കൃഷ്ണീയം
കൃഷ്ണൻ എന്നൊരാചാര്യൻ രചിച്ച ഒരു പ്രാചീന ജ്യോതിഷഗ്രന്ഥമാണ് കൃഷ്ണീയം അഥവാ ചിന്താജ്ഞാനം. ഇതിൽ ആകെ മുപ്പത്തിരണ്ടധ്യായങ്ങളും ഒരു പരിശിഷ്ടവും അടങ്ങിയിരിക്കുന്നു. കൊല്ലം എട്ടാംശതകത്തിനു മുമ്പാണ് അതിന്റെ നിർമ്മിതി എന്നു ഉള്ളൂർ അഭിപ്രായപ്പെടുന്നു. പ്രശ്നവിഷയത്തിലും ജാതകവിഷയത്തിലും ഈ ഗ്രന്ഥത്തെ കേരളീയർ ഒരു പ്രമാണമായി സ്വീകരിക്കുന്നു. കേരളത്തിലെങ്ങും വലിയ പ്രചാരമാണ് ഈ കൃതിക്കുണ്ടായിരുന്നത്.[1]
ദേശമംഗലത്തു ഉഴുത്തിരവാരിയർ ഹോരാവിവരണത്തിൽ കൃഷ്ണീയത്തെ സ്മരിക്കുന്നുണ്ട്. പ്രശ്നമാർഗ്ഗകാരനായ ഇടയ്ക്കാട്ടു നമ്പൂരി കൃഷ്ണീയത്തെ ഒരു പ്രമാണഗ്രന്ഥമായി സ്വീകരിക്കുന്നു.
വ്യാഖ്യാനം
[തിരുത്തുക]കൃഷ്ണീയത്തിനു് ചതുരസുന്ദരീ എന്നൊരു പഴയ വ്യാഖ്യാനമുണ്ടു്. അതിന്റെ പ്രണേതാവിനെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ. നത്വാ ത്രികാലതത്വജ്ഞം സർജ്ഞം ക്രിയതേ മയാ വ്യാഖ്യാ കൃഷ്ണീയശാസ്ത്രസ്യ നാമ്നാ ചതുരസുന്ദരീ എന്നു മാത്രമേ അദ്ദേഹം ആ വ്യാഖ്യാനത്തെപ്പറ്റി പറയുന്നുള്ളൂ. പുലിയൂർ പുരുഷോത്തമൻനമ്പൂരിയുടെ ദൈവജ്ഞവല്ലഭ എന്ന വ്യാഖ്യാനം ആധുനികമാണു്.
അവലംബം
[തിരുത്തുക]- ↑ ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 2. കേരള സാഹിത്യ അക്കാദമി.