കുറ്റ്യാടി തേങ്ങ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാളികേരം അഥവാ തേങ്ങ

കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും ഉള്ള തേങ്ങയിൽ നിന്നുല്പാദിപ്പിക്കുന്ന തെങ്ങിൻ തൈകൾ മികച്ച ഫലവും രോഗപ്രതിരോധശേഷിയും ഉള്ളവയാണ് എന്ന് കരുതപ്പെടുന്നു. ഇങ്ങനെ പ്രത്യേകതയുള്ളതായതിനാൽ ഈ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന തേങ്ങകൾ കുറ്റ്യാടിതേങ്ങ എന്ന പേരിൽ പ്രശസ്തമായി. ഇപ്പൊഴും കേരള കാർഷിക വകുപ്പ് വിത്തുതേങ്ങ സംഭരിക്കുന്നത് പ്രധാനമായും ഈ പ്രദേശത്തുനിന്നാണ്. കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും കുറ്റ്യാടി തെങ്ങിൻ തൈകളാണ് നട്ടുപിടിപ്പിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=കുറ്റ്യാടി_തേങ്ങ&oldid=1096252" എന്ന താളിൽനിന്ന് ശേഖരിച്ചത്