Jump to content

കെൻസാബുറോ ഒയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെൻസാബുറോ ഒയി
Kenzaburō Ōe, in 2012
Kenzaburō Ōe, in 2012
ജനനം (1935-01-31) ജനുവരി 31, 1935  (89 വയസ്സ്)
Uchiko, Ehime, Japan
തൊഴിൽNovelist, short-story writer, essayist
ദേശീയതJapanese
Period1950–present
ശ്രദ്ധേയമായ രചന(കൾ)A Personal Matter, The Silent Cry
അവാർഡുകൾNobel Prize in Literature
1994

ജാപ്പനീസ് എഴുത്തുകാരനും 1994 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്ക്കാര ജേതാവുമാണ് കെൻസാബുറോ ഒയി (ജ: ജനുവരി 31- ഉചിക്കോ യഹിം). ജാപ്പനീസ് സാഹിത്യത്തിൽ ഏറ്റവും ശ്രദ്ധേയരായ എഴുത്തുകാരിലൊരാളായ ഓയി നോവലുകളും, ചെറുകഥകളും കൂടാതെ സാമൂഹിക വിഷയങ്ങളെ അധികരിച്ച് നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികളിൽ അമേരിക്കൻ ,ഫ്രഞ്ച് സാഹിത്യ നിദർശനങ്ങളുടെ സ്വാധീനം പ്രകടമാണ്. ജാപ്പനീസ് സാംസ്ക്കാരിക പാരമ്പര്യത്തിന്റെ സ്പർശം അനുഭവിപ്പിയ്ക്കുന്ന പഴയ തലമുറ എഴുത്തുകാരിലെ അവസാനത്തെ കണ്ണിയാണ് ഒയി.[1] ജാപ്പാന്റെ ആധുനികവും പുരാതനവുമായ സംഭവഗതികളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ മറ്റു ചില കൃതികൾ.

ജീവിതരേഖ

[തിരുത്തുക]

ജപ്പാനിലെ ഷികോകു പ്രവിശ്യയിലെ ഉചിക്കോ ഗ്രാമത്തിൽ ഒരു സാധാരണകുടുംബത്തിൽ ഏഴുമക്കളിൽ മൂന്നാമനായി ജനിച്ച ഒയിയെ മുത്തശ്ശിയാണ് എഴുത്തും വായനയും പഠിപ്പിച്ചത്.കൂടാതെ കലാപരമായ പാഠങ്ങളും അവരിൽ നിന്നും അഭ്യസിച്ചു. ഒയിയുടെ പിതാവ് 1944 ലെ പെസഫിക് യുദ്ധത്തിൽ കൊല്ലപ്പെടുകയാണുണ്ടായത്.പ്രാഥമിക വിദ്യാലയത്തിൽ അദ്ധ്യാപികയായിരുന്ന മാതാവാണ് ഒയിയുടെ വിദ്യാഭ്യാസത്തെ പിന്നീട് സ്വാധീനിച്ചത്. ധാരാളം പുസ്തകങ്ങൾ അവർ മകനായി ശേഖരിച്ചു. ബാല്യകാലത്തു വായിച്ച ഹക്കിൾബറിഫിൻ, വണ്ടർഫുൾ അഡ്വഞ്ചേഴ്സ് ഓഫ് നിൽസ് എന്നീ കൃതികൾ തന്നെ അഗാധമായി സ്വാധീനിച്ചുവെന്നു ഒയി വെളിപ്പെടുത്തുകയുണ്ടായി.[2]

ഹികാരിയെക്കുറിച്ചുള്ള കുറിപ്പുകൾ

[തിരുത്തുക]

കെൻസാബുറോ തന്റെ ബുദ്ധിവൈകല്യമുള്ള പുത്രനായ ഹികാരിയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ അനുഭവങ്ങൾ മിക്കകൃതികളിലും പങ്കുവയ്ക്കുന്നുണ്ട്.[3] 1964 ൽ രചിച്ച ഏ പേഴ്സണൽ മാറ്റർ എന്ന കൃതി ഇതിനൊരു ഉദാഹരണമാണ്.

പ്രമാണം:The Healing Family Kenzaburo Oe.jpg
Book cover of the 1996 English version of Kenzaburō Ōe's book about his handicapped son and their life as a family.

ബഹുമതികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. പുസ്തക നിരൂപണം. മാതൃഭൂമി ആഴ്ചപ്പതിപ്പ് 2016 ഏപ്രിൽ ലക്കം 3 പുറം 84
  2. "The Nobel Prize in Literature 1994: Kenzaburo Oe (biography)". Nobel media. Retrieved 2013-05-02.
  3. Sobsey, Richard. "Hikari Finds His Voice," Canadian Broadcast Corporation (CBC), produced by Compassionate Healthcare Network (CHN). July 1995.
  4. Wilson, Michiko. (1986) The Marginal World of Ōe Kenzaburō: A Study in Themes and Techniques, p. 12.
  5. "Novelist Oe inducted into France's Legion of Honor. - Free Online Library". www.thefreelibrary.com. Retrieved 2016-01-28.
"https://ml.wikipedia.org/w/index.php?title=കെൻസാബുറോ_ഒയി&oldid=4023411" എന്ന താളിൽനിന്ന് ശേഖരിച്ചത്