കെറി കോണ്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെറി കോണ്ടൻ
കെറി കോണ്ടൻ 2010 ൽ
ജനനം (1983-01-09) 9 ജനുവരി 1983  (41 വയസ്സ്)
തൊഴിൽനടി
സജീവ കാലം1999–ഇതുവരെ

കെറി കോണ്ടൻ (ജനനം: 9 ജനുവരി 1983) ഒരു ഐറിഷ് നടിയാണ്. റോയൽ ഷേക്‌സ്‌പിയർ കമ്പനി നിർമ്മിച്ച ഹാംലെറ്റിൽ (2001-2002) ഒഫീലിയയായി അഭിനയിച്ച ഏറ്റവും പ്രായം കുറഞ്ഞ നടിയായിരുന്നു അവർ.[1] റോം (2005–2007)[2][3] എന്ന ടെലിവിഷൻ പരമ്പരയിലെ ജൂലിയയിലെ ഒക്ടാവിയ, ബെറ്റർ കോൾ സോൾ (2015–2022) എന്ന പരമ്പരയിലെ സ്റ്റേസി എഹ്ർമൻട്രൗട്ട് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതു കൂടാതെ മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ വിവിധ സിനിമകളിൽ F.R.I.D.A.Y. എന്ന പേരിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വസ്തുവിൻറെ ശബ്ദവുമായിരുന്നു അവർ.

ദി ലെഫ്റ്റനന്റ് ഓഫ് ഇനിഷ്മോർ (2001), ദി ക്രിപ്പിൾ ഓഫ് ഇനീഷ്മാൻ (2009) എന്നീ നാടകങ്ങളിലും ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബിംഗ്, മിസോറി (2017), ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ (2022) എന്നീ സിനിമകളിലും അവർ മാർട്ടിൻ മക്‌ഡൊണാഗുമായി സഹകരിച്ച് പ്രവർത്തിച്ചു. ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ എന്ന ചിത്രത്തിലെ വേഷത്തിന് മികച്ച സഹനടിക്കുള്ള ബാഫ്റ്റ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ അവർ കൂടാതെ മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശവും നേടി.[4][5]

അവലംബം[തിരുത്തുക]

  1. Canfield, David (13 September 2022). "Kerry Condon Arrives, Brilliantly, in The Banshees of Inisherin". Vanity Fair. Archived from the original on 27 September 2022. Retrieved 17 December 2022.
  2. "Kerry Condon". Yahoo! Movies. Archived from the original on 23 November 2011.
  3. Tobey, Matthew (2013). "Kerry Condon". Movies & TV Dept. The New York Times. Archived from the original on 27 March 2013. Retrieved 1 July 2012.
  4. Buchanan, Kyle (2023-02-01). "Kerry Condon: 'I Don't Think Anything Has Ever Come Easy to Me'". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Archived from the original on 21 February 2023. Retrieved 2023-02-21.
  5. "BAFTA winner Kerry Condon is The Banshee of Inisherin's secret MVP". British GQ (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2023-02-20. Archived from the original on 21 February 2023. Retrieved 2023-02-21.
"https://ml.wikipedia.org/w/index.php?title=കെറി_കോണ്ടൻ&oldid=3975909" എന്ന താളിൽനിന്ന് ശേഖരിച്ചത്