കുളമ്പുരോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുളമ്പുരോഗം
സ്പെഷ്യാലിറ്റിInfectious diseases, മൃഗവൈദ്യം Edit this on Wikidata

കന്നുകാലികൾ, പന്നി, ആട് തുടങ്ങിയ ഇരട്ടകുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് കുളമ്പുരോഗം (ഇംഗ്ലീഷ്: Foot-and-mouth disease)

രോഗകാരണങ്ങൾ[തിരുത്തുക]

പിക്കൊര്ണോ ഇനത്തിൽപ്പെട്ട ഒരിനം വൈറസാണ് രോഗകാരണം. രോഗംബാധിച്ച മൃഗങ്ങളിലുണ്ടാകുന്ന ചർമങ്ങളിലും വൈറസുകളുണ്ടാകും. രോഗബാധയുള്ള മൃഗങ്ങളുമായോ, അവയുടെ വിസർജ്യവസ്തുക്കൾ, മാംസം,സ്രവങ്ങൾ, പാൽ തുടങ്ങിയവയുമായോ ഉള്ള സമ്പർക്കംമൂലവും രോഗം പകരാനിടയാക്കും.തീറ്റസാധനങ്ങളായ പുല്ല്,വൈക്കോൽ, തൊഴുത്തിലെ മറ്റു വസ്തുക്കൾ തുടങ്ങി പാൽപ്പാത്രങ്ങളിലൂടെ വരെ വൈറസ് മറ്റു മൃഗങ്ങളിലേക്കു പകരും. വാഹനങ്ങൾ, പട്ടി, പൂച്ച തുടങ്ങിയവയും മനുഷ്യരും വൈറസിന്റെ വാഹകരാകാറുണ്ട്. രോഗബാധ കഴിഞ്ഞ് ഒരുമാസത്തിനുശേഷവും രോഗം പടരാൻ സാധ്യതയുണ്ട്. ഈ വൈറസുകൾ രോഗം മാറിയ പശുവിന്റെ ശരീരത്തിൽനിന്ന് ഒരുമാസത്തിനു ശേഷവും പുറത്തുവന്നുകൊണ്ടിരിക്കും.[1]

രോഗം പകരുന്നവിധം[തിരുത്തുക]

 • രോഗമുള്ള മൃഗങ്ങളുമായി നേരിട്ടുള്ള സമ്പർക്കം
 • ഇവയുടെ വിസർജ്ജ്യങ്ങളുമായുള്ള സമ്പർക്കം
 • കറവക്കാർ മുഖാന്തരം
 • വൈറസുകൾ വായുവിലൂടെ ആരോഗ്യമുള്ള മൃഗങ്ങളിലെത്തി രോഗം ഉണ്ടാക്കുന്നു.

രോഗലക്ഷണങ്ങൾ[തിരുത്തുക]

 • ശക്തിയായ പനി
 • നാക്ക്,മോണ എന്നിവിടങ്ങളിൽ ദ്രാവകം നിറഞ്ഞ കുമിളകൾ പ്രത്യക്ഷപ്പെടും. ഇവ പിന്നിട് വൃണങ്ങളാകുന്നു.
 • വായിൽ നിന്ന് ഉമിനീർ നൂലുപോലെ ഒലിക്കുന്നു, തീറ്റതിന്നാൻ മടികാണിക്കുന്നു.
 • കുമ്പുകൾക്കിടയിലൽ വൃണങ്ങൾ പ്രത്യക്ഷപ്പെടും. ഈ വൃണങ്ങളിൽ ഈച്ച മുട്ടയിട്ടു പുഴുക്കളാകാൻ സാദ്ധ്യതയുണ്ട്. കുളമ്പ് ഇളകിപ്പോകാൻ സാധ്യതയുണ്ട്.
 • അകിടിൽ വൃണങ്ങൾ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്.
 • ചുണ്ടുകൾ അനക്കിക്കൊണ്ടിരിക്കുക,
 • മുടന്തുണ്ടാകുക, ഗർഭം അലസുക തുടങ്ങിയ ലക്ഷണങ്ങളും കാണിക്കും.

ചികിത്സ[തിരുത്തുക]

വൈറസ് രോഗമായാതിനാൽ ഫലപ്രദമായ ചികിത്സയില്ല. രോഗലക്ഷണങ്ങൾക്കനുസരിച്ചാണ് ചികിത്സ നൽകുന്നത്.

നിയന്ത്രണമാർഗ്ഗം[തിരുത്തുക]

പ്രതിരോധകുത്തിവെയ്പാണ് ഫലപ്രദമായ നിയന്ത്രണമാർഗ്ഗം.പൂച്ച, പട്ടി, കാക്ക എന്നിവ തൊഴുത്തിൽ കയറുന്നതു തടയുന്നത് നല്ലതാണ്. രോഗം വന്ന പശുവിനെ പരിചരിക്കുന്ന ആൾ പശുക്കളുള്ള മറ്റു സ്ഥലങ്ങളിലേക്ക് പോകുമ്പോൾ ആ പ്രദേശങ്ങളിലും രോഗം വ്യാപിച്ചേക്കാം.കൂടാതെ തൊഴുത്തിൽനിന്നു മാലിന്യങ്ങൾ പുഴയിലേക്കോ, തോട്ടിലേക്കോ ഒഴുക്കിവിടാതെ ശ്രദ്ധിക്കണം.കുളമ്പുരോഗം ബാധിച്ചു ചത്ത കാലികളുടെ ജഡം ആഴത്തിൽ മറവ് ചെയ്യണം.തൊഴുത്ത് വൃത്തിയായി പരിപാലിക്കാൻ ശ്രമിച്ചാലും കുറെയധികം രോഗങ്ങളെ അകറ്റാം.ഉണങ്ങിയ, വൃത്തിയുള്ള തൊഴുത്തിൽ കാലികളെ കെട്ടാൻ ശ്രമിക്കുക.ദിവസം രണ്ടുനേരമെങ്കിലും അണുനാശിനികൊണ്ട് (പൊട്ടാസ്യം പെർമാംഗനേറ്റ്, ക്ലോറിൻ, അക്രിഫ്‌ളേവിൻ )വായ, കുളമ്പ് എന്നിവ കഴുകുക. ബോറിക് പൗഡർ തേനിൽ ചാലിച്ചു പുരട്ടി കൊടുക്കുന്നതാണ് മറ്റൊരു ചികിത്സാ രീതി. കുളമ്പിൽ തേക്കിന്റെ എണ്ണ പുരട്ടിക്കൊടുക്കുന്നതും ഗുണം ചെയ്യും.

അവലംബങ്ങൾ[തിരുത്തുക]

 1. http://www.deshabhimani.com/periodicalContent5.php?id=1063[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കുളമ്പുരോഗം&oldid=3628740" എന്ന താളിൽനിന്ന് ശേഖരിച്ചത്