കീർത്തനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാർണ്ണാടക സംഗീതത്തിലെ ഒരു ഗാനരീതിയാണ് കീർത്തനം. ഇതിനു പല്ലവി, അനുപല്ലവി, ചരണം എന്നിങ്ങനെ മൂന്നു ഭാഗങ്ങൾ ഉണ്ട്. ചില കീർത്തനങ്ങൾക്ക് കൂടുതൽ ചരണങ്ങൾ ഉണ്ടാവും. അപ്പോൾ ചരണം 1, ചരണം 2 എന്നിങ്ങനെ എഴുതിക്കാണിക്കും. ദൈവത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള സാഹിത്യമാണ് കീർത്തനങ്ങൾ. പ്രശസ്തരായ എല്ലാ ഗാനരചയിതാക്കളും കീർത്തനങ്ങൾ രചിച്ചിട്ടുണ്ട്. ഹംസധ്വനിയിലെ വാതാപി ഗണപതിം ഭജേ, മോഹനരാഗത്തിലെ പരിപാഹി മാം തുടങ്ങിയവ പ്രശസ്ത കീർത്തനങ്ങൾ ആണ്‌.

"https://ml.wikipedia.org/w/index.php?title=കീർത്തനം&oldid=3754066" എന്ന താളിൽനിന്ന് ശേഖരിച്ചത്