കുശല രാജേന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kusala Rajendran
കുശല രാജേന്ദ്രൻ
പൗരത്വംഭാരതീയ
കലാലയംതെക്കൻ കരോലിന സർവകലാശാല, യുഎസ്എ,ഐഐ?ടീ, റൂർക്കി.
ജീവിതപങ്കാളി(കൾ)സി.പി.രാജേന്ദ്രൻ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംസീസ്മൊടെക്ട്രോണീക്സ്, പെയിൽ സീസ്മോളജി, ആക്റ്റീവ് റ്റെക്ട്രോണിക്സ്
സ്ഥാപനങ്ങൾഭാരത ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട്, ബെംഗളൂരു
വെബ്സൈറ്റ്http://ceas.iisc.ernet.in/~kusala/


കുശല രാജേന്ദ്രൻ ഭൂകമ്പ ശാസ്ത്രജ്ഞയും ബെംഗളൂരുവിലെ ഭാരത ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ എർത്ത് സയൻസസ് കേന്ദ്രത്തിലെ പ്രൊഫസറുമാണ്. എർത്ത് സയന്റിസ്റ്റ് എന്ന് അറിയപ്പെടാനാണ് ഇഷ്ടം. പ്രധാനമായും ഭൂകമ്പങ്ങളെ പറ്റിയും അതിന്റെ സ്രോതസ്സിനെ പറ്റിയുമുള്ള ജോലിയാണ് അവർ ചെയ്തിരുന്നത്.[1]

വിദ്യാഭ്യാസവും തൊഴിലും[തിരുത്തുക]

റൂർക്കിയിലെ ഭാരത സാങ്കേതികവിദ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1979ൽ എം.ടെക് നേടി. തെക്കേ കരോലിന സവകലാശാലയിൽ നിന്ന് ബിരുദവും 1992ൽ ഭൂകമ്പശാസ്ത്രത്തിൽ പിഎച്ച്ഡിയും നേടി. നല്ല വിദ്യാഭ്യാസമുള്ള ഭൂകമ്പശാസ്ത്രജ്ഞരുടെ കുറവുള്ള കാരണം അവർ ഇന്ത്യയിലേക്കു മടങ്ങി

സ്വകാര്യ ജീവിതം[തിരുത്തുക]

അവർ രസതന്ത്രത്തിൽ ബിരുദം നേടിയശേഷം രൂർക്കിയിലേക്ക് പോയി. സഹോദരി ഉത്തർ പ്രദേശിലായകാരണം അവിടേക്കും. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദത്തിനായാണ് പോയതെങ്കിലും, രൂർക്കിയിലെ ഐഐടിയിലെ പ്രൊഫസറെ പരിചയപ്പെട്ടത് ശാസ്ത്രവിഷയങ്ങളിൽ തല്പരയാക്കി. അടുത്ത മുപ്പതു വർഷത്തിൽ അവർ ഭൂഭൗതിക(geophysics.) ത്തിൽ വിദഗ്ദ്ധയാക്കി..[2] കുശല പേരുകേട്ടഭൂവിജ്ഞാനീയനും പ്രസിദ്ധ എഴുത്തുകാരൻ പവനൻന്റെ മകനുമായ സി.പി.രാജേന്ദ്രനെ വിവാഹം ചെയ്തു. അവരുടെ മകൻ രാഹുൽ പവനൻ തമിഴ് നടി അഭിരാമിയെയാണ് വിവാഹം ചെയ്തത്[3]


അവലംബം[തിരുത്തുക]

  1. "Nepal Earthquake: Strong possibility of quake in Central Himalayas; Himachal Pradesh in high strain region, say experts - The Economic Times". Retrieved 2016-07-16.
  2. njinxs (2016-02-29). "Finding "Faults" with Kusala Rajendran". The Life of Science. Retrieved 2016-07-16.
  3. Soman, Deepa (February 10, 2014). "Times of India".
"https://ml.wikipedia.org/w/index.php?title=കുശല_രാജേന്ദ്രൻ&oldid=3090236" എന്ന താളിൽനിന്ന് ശേഖരിച്ചത്