കെന്റക്കി ഫ്രൈഡ് ചിക്കൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.എഫ്.സി
Subsidiary
വ്യവസായംRestaurants
സ്ഥാപിതംif known: മാർച്ച് 20, 1930; 92 വർഷങ്ങൾക്ക് മുമ്പ് (1930-03-20) in city, state, country
സ്ഥാപകൻs-->
ആസ്ഥാനം
ലൂവിവിൽ
,
USA
ഉത്പന്നംഫ്രൈഡ് ചിക്കൻ
ParentYum!Brands
വെബ്സൈറ്റ്www.kfc.com Edit this on Wikidata

കെ.എഫ്.സി എന്ന പേരിൽ ലോക പ്രശസ്തമായ കെന്റക്കി ഫ്രൈഡ് ചിക്കൻ, ഒരു അമേരിക്കൻ ഫാസ്റ്റ് ഫുഡ്‌ ശൃംഖല ആണ് . അമേരിക്കയിലെ ലൂയിവിൽ ആണ് കെ.എഫ്.സി യുടെ ആസ്ഥാനം. 123 രാജ്യങ്ങളിലെ 20,000 സ്ഥലങ്ങളിൽ സാനിദ്ധ്യമുള്ള കെ.എഫ്.സി ലോകത്തില്ലെ രണ്ടാമത്തെ വലിയ ഭക്ഷണശാല ശൃംഖല ആണ്.

16-03-02-Hot-Wings-KFC-Berlin-N3S 3711.jpg

ചരിത്രം[തിരുത്തുക]

അമേരിക്കാകാരനായ കേണേൽ ഹാർലാൻഡ് സാണ്ടെര്സ് ആണ് കെ.എഫ്.സി ആരംഭിച്ചത് . ഗ്രേറ്റ് ഡിപ്രഷൻ നടന്ന കാലത്ത് കെന്റക്കിയിലെ വഴിയോര ഭക്ഷണ ശാലയിൽ ഫ്രൈഡ് ചിക്കൻ വിൽപ്പന നടത്തി ആയിരുന്നു തുടക്കം. ഫ്രൈഡ് ചിക്കേന്റെ കച്ചവട സാദ്ധ്യത മനസ്സിലാക്കിയ അദ്ദേഹം 1952ൽ ഉട്ടാഹിൽ ആദ്യ "കെ.എഫ്.സി" ഫ്രാന്ച്യ്സീ തുടങ്ങി. പ്രായമായി തുടങ്ങിയ സാണ്ടെര്സ് , നിക്ഷേപകരായ ജോൺ Y ബ്രൌൺ നും ജാക്ക് C മാസിക്കും 1964ൽ കെ.എഫ്.സി എന്ന കമ്പനി വിറ്റു.

അന്താരാഷ്ട്ര ഫാസ്റ്റ് ഫുഡ്‌ വിപണിയിൽ സാനിദ്ധ്യം അറിയിച്ച ആദ്യ അമേരിക്കൻ കമ്പനികളിൽ ഒന്നാണ്‌ കെ.എഫ്.സി. 1970 കളുടെ തുടകത്തിൽ "കെ.എഫ്.സി" യെ ഹ്യുബ്ലിൻ എന്ന കമ്പനി വാങ്ങിച്ചു. ഹ്യുബ്ലിനെ R.J രേയ്നോൾഡ്സ് എന്ന കമ്പനി ഏറ്റെടുക്കകയും , പിന്നീട് "Pepsi Co" യ്ക്ക് വില്കുകയും ചെയ്തു. ഇപ്പോൾ പെപ്സി കൊ. യുടെ കീഴിലുള്ള "Yum! Brands" ഇൻറെ കീഴിലാണ് കെ.എഫ്.സി.

ഉൽപന്നങ്ങൾ[തിരുത്തുക]

ഫ്രൈഡ് ചിക്കനിൽ ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന കെ.എഫ്.സി ഇന്ന് ബർഗർ, ഫ്രഞ്ച് ഫ്രൈസ്,സോഫ്റ്റ്‌ ഡ്രിങ്ക്സ് തുടങ്ങിയവയും വില്കുന്നു. സാണ്ടെര്സിൻറെ രഹസ്യകൂട്ടാണ് ഇന്നും ഉപയോഗിക്കുന്നത്."Finger Lickin' Good" എന്നതാണ് കെ.എഫ്.സി യുടെ പരസ്യ വാചകം.