കിർസ്റ്റെൻ പ്രൌട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kirsten Prout
എംടിവി മൂവി അവാർഡ് 2012 ൽ.
ജനനം (1990-09-28) സെപ്റ്റംബർ 28, 1990  (33 വയസ്സ്)
ദേശീയതCanadian
തൊഴിൽActress
സജീവ കാലം2000–present

കിർസ്റ്റെൻ പ്രൌട്ട് ഒരു കനേഡിയൻ നടിയാണ്. ജനനം 1990 സെപ്റ്റംബർ 28 ന് ബ്രിട്ടീഷ് കൊളമ്പിയയിലെ വാർകൂവറിൽ. എ.ബി.സി. ഫാമിലി ടെലിവിഷനിലെ “കൈൽ എക്സ് വൈ”, “ദ ലിവിങ് ഗെയിം” എന്നീ പരമ്പരകളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.

ആദ്യകാലജീവിതം[തിരുത്തുക]

ഹൈസ്കൂൾ കാലം പൂർത്തിയാക്കിയതിനുശേഷം പ്രൌട്ട്, മക്ഗിൽ യൂണിവേഴ്സിറ്റിയിൽ ഒരു വർഷത്തോളം ഇംഗ്ലീഷ് സാഹിത്യം പഠനം നടത്തി.[1]  അക്കാലത്ത് രണ്ട് പ്രൊജക്റ്റുകളിൽ അഭിനയിക്കുവാനുളള ക്ഷണം ലഭിക്കുകയും യൂണിവേഴ്സിറ്റിയിലെ പഠനം പാതിവഴിയിൽ അവസാനിപ്പിക്കുകയും ചെയ്തു.[2]  അവർക്ക് ജെന്നിഫർ എന്ന പേരിൽ ഒരു സഹോദരികൂടിയുണ്ട്.[3]

പ്രൌട്ട് അഭിനയജീവിതം ആരംഭിക്കുന്നത് തൻറെ പത്താമത്തെ വയസിലായിരുന്നു. സ്കൂൾ ജീവിതകാലത്ത് ഗ്രേഡ് 2 ക്ലാസിലെ അടിച്ചമർത്തൽ സ്വഭാവമുള്ള ഒരു അദ്ധ്യാപിക കാരണമാണ് പ്രൌട്ട് അഭിനയലോകത്ത് എത്തിച്ചേരുന്നത്. ഈ അദ്ധ്യാപികയോടുള്ള ഭയം നിമിത്തം പ്രൌട്ട് ആ സ്കൂളിലെ പഠനം അവസാനിപ്പിക്കുകയാണുണ്ടായത്. സന്തോഷഭരിതയാകുവാൻ എന്താണ് വേണ്ടതെന്നുള്ള അമ്മയുടെ ചോദ്യത്തിന് അഭിനയവും തൈക്കോണ്ടോയിലുള്ള പരിശീലനവും മതിയാകുമെന്നായിരുന്നു പ്രൌട്ടിൻറെ മറുപടി. 2005 ൽ പുറത്തിറങ്ങിയ എലെക്ട്ര എന്ന ചിത്രത്തിലെ ആബ്ബി മില്ലർ എന്ന കഥാപാത്രത്തിലൂടെയായിരുന്നു പ്രൌട്ടിൻറെ അരങ്ങേറ്റം. സ്റ്റാർഗേറ്റ് എസ്.ജി-1, കോൾഡ് സ്ക്വാഡ്, ദ ഡെഡ് സോൺ എന്നിങ്ങനെയുള്ള ടെലിവിഷൻ പരമ്പരകളിലും ചെറുവേഷങ്ങളിൽ അഭിനയിച്ചിരുന്നു. 2010 ൽ സ്റ്റെഫെനി മിയിറുടെ 2007 ലെ “എക്ലിപ്സ്” എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച “ദ ട്വലൈറ്റ് സാഗ-എക്ലിപ്സ്” എന്ന ചിത്രത്തിൽ വാമ്പയർ ലൂസി എന്ന കഥാപാത്രത്തെ ശ്രദ്ധേയമായി അവതരിപ്പിച്ചു.

 സിനിമകൾ[തിരുത്തുക]

Year Title Role Notes
2001 Mindstorm Young Tracy Wellman
2001 De grot Julie Uncredited
2005 Elektra Abigail "Abby" Miller
2008 Class Savage Julye Short film
2010 The Twilight Saga: Eclipse Lucy
2013 No Clue Reese
2014 Joy Ride 3 Jewel McCaul Direct to video
2015 Even Lambs Have Teeth Sloane

ടെലിവിഷൻ പരമ്പരകൾ[തിരുത്തുക]

Year Title Role Notes
2000 The Linda McCartney Story Stella Television film
2000 First Wave Emily Episode: "Wednesday's Child"
2000 Once Upon a Christmas Brittney Morgan Television film
2001 Mysterious Ways Lindsay Kasper Episode: "Wonderful"
2001 The Wedding Dress Stella Carver Television film
2001 Twice Upon a Christmas Brittney Morgan Television film
2002 Jeremiah Elayna Episode: "The Touch"
2002 Beyond Belief: Fact or Fiction Katie Episode: "The Doll"
2002 The Dead Zone Susan Reed Episode: "Here There Be Monsters"
2003 Stargate SG-1 Nesa Episode: "Birthright"
2004 The Love Crimes of Gillian Guess Amanda Guess Television film
2005 Cold Squad Ashley 2 episodes
2006–2009 Kyle XY Amanda Bloom Main role, 43 episodes
2007 Witness to Murder Samantha Cooper Television film
2010 Meteor Storm Kara Television film
2010 Locked Away Taylin Television film
2010 Seven Deadly Sins Miranda Stevens Television miniseries
2010 My Super Psycho Sweet 16: Part 2 Alex Bell Television film
2011–2012 The Lying Game Charlotte "Char" Chamberlin Main role, 12 episodes
2012 My Super Psycho Sweet 16: Part 3 Alex Bell Television film
2012 NCIS Lydia Wade Episode: "Gone"
2013 Psych Zola Episode: "Cirque du Soul"
2013 Devious Maids Allison Episode: "Taking Out the Trash"
2013 Social Nightmare Catherine Hardy Television film
2015 My Life as a Dead Girl Chelsea White Television film
2015 The Wrong Girl Michelle Foley Television film
2015 Ties That Bind Chelsea Boyd Episode: "The Whole Picture"

മ്യൂസിക് വീഡിയോ[തിരുത്തുക]

Year Title Artist
2010 The Framework Starlight

അവലംബം[തിരുത്തുക]

  1. Christina Radish (2010-01-03). "Exclusive Interview: Kirsten Prout is Lucy in The Twilight Saga: Eclipse". IESB. Retrieved 2010-01-04.
  2. Christina Radish (2010-01-03). "Exclusive Interview: Kirsten Prout is Lucy in The Twilight Saga: Eclipse". IESB. Retrieved 2010-01-04.
  3. "Interview with Kirsten Prout". June 2006. Archived from the original on 2010-01-03. Retrieved 2017-03-02.
"https://ml.wikipedia.org/w/index.php?title=കിർസ്റ്റെൻ_പ്രൌട്ട്&oldid=3803058" എന്ന താളിൽനിന്ന് ശേഖരിച്ചത്