കുറിശ്ശേരി ഗോപാലകൃഷ്ണപിള്ള
ദൃശ്യരൂപം
സംസ്കൃതപണ്ഡിതനും കവിയുമായിരുന്നു ശാസ്താംകോട്ട വേങ്ങ കുറിശ്ശേരിൽ വീട്ടിൽ കുറിശ്ശേരി ഗോപാലകൃഷ്ണപിള്ള(മരണം : 03 ഒക്ടോബർ 2023). കാളിദാസന്റെ മുഴുവൻ കൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി.
ജീവിതരേഖ
[തിരുത്തുക]പന്മനയിൽ സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനുമായ വിദ്വാൻ കുറിശ്ശേരി നാരായണപിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും മകനായി ജനിച്ചു. ചവറ പന്മന ഭട്ടാരക വിലാസം സംസ്‌കൃത സ്‌കൂളിലും തിരുവനന്തപുരം രാജകീയ സംസ്‌കൃത കോളജിലുമായായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. തേവലക്കര ബോയ്‌സ് ഹൈസ്കൂളിൽ അധ്യാപകനായി. വിരമിച്ചശേഷം സാഹിത്യപ്രവർത്തനത്തിൽ സജീവമായി.[1] കാളിദാസ കൃതികളുടെ മലയാള പരിഭാഷകൾ (ഭാഷാശാകുന്തളം, ഭാഷാമേഘസന്ദേശം, ഭാഷാമാളവികാഗ്നിമിത്രം, ഭാഷാവിക്രമോർവശീയം, ഭാഷാരഘുവംശം, ഭാഷാകുമാരസംഭവം, ഭാഷാഋതുസംഹാരം )ഭാഷാ കാളിദാസ സർവസ്വം എന്ന പേരിൽ പ്രസിദ്ധപ്പെടുത്തി. [2]
കൃതികൾ
[തിരുത്തുക]- വൈകി വിടർന്ന പൂവ് (കവിതാസമാഹാരം),
- ഹന്ത ഭാഗ്യം ജനാനാം (നാരായണീയ പരിഭാഷ)
- കാളിദാസകൈരളി (വിവർത്തനം)
- വിരഹി (മേഘസന്ദേശ പരിഭാഷ)
- ഭാഷാ കാളിദാസ സർവസ്വം (കാളിദാസകൃതികൾ സമ്പൂർണം)
- മൃഛകടികം (വിവർത്തനം)
പുരസ്കാരങ്ങൾ
[തിരുത്തുക]- ഇ.വി. സാഹിത്യ പുരസ്കാരം
- ധന്വന്തരി പുരസ്കാരം