കുഴിയാന
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Antlions | |
---|---|
![]() | |
Adult Distoleon tetragrammicus | |
Scientific classification | |
Kingdom: | |
Phylum: | |
Subphylum: | |
Class: | |
Subclass: | |
Infraclass: | |
Superorder: | |
Order: | |
Suborder: | |
Superfamily: | |
Family: | Myrmeleontidae
|
Subfamilies | |
Acanthaclisinae | |
Synonyms | |
തുമ്പികളെ പോലെയുള്ള ഷഡ്പദങ്ങളായ ആന്റ്ലയണിന്റെ (Antlion) ലാർവയാണ് കുഴിയാന.[1] പൂഴിമണലിലും നനവില്ലാത്ത പൊടിമണ്ണിലും കോൺ (ചോർപ്പ്) ആകൃതിയിൽ കുഴികളുണ്ടാക്കി അതിലൊളിച്ചിരുന്ന് ഇരപിടിക്കുന്ന ഏതാണ്ട് അര സെ.മീ (0.5 cm) വലിപ്പമുള്ള ഒരു ചെറു ജീവിയാണ് കുഴിയാന.
ഇരകളെ വീഴ്ത്തുന്ന കുഴി[തിരുത്തുക]
നേരിട്ട് സൂര്യപ്രകാശം പതിക്കാത്ത തണുത്ത ഇടങ്ങളിലാണ് കുഴിയാനയുടെ കുഴികൾ കണ്ടുവരുന്നത്. കുഴിയാനക്കുഴിയുടെ മുകളിലത്തെ വ്യാസം ഏകദേശം ഒരു ഇഞ്ച് ഉണ്ടാവും. ചോർപ്പാകൃതിയിലുള്ള കുഴിയുടെ ഒത്ത നടുവിൽ മണലിൽ പൂണ്ട് പതിയിരിക്കുന്ന കുഴിയാന, കുഴിയിൽ വീഴുന്ന ചെറു ജീവികളെ ആഹാരമാക്കുന്നു. ചെറുജീവികൾ പൊടിമണലിൽ തീർത്ത കുഴിയാനക്കുഴിയുടെ വക്കിലെത്തുമ്പോൾ മണൽ ഇടിയുന്നതിനാൽ അവ കുഴിയുടെ നടുവിലേക്ക് വീഴുന്നു. ഇര കുഴിയുടെ മുകളിലെത്തുമ്പോൾ കുഴിയാന മണൽ തെറിപ്പിച്ച് അതിനെ കുഴിയിലേക്ക് തള്ളീയിടാനും ശ്രമിക്കാറുണ്ട്. തിരികെ കയറുവാൻ ശ്രമിക്കുമ്പോൾ വീണ്ടും മണൽ ഇടിയുന്നതിനാൽ പരാജയപ്പെടുകയും മണലിൽ നിന്ന് പുറത്ത് വരുന്ന കുഴിയാനയുടെ ആഹാരമാകുകയും ചെയ്യുന്നു. കുഴിയുടെ ചരിവും ഇടിവും കൊണ്ട് രക്ഷപ്പെടാൻ കഴിയാത്ത ഇരയെ കുഴിയാന അതിൻറെ മുൻഭാഗത്തുള്ള ബലിഷ്ട്ടമായ കൊമ്പുകൾ കൊണ്ട് മുറുക്കിപിടിക്കുകയും, ഇരയുടെ ശരീരഭാഗങ്ങൾ ദ്രവിപ്പിക്കാൻ കഴിയുമാറുള്ള വിഷം കുത്തിവെക്കുകയും ചെയ്യുന്നു.
ശരീരഘടന[തിരുത്തുക]
ഉരുണ്ട ശരീരവും, ഉറുമ്പിനു സമാനമായ തലയുമുള്ള കുഴിയാന പിറകോട്ടും മുന്നോട്ടും സഞ്ചരിക്കും
കുട്ടികൾ കുഴിയാനകളെ കണ്ടെത്തി പിടിക്കാറുണ്ട്. കുഴിയിലെ മണൽ നീക്കുമ്പോൾ കുഴിയാന അടിയിലേക്ക് വീണ്ടും തുരന്നിറങ്ങി രക്ഷപെടാൻ ശ്രമിക്കുന്നതായി കാണാവുന്നതാണ്.