Jump to content

കെ.എസ്. സലീഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പന്ത്രണ്ടാം കേരള നിയമ സഭയിൽ ശ്രീകൃഷ്ണപുരത്തെയും പതിമൂന്നാം സഭയിൽ ഷൊർണൂരിനേയും പ്രതിനിധീകരിച്ച അംഗമാണ് കെ.എസ്. സലീഖ(ജനനം :15 ജൂൺ 1961).

ജീവിതരേഖ

[തിരുത്തുക]

സെയ്ദാലിയുടെയും ഖദീജയുടെയും മകളായി പഴയ ലക്കിടിയിൽ ജനിച്ചു. പറളി അറബിക് കോളേജിൽ നിന്ന് അഫ്സുൽ ഉലമ കോഴ്സ് പാസായി.[1] സി.പി.ഐ.എം. പാലക്കാട് ജില്ല കമ്മിറ്റി അംഗം, ആൾ ഇന്ത്യാ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി (2001-2010), പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം (2000-2005),ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.[2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-07. Retrieved 2013-03-24.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-23. Retrieved 2013-03-24.
"https://ml.wikipedia.org/w/index.php?title=കെ.എസ്._സലീഖ&oldid=3629018" എന്ന താളിൽനിന്ന് ശേഖരിച്ചത്