കുയിലിൻ ഷാങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കുയിലിൻ ഷാങ്
കലാലയംബെയ്ജിംഗ് മെഡിക്കൽ യൂണിവേഴ്സിറ്റി
യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഎപ്പിഡെമിയോളജി
സ്ഥാപനങ്ങൾഹാർവാർഡ് ടി.എച്ച്. ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്
യൂനിസ് കെന്നഡി ശ്രീവർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ്
പ്രബന്ധംVariants in the Lipoprotein Lipase Gene and Paraoxonase Gene and Risk of Preeclampsia (2003)
ഡോക്ടർ ബിരുദ ഉപദേശകൻമിഷേൽ ആൻ വില്യംസ്

കുയിലിൻ ഷാങ് ചൈനീസ്-അമേരിക്കൻ എപ്പിഡെമിയോളജിസ്റ്റും ഫിസിഷ്യൻ-ശാസ്ത്രജ്ഞയുമാണ്. ഗർഭകാല പ്രമേഹം, ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി, ഈ സങ്കീർണതകളുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ എന്നിവയുടെ രോഗനിർണയത്തിൽ ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങളുടെ പങ്കിനേക്കുറിച്ച് അവർ ഗവേഷണം ചെയ്യുന്നു. യൂനിസ് കെന്നഡി ശ്രീവർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റിലെ സാംക്രമിക രോഗവിഭാഗത്തിലെ സീനിയർ ഇൻവെസ്റ്റിഗേറ്ററും ആക്ടിംഗ് ചീഫുമാണ് കുയിലിൻ ഷാങ്.

വിദ്യാഭ്യാസം[തിരുത്തുക]

ഷാങ് 1993-ൽ ബീജിംഗ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് എം.ഡി. പഠനം പൂർത്തിയാക്കി. യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽനിന്ന് അവർ എം.പി.എച്ച്. (1999) കൂടാതെ എപ്പിഡെമിയോളജിയിൽ പിഎച്ച്.ഡി.യും (2004) പൂർത്തിയാക്കി.[1][2]

കരിയർ[തിരുത്തുക]

ഹാർവാർഡ് ടി.എച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ ഒരു ഗവേഷണ ശാസ്ത്രജ്ഞയായി ഷാങ് ജോലി ചെയ്തു.[3] 2007-ൽ യൂനിസ് കെന്നഡി ശ്രീവർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റിൽ (NICHD) ചേർന്നു.

അവലംബം[തിരുത്തുക]

  1. "Cuilin Zhang - Faculty Directory". Johns Hopkins Bloomberg School of Public Health (in ഇംഗ്ലീഷ്). Archived from the original on 16 June 2017. Retrieved 18 March 2021.
  2. "Principal Investigators". NIH Intramural Research Program (in ഇംഗ്ലീഷ്). Archived from the original on 2022-03-05. Retrieved 18 March 2021. This article incorporates text from this source, which is in the public domain.
  3. "Principal Investigators". NIH Intramural Research Program (in ഇംഗ്ലീഷ്). Archived from the original on 2022-03-05. Retrieved 18 March 2021. This article incorporates text from this source, which is in the public domain.
"https://ml.wikipedia.org/w/index.php?title=കുയിലിൻ_ഷാങ്&oldid=3841602" എന്ന താളിൽനിന്ന് ശേഖരിച്ചത്