കൃത്രിമബീജാധാനം
തിരഞ്ഞെടുക്കപ്പെടുന്ന വിത്തുകാളകളുടെ ബീജം ശാസ്ത്രീയമായി ശേഖരിച്ച് മദിയുള്ള പശുക്കളുടെ ഗർഭാശയഗളത്തിൽ നിക്ഷേപിയ്ക്കുന്ന രീതിയാണ് കൃത്രിമബീജാധാനം.
തുടക്കം
[തിരുത്തുക]മൈസൂർ കൊട്ടാരത്തിലെ ഗോശാലയിൽ 1939 ൽ ഡോ.സമ്പത് കുമാരനാണ് കൃത്രിമബീജാധാന പരിപാടിയ്ക്ക് ഇന്ത്യയിൽ തുടക്കം കുറിച്ചത്. [1]ഒന്നാം പഞ്ചവത്സരപദ്ധതിയിൽ ഇന്ത്യയിൽ 150 കീ വില്ലേജ് കേന്ദ്രങ്ങൾ ഇതുമായി ബന്ധപ്പെട്ട് സ്ഥാപിയ്ക്കപ്പെടുകയുണ്ടായി.
രീതി
[തിരുത്തുക]ഊർജ്ജിത കന്നുകാലി വികസന പദ്ധതി, ഓപ്പറേഷൻ ഫ്ലഡ് എന്നിവ പിന്നിട് നടപ്പാക്കുകയുണ്ടായി. മുന്തിയ ഇനം വിത്തുകാളയുടെ ബീജം കൃത്രിമയോനിയുടെ സഹായത്താൽ ശേഖരിയ്ക്കുന്നു.ഇങ്ങനെ ശേഖരിയ്ക്കുന്ന ഓരോമില്ലീമീറ്റർ ബീജവും നേർപ്പിച്ച് 40 മുതൽ 100 പശുക്കളിൽ ഉപയോഗിയ്ക്കാവുന്നതാണ്. പിന്നീട് ശീതീകരണികൾ നിലവിൽ വന്നതോടെ ഗാഢ നൈട്രജന്റെ സഹായത്താൽ ദീർഘകാലം ഇവ സൂക്ഷിച്ചുവയ്ക്കാവുന്ന സ്ഥിതി ഇപ്പോൾ സ്വായത്തമായിട്ടുണ്ട്.[2]