Jump to content

കെ. ബാബു ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഒരു ശാസ്ത്രലേഖകനാണ് കെ. ബാബു ജോസഫ്. വിവിധ കലാലയങ്ങളിൽ അധ്യാപകനായിരുന്ന ഇദ്ദേഹം കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ വൈസ് ചാൻസലറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.[1] തിയറട്ടിക്കൽ ഫിസിക്‌സിന്റെ വിവിധ ശാഖകളിലായി നൂറിൽപരം ഗവേഷണപ്രബന്ധങ്ങൾ, മലയാളത്തിൽ നിരവധി പോപ്പുലർ സയൻസ്‌ ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2]പദാർത്ഥം മുതൽ ദൈവകണം വരെ എന്ന കൃതിക്ക് വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. [3]

ജീവിതരേഖ

[തിരുത്തുക]

1940-ൽ ജനനം. കുറവിലങ്ങാട്‌, കരിങ്കുന്നം എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. 1969-ൽ കേരള സർവകലാശാലയിൽ നിന്ന്‌ ഭൗതികശാസ്ത്രത്തിൽ പി.എച്ച്‌.ഡി. ബിരുദം.

ചങ്ങനാശേരി എസ്.ബി കോളജ്‌, ആലുവ യു.സി.കോളജ്‌, കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല എന്നീ സ്‌ഥാപനങ്ങളിൽ അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്‌. 1997 മുതൽ 2001[1] വരെ കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനം വഹിച്ചിരുന്നു.

പ്രധാന കൃതികൾ

[തിരുത്തുക]
  • ആപേക്ഷികതയുടെ നൂറു വർഷങ്ങൾ
  • ഈ ശരീരത്തിലൊതുങ്ങുന്നില്ല ഞാൻ
  • നിഷ്‌ഫലതകളുടെ ബാബിലോൺ
  • അണുകേന്ദ്രീയശക്‌തി
  • ആൽബെർട്ട്‌ ഐൻസ്‌റ്റീൻ
  • കയോസ്‌: ക്രമമില്ലായ്‌മയിലെ ക്രമം
  • പരിണാമം സിദ്ധാന്തമല്ല, നിയമമാണ്

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (2018)[4]

അവലംബം

[തിരുത്തുക]
  1. 1.0 1.1 ഗ്രന്ഥകാരനെക്കുറിച്ചുള്ള വിവരണം, പരിണാമം സിദ്ധാന്തമല്ല, നിയമമാണ്, ഏപ്രിൽ 2009, ഡി. സി. ബുക്സ്
  2. "ഗ്രന്ഥകാരനെക്കുറിച്ചുള്ള വിവരണം". പുഴ.കോം. Archived from the original on 2016-02-14. Retrieved ജനുവരി 16, 2016.
  3. http://keralasahityaakademi.org/pdf/Award_2018.pdf
  4. http://keralasahityaakademi.org/pdf/Award_2018.pdf
"https://ml.wikipedia.org/w/index.php?title=കെ._ബാബു_ജോസഫ്&oldid=3628921" എന്ന താളിൽനിന്ന് ശേഖരിച്ചത്