കുനാർ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kunar (کونړ سيند)
Chitral, Mastuj, Kama
River
Kunarriver.jpg
രാജ്യം Pakistan, Afghanistan
province Khyber Pakhtunkhwa, Nuristan, Kunar, Nangarhar
പോഷക നദികൾ
 - ഇടത് Shishi River
 - വലത് Lotkoh River, Landai Sin River, Pech River
സ്രോതസ്സ് Hindu Kush Mountains
അഴിമുഖം Kabul River
 - സ്ഥാനം Jalalabad
നീളം 480 km (298 mi)
നദീതടം 2,600 km2 (1,004 sq mi)

കുനാർ നദി (ഉർദു, പഷ്തു: ലുവ പിഴവ് ഘടകം:Unicode_data-ൽ 469 വരിയിൽ : attempt to index local 'rtl' (a nil value)), - ചിത്രാൾ നദി എന്നും (ലുവ പിഴവ് ഘടകം:Unicode_data-ൽ 469 വരിയിൽ : attempt to index local 'rtl' (a nil value)) കാമാ നദി (ലുവ പിഴവ് ഘടകം:Unicode_data-ൽ 469 വരിയിൽ : attempt to index local 'rtl' (a nil value)) എന്നും അറിയപ്പെടുന്നു. ഈ നദി വടക്കൻ ഖൈബർ പഖ്തുൻഖ്വയിൽ സ്ഥിതി ചെയ്യുന്നതും അഫ്ഘാനിസ്ഥാനിലൂടെയും പാകിസ്താനിലൂടെയും ഒഴുകുന്ന 480 കിലോമീറ്റർ നീളമുള്ള ഒരു നദിയാണ്. ഈ നദീതടമേഖലയിലേയെ ജലസമ്പുഷ്ടമാക്കുന്നത് ഹിന്ദുക്കുഷ് പർവ്വതനിരകളിൽ നിന്ന് ഉരുകിയെത്തുന്ന ഹിമാനികളാണ്. സിന്ധു നദീതടമേഖലയെയും ഇവിടെ നിന്നുള്ള ജലം പരിപോഷിപ്പിക്കുന്നു.[1]

ഉത്ഭവവും മുന്നോട്ടുള്ള ഗതിയും[തിരുത്തുക]

ഹിന്ദുക്കുഷ് പർവ്വത നിരകളിലെ ചിത്രാൾ, ഖൈബർ പഖ്തുൻഖ്വ എന്നിവിടങ്ങളിൽ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്. താഴേയ്ക്കുള്ള ഗതിയിൽ ഈ നദി മസ്തുജ് എന്നറിയപ്പെടുന്നു. ഇവിടെ നിന്നുള്ള പ്രയാണത്തിൽ നദി വടക്കെ ദിക്കിൽ ചിത്രാൾ മേഖലയിലെ ലോട്കോ നദിയുമായി ലയിക്കുന്നു.[2] അഫ്ഘാനിസ്ഥാനിലെ കുനാർ താഴ്വരയിലെത്തുന്നതിനു തൊട്ടുമുമ്പ് ഈ നദി ചിത്രാൾ എന്നറിയപ്പെടുന്നു. പിന്നീട് ചാഗ സരയിൽ വച്ച് പെച്ച് നദിയുമായി സന്ധിക്കുന്നു. അഫ്ഘാനിസ്ഥാനു കിഴക്കുള്ള ജലാലാബാദിൽവച്ച് ഈ നദി കാബൂൾ നദിയിൽ ലയിക്കുന്നു. കാബൂള് നദി വീണ്ടും കിഴക്കോട്ടൊഴുകി പാകിസ്താനിലെത്തി ഖൈബർ ചുരം വഴി അറ്റോക്കിനു സമീപം അവസാനമായി സിന്ധു നദിയിലെത്തിച്ചേരുന്നു.

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; abbott എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. Pakistan & the Karakoram. Lonely Planet. 2008. p. 233. 
"https://ml.wikipedia.org/w/index.php?title=കുനാർ_നദി&oldid=2707079" എന്ന താളിൽനിന്നു ശേഖരിച്ചത്