കെ.കെ. കൊച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Kk-kochu.jpg
കെ.കെ. കൊച്ച്

കേരളത്തിലെ ഒരു ദലിത് ചിന്തകനും എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമാണ് കെ.കെ. കൊച്ച്.[1][2]2021 ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്കാരത്തിനർഹനായി[3]

ജീവിതം[തിരുത്തുക]

കോട്ടയം ജില്ലയിലെ കല്ലറയിൽ 1949 ഫെബ്രുവരി 2 ന് ജനനം. സംഘാടകനും എഴുത്തുകാരനുമാണ് കെ.കെ. കൊച്ച്. കെ.എസ്.ആർ.ടിസിയിൽ നിന്ന് സീനിയർ അസിസ്റ്റന്റായി 2001 ൽ വിരമിച്ചു. ആനുകാലികങ്ങളിലും ടിവി ചാനൽ ചർച്ചകളിലും ദലിത്പക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച് ഇടപെടുന്നു. 'ദലിതൻ' എന്ന അദ്ദേഹത്തിന്റെ ആത്മകഥ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്[4][5][6]. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്‌ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹികരൂപീകരണവും[7], ഇടതുപക്ഷമില്ലാത്ത കാലം, ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് മറ്റു കൃതികൾ.

അവലംബം[തിരുത്തുക]

  1. "മാതൃഭൂമി ഓൺലൈൻ 2020 ജനുവരി 15". Archived from the original on 2021-09-19. Retrieved 2020-09-02.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-28. Retrieved 2020-09-02.
  3. https://www.madhyamam.com/culture/literature/kerala-sahitya-akademi-awards-announced-excellent-membership-for-sethu-and-perumbadam-sreedharan-837743
  4. https://www.dcbooks.com/dalithan-autobiography-by-kochu-k-k.html
  5. https://www.manoramaonline.com/literature/bookreview/2019/07/16/dalithan-autobiography-of-kk-kochu.html
  6. https://utharakalam.com/dalit+autobiography+ok+santhosh
  7. https://www.pusthakakada.com/kerala-charithravum-samooharoopeekaranavum-bhasha136.html[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കെ.കെ._കൊച്ച്&oldid=3939514" എന്ന താളിൽനിന്ന് ശേഖരിച്ചത്