Jump to content

കുൻ‌വർ സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൻവർ സിംഗ്

കുൻ‌വർ സിങ്
കുൻ‌വർ സിങ്ങിന്റെ ഛായാചിത്രം
ജനനം1777
മരണം1858 ഏപ്രിൽ 23
സ്ഥാനപ്പേര്രാജ, ബാബു വീർ

1857-ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ മുൻനിരനേതാക്കളിൽ ഒരാളായിരുന്നു ഇന്നത്തെ ബിഹാറിലെ ജഗദീഷ്പൂരിന്റെ താലൂക്ക്ദാറായിരുന്ന രജപുത്ര രാജവംശത്തിലെ ബാബു കുൻ‌വർ സിങ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്നതിനായി വിദേശാധിപത്യത്തിനെതിരായ വികാരമല്ലാതെ മറ്റേതെങ്കിലും സങ്കുചിതചിന്താഗതിളുള്ളതായി കാണുന്നില്ല. 80-ആം വയസ്സിലാണ് അദ്ദേഹം പട നയിച്ചത്. 1857 ലെ സമരചരിത്രം അദ്ദേഹത്തെ നായകപദവിയിലാണ് കാണുന്നത്. 1777-ൽ ജനനം രേഖപ്പെടുത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ മരണം 1858 ഏപ്രിൽ 26-നായിരുന്നു.



"https://ml.wikipedia.org/w/index.php?title=കുൻ‌വർ_സിങ്&oldid=3649431" എന്ന താളിൽനിന്ന് ശേഖരിച്ചത്