കുട്ടംകുളം സമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊച്ചിയിൽ സഞ്ചാര സ്വാതന്ത്ര്യത്തിനും ജാതിവിരുദ്ധചിന്തയുടെ പ്രചാരാണത്തിനുമായി നടത്തപ്പെട്ട സമരമായിരുന്നു കുട്ടംകുളം സമരം.ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനു മുൻവശമുള്ള നടപ്പാത അവർണ്ണർക്കായി തുറന്നു കിട്ടുവാനും 1910ൽ ജില്ലാ മജിസ്റ്റ്രേറ്റ് ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്ഥാപിയ്ക്കപ്പെട്ടിരുന്ന ഒരു തീണ്ടൽപ്പലക മാറ്റിക്കിട്ടുവാനും ആണ് ഈ സമരം പ്രധാനമായും സംഘടിപ്പിയ്ക്കപ്പെട്ടത്.[1] എം.കെ. കാട്ടുപറമ്പന്റെ നേതൃത്വത്തിൽ ഇരുപത്തഞ്ചുപേർ കുട്ടംകുളം റോഡിൽ കയറുവാൻ ചാലക്കുടിയിൽ നിന്നു പുറപ്പെടുകയും നഗരാതിർത്തിയിൽ അവരെ പോലീസ് തടയുകയും ചെയ്തു.തുടർന്നു നടന്ന ചർച്ചയിൽ ക്ഷേത്രപ്രവേശകർമ്മസമിതി സമരം ഏറ്റെടുക്കാം എന്ന വ്യവസ്ഥയിൽ ജാഥ പിരിച്ചുവിടുകയും ചെയ്തു. എന്നാൽ 1946 ജൂലൈ ആറിനു കൂടിയ യോഗത്തെത്തുടർന്നു പിന്നീട് സമരം മൂർച്ഛിയ്ക്കുകയും പി. ഗംഗാധരൻ ,കെ വി.ഉണ്ണി എന്നിവർ നയിച്ച ജാഥ കുട്ടം കുളം റോഡിനുസമീപം വച്ച് പോലീസ് തടയുകയും, ജാഥാംഗങ്ങൾക്ക് ഭീകരമായ മർദ്ദനത്തിനു ഇരയാകേണ്ടിയും വന്നു.

അവലംബം[തിരുത്തുക]

  1. നമ്മൾ നടന്ന വഴികൾ- കേരള ചരിത്രവും സംസ്ക്കാരവും.-മലയാള പഠന ഗവേഷണ കേന്ദ്രം. 2011 പേജ് 336
"https://ml.wikipedia.org/w/index.php?title=കുട്ടംകുളം_സമരം&oldid=2172442" എന്ന താളിൽനിന്ന് ശേഖരിച്ചത്