ഉള്ളടക്കത്തിലേക്ക് പോവുക

കെറി പാക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെറി പാക്കർ
ജനനം
Kerry Francis Bullmore Packer

(1937-12-17)17 ഡിസംബർ 1937
Sydney
മരണം26 ഡിസംബർ 2005(2005-12-26) (68 വയസ്സ്)
Sydney, New South Wales
അറിയപ്പെടുന്നത്Media interests, World Series Cricket
ജീവിതപങ്കാളിRoslyn Redman Packer (nee Weedon) AO
കുട്ടികൾJames Packer, Gretel Packer
ParentSir Frank Packer
ബന്ധുക്കൾClyde Packer (brother)

ആസ്‌ത്രേലിയൻ മാധ്യമ ഉടമയാണ് കെറി പാക്കർ . കെറി ഫ്രാൻസിസ് ബുൾമോർ പാക്കർ എന്ന് മുഴുവൻ പേര്. ടെലിവിഷൻ ചാനലുകൾ, റേഡിയോ നിലയങ്ങൾ, ആസ്‌ത്രേലിയൻ വിമൻസ് വീക്‌ലി, ബുള്ളറ്റിൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുമുള്ള കൺസോളിഡേറ്റസ് പ്രസ് ഹോൾസിങ്‌സിന്റെ ചെയർമാൻ. ആസ്‌ത്രേലിയയിലെ വേൾഡ് സീരിസ് ക്രിക്കറ്റ് ആരംഭിച്ചതും വർണവസ്ത്രങ്ങൾ, രാത്രിമത്സരങ്ങൾ, വെളുത്ത പന്ത് തുടങ്ങിയ ആശയങ്ങൾ ഏകദിന ക്രിക്കറ്റിൽ പ്രാവർത്തികമാക്കിയതും പാക്കർ ആയിരുന്നു. ആസ്‌ത്രേലിയയിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം തന്റെ ചാനൽനയൻ എന്ന ടെലിവിഷൻ ചാനലിനു ലഭിക്കുന്നതിൽ പരാജയപ്പെട്ട പാക്കർ സ്വന്തം നിലയിൽ കളികൾ സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ കളിക്കാരെ വൻ പ്രതിഫലത്തിന് കരാർ ചെയ്ത് 1977-78ൽ വേൾഡ് സീരിസ് ക്രിക്കറ്റ് എന്ന പരമ്പര പാക്കർ ആരംഭിച്ചു. ഫഌ്‌ലിറ്റ് സ്റ്റേഡിയത്തിൽ കളിനടത്തിയ പാക്കർ പിച്ചിൽ ഒളിപ്പിച്ച മൈക്രോഫോണുകളും പലതരം ക്യാമറ ആംഗിളുകളും ഉപയോഗിച്ച് ക്രിക്കറ്റ് സംപ്രേഷണത്തിന്റെ ചരിത്രം തിരുത്തി. കെറി പാക്കർ സർക്കസ് എന്നറിയപ്പെട്ട വേൾഡ് സീരീസിൽ പങ്കെടുത്ത കളിക്കാരെ 1979-ലെ ലോകകപ്പിൽ പങ്കെടുക്കുന്നതിൽ പല രാജ്യങ്ങളും വിലക്കി.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കെറി_പാക്കർ&oldid=1765075" എന്ന താളിൽനിന്ന് ശേഖരിച്ചത്