേഗതയുള്ളവയാണ് സൂപ്പർ കമ്പ്യൂട്ടറുകൾ . ശാസ്ത്രീയ പരീക്ഷണങ്ങളിലും, ഭൂകമ്പം അളക്കുന്നതിനും, സുനാമി പ്രവചനത്തിനുമൊ്കകെ സൂപ്പർകമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നു. [3] ജപ്പാനിലെ കോബെയിലുള്ള റിക്കൺ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്പ്യൂട്ടേഷണൽ സയൻസിൽ, ഫ്യൂജിറ്റ്സു കമ്പനിയുമായുള്ള സംയുക്ത സംരംഭമായിട്ടാണ് ഈ കമ്പ്യൂട്ടർ വികസിപ്പിച്ചെടുത്തിട്ടുള്ളത്. പുതിയ കണ്ടെത്തൽ ജപ്പാന്റെ വികസനത്തിൽ നിർണായകമാവുമെന്ന് കമ്പ്യൂട്ടർ നിർമ്മിച്ച റിക്കൺ കമ്പനി പ്രസിഡന്റ് റയോജി നയോറി പറഞ്ഞു. [4]

അവലംബം[തിരുത്തുക]

  1. "Japan Reclaims Top Ranking on Latest TOP500 List of World's Supercomputers", top500.org, ശേഖരിച്ചത് 2011 നവംബർ 07
  2. ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർകമ്പ്യൂട്ടർ ജപ്പാന്റേത്, ശേഖരിച്ചത് 2011 നവംബർ 07
  3. ജപ്പാന്റെ "കെ കമ്പ്യൂട്ടർ" വേഗമേറിയ സൂപ്പർ കമ്പ്യൂട്ടർ: ദേശാഭിമാനി, ശേഖരിച്ചത് 2011 നവംബർ 07
  4. "K computer" Achieves Goal of 10 Petaflops: fujitsu.com, ശേഖരിച്ചത് 2011 നവംബർ 07
"https://ml.wikipedia.org/w/index.php?title=കെ_കമ്പ്യൂട്ടർ&oldid=2664644" എന്ന താളിൽനിന്ന് ശേഖരിച്ചത്