Jump to content

കുങ്കുമവർണ്ണൻ നീലത്തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജലാശയങ്ങളുടെ സമീപത്തെ ചെടികളിലും, സാധാരണ വൃഷ്ടിപ്രദേശങ്ങളിലും കാണപ്പെടുന്ന ഈർക്കിൽ തുമ്പികളിലെ ഒരിനമാണ് കുങ്കുമവർണ്ണൻ നീലത്തുമ്പി.(Saffron Faced Blue Dart)

നിറം[തിരുത്തുക]

ആൺതുമ്പിയുടെ മുഖത്തിനു തിളങ്ങുന്ന ഓറഞ്ചു കലർന്ന കുങ്കുമ നിറമാണ്. കണ്ണുകൾ മുകളിൽ ഒലിവ് കലർന്ന പച്ചയും താഴെ ഓറഞ്ചുനിറവും, നീലയുമാണ് . ശരീരത്തിന്റെ മുകൾഭാഗത്തിനു പച്ചയും, വശങ്ങൾക്ക് തിളങ്ങുന്ന നേർത്ത കറുത്ത വരയുമുണ്ട്.

സുതാര്യമായ ചിറകുകളിൽ ചുവപ്പു കലർന്ന തവിട്ട്പുള്ളിപ്പൊട്ടുകൾ കാണാം. കാലുകൾക്ക് മഞ്ഞനിറവും,വാലിന്റെ അറ്റത്ത് നീല നിറവും ഉണ്ട്.[1]


അവലംബം[തിരുത്തുക]

  1. മാതൃഭൂമി ആഴ്ചപ്പതിപ്പ് 23.2.2014. പേജ് 94