കെ.ജി. സത്താർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.ജി. സത്താർ
കെ.ജി. സത്താർ
ജനനം
മരണം2015 ജൂലൈ 24
ദേശീയതഇന്ത്യൻ
തൊഴിൽമാപ്പിളപ്പാട്ട്ഗായകൻ
അറിയപ്പെടുന്നത്മാപ്പിളപ്പാട്ട്
ജീവിതപങ്കാളി(കൾ)മറിയുമ്മു
കുട്ടികൾസലീം സത്താർ, ജമീല, നൌഷാദ്, കമറുദ്ധീൻ, നസീമ

മാപ്പിളപ്പാട്ട്ഗായകനാണ് കെ.ജി. സത്താർ. 600ലേറെ മാപ്പിളപ്പാട്ടുകളും ലളിതഗാനങ്ങളും നാടകഗാനങ്ങളും എഴുതി, സംഗീതമിട്ട്, പാടിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

ഗായകനായ കെ. ഗുൽമുഹമ്മദ് ബാവയുടെ മകനാണ്. പൂവത്തൂർ സെന്റ് ആന്റണീസ് ഹയർ എലിമെന്ററി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മട്ടാഞ്ചേരിയിലെ കൃഷ്ണൻകുട്ടി ഭാഗവതരുടെ പക്കൽ ശാസ്ത്രീയസംഗീതം പഠിച്ചു. 1942ൽ മദ്രാസിലെത്തി ആദ്യ ഗ്രാമഫോൺ റെക്കോഡിങ് നടത്തി. 1960 '70കളിൽ ആകാശവാണിയിലും ഗ്രാമഫോൺ റെക്കോഡുകളിലും നിരവധി മാപ്പിളപാട്ടുകൾ ആലപിച്ചു. ആകാശവാണിയിൽ എ ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു. ഹാർമോണിയം സ്വയം അഭ്യസിക്കാവുന്ന 'ഹാർമോണിയ അധ്യാപകൻ' എന്ന കൃതി രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിൻറെ മൂത്ത മകൻ സലീം സത്താർ, ദീപസ്തംഭം മഹാശ്ചര്യം, ജോക്കർ, സ്‌നേഹിതൻ എന്നീ സിനിമകളുടെ നിർമ്മാതാവാണ്. സംഗീത സംവിധായകൻ മോഹൻ സിത്താരയുടെ ആദ്യകാല സംഗീത ഗുരു. [1]

പ്രസിദ്ധമായ പാട്ടുകൾ[തിരുത്തുക]

  • 'കണ്ണിന്റെ കടമിഴിയാലെ കിന്നാരം പറയണ പെണ്ണേ/ ഇന്നെന്തേ നിൻമിഴിക്കൊരു നിറമാറ്റം പൊന്നേ...'
  • 'ഹസ്ബീ റബ്ബീ ജല്ലല്ലാഹ് മാ ഫീ ഖൽബീ ഗൊയ്‌റുള്ള/നൂറുമുഹമ്മദ് സല്ലള്ളാ ലാഇലാഹ ഇല്ലള്ളാ...'
  • 'മക്കത്ത് പോണോരെ ഞങ്ങളെ കൊണ്ടുപോകണേ/മക്കം കാണുവാൻ കഅ്ബ ചുറ്റുവാൻ കില്ല പിടിച്ചങ്ങ് കേഴുവാൻ...'
  • 'സീനത്തുള്ളൊരു പെണ്ണാണ് സീതിക്കാക്കാടെ മോളാണ്/ പൂതിപെരുത്തു പഠിപ്പിച്ചത് നാട്ടിലെ പിള്ളരെ പാട്ടാണ്...'
  • 'ഏക ഇലാഹിന്റെ കരുണാകടാക്ഷത്താൽ/എഴുതിയ കത്തുകിട്ടി എന്റെ സഖീ...'
  • 'മക്കത്തു പോണോരെ ഞങ്ങളെ കൊണ്ടുപോണേ...' (രചന)

അവലംബം[തിരുത്തുക]

  1. "ഈ റംസാൻ നിലാവിനെ മറന്നോ?". www.mathrubhumi.com. Retrieved 28 ജൂൺ 2015.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കെ.ജി._സത്താർ&oldid=3629065" എന്ന താളിൽനിന്ന് ശേഖരിച്ചത്