കുഡ ഗുഹകൾ

Coordinates: 18°17′07″N 73°04′23″E / 18.285214°N 73.073175°E / 18.285214; 73.073175
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുഡ ഗുഹകൾ
കുഡ ഗുഹകൾ
Map showing the location of കുഡ ഗുഹകൾ
Map showing the location of കുഡ ഗുഹകൾ
Map showing the location of കുഡ ഗുഹകൾ
Map showing the location of കുഡ ഗുഹകൾ
Coordinates18°17′07″N 73°04′23″E / 18.285214°N 73.073175°E / 18.285214; 73.073175

മഹാരാഷ്ട്രയിലെ മുരുഡ്-ജഞ്ജിറയുടെ കിഴക്ക് ഭാഗത്തുള്ള കുഡ എന്ന ചെറിയ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഗുഹകളാണ് കുഡ ഗുഹകൾ. ഇവ ക്രി.മു. ഒന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു. [1]

ഘടന[തിരുത്തുക]

ഇവിടെയുള്ള പതിനഞ്ച് ബുദ്ധ ഗുഹകൾ താരതമ്യേന ചെറുതും ലളിതവുമാണ്. ചൈത്യഗൃഹത്തിന്റെ വരാന്തയിൽ താമര, ചക്രം, നാഗങ്ങൾ എന്നിവയുടെ ചിഹ്നങ്ങൾ കൊത്തിയ ബുദ്ധന്റെ നിരവധി പ്രതിമകളുണ്ട്. പിന്നീട് ക്രി.പി. 5/6-ആം നൂറ്റാണ്ടിൽ മഹായാന ബുദ്ധമതക്കാർ ഈ ഗുഹകൾ ഏറ്റെടുക്കുകയും അവരുടെ ശിൽപങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. ആദ്യത്തെ ഗുഹയുടെ ചുവരിൽ പുരാതനമായ എഴുത്തുകളുണ്ട്. ആറാമത്തെ ഗുഹാമുഖം ആനകളാൽ അലങ്കരിച്ചിരിക്കുന്നു. [2]

ലിഖിതങ്ങൾ[തിരുത്തുക]

മുപ്പത് ലിഖിതങ്ങൾ സാധാരണ ബുദ്ധമതക്കാരും ബുദ്ധ സന്യാസിമാരും നൽകിയ സംഭാവനകളെ വിവരിക്കുന്നു. സംഭാവന നൽകിയവരിൽ ഒരു ഇരുമ്പ് വ്യാപാരി, ഒരു ബാങ്കർ, ഒരു തോട്ടക്കാരൻ, ഒരു എഴുത്തുകാരൻ, ഒരു വൈദ്യൻ, ഒരു പൂക്കച്ചവടക്കാരൻ, ഒരു മന്ത്രി എന്നിവരും ഉൾപ്പെടുന്നു. [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Ahir, D. C. (2003). Buddhist sites and shrines in India : history, art, and architecture (1. ed.). Delhi: Sri Satguru Publ. pp. 197–198. ISBN 8170307740.
  2. Gunaji, Milind (2010). Offbeat tracks in Maharashtra (2nd ed.). Mumbai: Popular Prakashan. pp. 222–223. ISBN 8179915786.
"https://ml.wikipedia.org/w/index.php?title=കുഡ_ഗുഹകൾ&oldid=3942299" എന്ന താളിൽനിന്ന് ശേഖരിച്ചത്