ഉള്ളടക്കത്തിലേക്ക് പോവുക

കിളിമീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കിളിമീൻ
കിളിമീൻ
At a Philippine fish market
Scientific classification
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
N. japonicus
Binomial name
Nemipterus japonicus
(Bloch, 1791)


നെമിപ്റ്റെറിഡേ (Nemipteridae) കുടുംബത്തിൽ വരുന്ന പോഷക സമൃദ്ധമായ ഒരു കടൽമത്സ്യമാണ് കിളിമീൻ (Japanese threadfin bream or Pink perch). (ശാസ്ത്രീയനാമം: Nemipterus japonicus). പുതിയാപ്ല കോര എന്ന് വിളിയ്ക്കുന്ന ഈ മത്സ്യം പ്രാദേശികമായി പല പേരുകളിലറിയപ്പെടുന്നു. 32 സെന്റിമീറ്റർ വരെ ഇവ വളരുന്നു. ശരാശരി നീളം 25 സെ.മീ ആണ്. ഉപരിതലത്തിനുതാഴെ 5 മുതൽ 80 മീറ്റർ വരെ ആഴമുള്ള കടൽഭാഗങ്ങളിൽ ഇവ കാണപ്പെടുന്നു. മുതുചിറകുകളിൽ 10 മുള്ളുകൾ കാണപ്പെടുന്നു. ഇവയ്ക്ക് തിളങ്ങുന്ന മഞ്ഞനിറത്തിലുള്ള കുത്തുകൾ തല മുതൽ ചിറകുവരെ കാണപ്പെടുന്നു. ചെളിയും മണലുമുള്ള തീരക്കടലിലാണ് ഇവയെ അധികമായും കാണപ്പെടുന്നത്. വാണിജ്യപ്രാധാന്യമുള്ള ഈ മത്സ്യം ഉണക്കിയും ടിന്നിലാക്കിയും സംസ്കരിച്ചുപയോഗിക്കാറുണ്ട്. ഈ മത്സ്യം ആരോഗ്യകരവും പോഷക സമൃദ്ധവുമാണ്.

Nemipterus japonicus fry

പോഷകങ്ങൾ

[തിരുത്തുക]

100 ഗ്രാം കിളിമീനിൽ അടങ്ങിയ പോഷകങ്ങൾ താഴെ കൊടുക്കുന്നു. ഇതിൽ ഊർജവും കൊഴുപ്പും കുറവാണ്. എന്നാൽ പോഷകങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നു.

കാലറി/ഊർജം - 93

പ്രോടീൻ/മാംസ്യം - 18.1g

കൊഴുപ്പ് - 1.7g

വിറ്റാമിൻ എ/ റെറ്റിനോൾ - 28μg

വിറ്റാമിൻ ഡി - 11μg

വിറ്റാമിൻ ഇ - 0.6 mg

വിറ്റാമിൻ B1 - 0.04mg

വിറ്റാമിൻ B2 - 0.08mg

നിയസിൻ - 2.3mg

വിറ്റാമിൻ B6 - 0.27mg

വിറ്റാമിൻ B12 - 3μg

ഫോലേറ്റ് - 5μg

പന്റോതെനിക് ആസിഡ് - 0.5mg

വിറ്റാമിൻ സി - 2mg

സോഡിയം - 85mg

പൊട്ടാസ്യം - 390mg

കാൽസ്യം - 46mg

മഗ്‌നേഷ്യം - 26mg

ഫോസ്ഫോറസ് - 200mg

അയൺ - 0.5mg

സിങ്ക് - 0.4mg

കോപ്പർ - 0.05mg

മംഗനീസ് - 0.02mg

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കിളിമീൻ&oldid=4448429" എന്ന താളിൽനിന്ന് ശേഖരിച്ചത്