കെ. പി. പ്രഭാകരൻ നായർ
ഡോ.കെ.പി. പ്രഭാകരൻ നായർ | |
---|---|
ജനനം | 1938 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കൃഷിശാസ്ത്രജ്ഞൻ, കാർഷിക ഗ്രന്ഥങ്ങളുടെ കർത്താവ് |
ജീവിതപങ്കാളി(കൾ) | ഡോ. പങ്കജാക്ഷി |
കുട്ടികൾ | കണ്ണൻ ശ്രീദേവി |
പ്രമുഖ കൃഷിശാസ്ത്രജ്ഞനും, അനേകം കാർഷിക ഗ്രന്ഥങ്ങളുടെ കർത്താവുമാണ് ഡോ: കെ.പി പ്രഭാകരൻ നായർ.(ജ: 1938).
ജീവിതരേഖ
[തിരുത്തുക]കണ്ണൻ നായരുടെയും നാരായണി അമ്മയുടെയും മകനായി 1938ൽ ജനിച്ചു. ഇന്റർമീഡിയറ്റ് (12ാം ക്ലാസ്) വരെ പഠിച്ചത് മംഗലാപുരത്താണ്. പിന്നീട് കോയമ്പത്തൂരിലെ കാർഷിക സർവ്വകലാശാലയിൽ നിന്നും ഒന്നാം റാങ്കോടുകൂടി ബിരുദാനന്തര ബിരുദവും, ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ഡോക്ടറേറ്റും കരസ്ഥമാക്കി. ബൽജിയത്തിലെ ഗെന്റ് സർവ്വകലാശാലയിൽ നിന്നു പോസ്റ്റ് ഡോക്ടറൽ ബിരുദവും നേടിയ പ്രഭാകരൻ നായർ വിദേശത്തുൾപ്പെടെ അനേകം സർവ്വകലാശാലകളിൽ അദ്ധ്യാപകനായിരുന്നു. കൃഷിയെ സംബന്ധിച്ച് അഡ്വാൻസസ് ഇൻ അഗ്രോണമി എന്ന വിഖ്യാതപ്രസിദ്ധീകരണത്തിൽ തുടർച്ചയായി ലേഖനം എഴുതി. [1]
ജനിതകമാറ്റം വരുത്തിയ വഴുതന വിത്തുകൾക്കെതിരേ നിയമയുദ്ധം നടത്തുന്നതിനു പിന്നിലും പ്രഭാകരൻ നായർ പ്രവർത്തിയ്ക്കുകയുണ്ടായി.[2] മഞ്ഞളിന്റേയും ഇഞ്ചിയുടേയും പേറ്റന്റുകൾ സംബന്ധിച്ച നിയമപ്രശ്നനങ്ങളുമായി ബന്ധപ്പെട്ടും അദ്ദേഹം സജീവമായി പ്രവർത്തിച്ചു.[3]
കൃതികൾ
[തിരുത്തുക]- ദ അഗ്രോണമി ആൻഡ് ഇക്കോണമി ഓഫ് ടർമെറിൿ ആൻഡ് ജിഞ്ചർ
- ദ അഗ്രോണമി ആൻഡ് ഇക്കോണമി ഓഫ് ബ്ലാക്ക് പെപ്പർ ആന്റ് കാർഡമം
- ദ അഗ്രോണമി ആൻഡ് ഇക്കോണമി ഓഫ് ഇംപോർട്ടന്റ് ട്രീ ക്രോപ്സ് ഓഫ് ദ ഡെവലപിംഗ് വേൾഡ്
- കാർഷിക രംഗം - ചില നിരീക്ഷണങ്ങൾ