കൃത്രിമ ഹൃദയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലോകത്ത് ആദ്യമായി അഞ്ചുവർഷം കൂടി ആയുസ്സ് നീട്ടിനൽകാൻ ശേഷിയുള്ള കൃത്രിമഹൃദയം മനുഷ്യനിൽ വിജയകരമായി വെച്ചുപിടിപ്പിച്ചു. വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ശസ്ത്രക്രിയ പാരിസിലെ ജോർജസ് പോംപിഡു ആശുപത്രിയിൽ 16 അംഗ ഡോക്ടർമാർ 75-കാരനിൽ കൃത്രിമഹൃദയം വിജയകരമായി തുന്നിച്ചേർത്തു. ഫ്രാൻസിലെ ബയോ മെഡിക്കൽ സ്ഥാപനമായ കാർമാറ്റാണ് ലിഥിയം അയേൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന കൃത്രിമ ഹൃദയം രൂപകൽപ്പന ചെയ്തത്.കൃത്രിമ ഹൃദയം വെച്ചുപിടിപ്പിക്കാൻ രണ്ടര കോടിയോളം രൂപ ചെലവ് വരും.900 ഗ്രാം ഭാരമുള്ളതാണ്.[അവലംബം ആവശ്യമാണ്]

മനുഷ്യനിൽ ആദ്യമായി കൃത്രിമമായി സ്ഥാപിച്ച കൃത്രിമ ഹൃദയം 1982-ൽ ജാർവിക് -7 എന്ന പേരിലുള്ള കൃത്രിമ ഹൃദയം ആണ്.  വില്ലെം ജോഹാൻ കോൾഫ്, റോബർട്ട് ജാർവിക് എന്നിവരാണ് ഇത് രൂപകൽപ്പന ചെയ്തത്.[1]

ജോഹാൻ കോൾഫ്  1982 ഡിസംബർ 2-ന് ജാർവിക് 7 കൃത്രിമ ഹൃദയത്തെ സിയാറ്റിലിലെ ഒരു ദന്തരോഗവിദഗ്ദ്ധനായ ബാർനി ക്ലാർക്ക് എന്നയാളുടെ ശരീരത്തിൽ വെച്ചു പിടിപ്പിച്ചു. പുറത്തുള്ള 400 പൗണ്ട് (180 കിലോഗ്രാം) ഭാരമുള്ള ഒരു ന്യൂമാറ്റിക് കംപ്രസ്സറുമായി ഇതിനെ ബന്ധിപ്പിച്ചിരുന്നു. ക്ലാർക്ക് 112 ദിവസം ജീവിച്ചിരുന്നു.[2]

"https://ml.wikipedia.org/w/index.php?title=കൃത്രിമ_ഹൃദയം&oldid=3250923" എന്ന താളിൽനിന്ന് ശേഖരിച്ചത്