കിമിൽസങ്ങിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിമിൽസങ്ങിയ
Chosŏn'gŭl 김일성화
Hancha 金日成花
McCune–Reischauer Kimilsŏnghwa
Revised Romanization Gimilseonghwa
കിമിൽസങ്ങിയ

ഉത്തരകൊറിയയുടെ സ്ഥാപകനേതാവായ കിം ഇൽ സങ്ങിന്റെ പേരിട്ടിട്ടുള്ള ഒരു സങ്കര ഓർക്കിഡ് വർഗ്ഗമാണ് കിമിൽസങ്ങിയ അഥവാ "ഡെൻഡ്രോഡം കിം ഇൽ സങ്ങ്". കിം ഇൽ സങ്ങിന്റെ മകൻ കിം ജോങ് ഇൽ-ന്റെ പേരിട്ടിട്ടുള്ള 'കിംജോങിലിയ' എന്ന മറ്റൊരു സങ്കര ഓർക്കിഡുമുണ്ട്. ഉത്തരകൊറിയയുടെ ദേശീയപുഷ്പം എന്ന സ്ഥാനം ഈ ഓർക്കിഡുകൾക്കില്ല. 'മഗ്നോലിയ' ആണ് ആ രാജ്യത്തിന്റെ ദേശീയ പുഷ്പം.[1]

അഞ്ചു ഭൂഖണ്ഡങ്ങളിലും എവിടേയും വിടർന്നുവിലസുന്ന അനശ്വരപുഷ്പമായ 'കിമിൽസങ്ങിയ' കിം ഇൽ സങ്ങിന്റെ അനുപമമായ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു" എന്ന് ഉത്തര കൊറിയ സർക്കാർ അവകാശപ്പെടുന്നു.[2]

നാമകരണം[തിരുത്തുക]

ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോംങ്യാംഗിൽ പ്രസിദ്ധീകരിച്ച ഇരുപതാം നൂറ്റാണ്ടിലെ കൊറിയ: 100 നൂറു നാഴികക്കല്ലുകൾ എന്ന പുസ്തകം ഈ ചെടിയുടെ നമകരണപശ്ചാത്തലം ഇങ്ങനെ വിവരിക്കുന്നു. 1965-ൽ തന്റെ സമസ്ഥാനി സുക്കാർണോയെ കാണാൻ ഇന്തോനേഷ്യയിലെത്തിയ കിം ഇൽ സങ്ങ്, സുക്കാർണ്ണോക്കൊപ്പം ബോഗോർ ബൊട്ടാണിക്കൽ ഉദ്യാനം സന്ദർശിച്ചു. അവിടെ:-

അദ്ദേഹം ഒരു വിശേഷസസ്യത്തിനു മുന്നിൽ നിന്നു. അതിന്റെ തണ്ട് നീണ്ടുപടർന്നും ഇലകൾ കുളിർമ്മ പരത്തി വിലസിയും കാണപ്പെട്ടു. പാടലനിറമുള്ള അതിന്റെ പൂക്കൾ അവയുടെ ചാരുതയും അമൂല്യതയും എടുത്തുകാട്ടി; ചെടിയുടെ സൗന്ദര്യത്തെ പുകഴ്ത്തിയ അദ്ദേഹം അതു വളർത്തിയവരുടെ നേട്ടത്തെ പ്രശംസിച്ചു. ആ ചെടിക്ക് ഇനിയും പേരിട്ടിട്ടില്ലെന്നും അതിന് കിം ഇൽ സങ്ങിന്റെ പേരിടാമെന്നും സുക്കാർണ്ണോ പറഞ്ഞു. കിം ഇൽ സങ്ങ് അതു സമ്മതിക്കാതിരുന്നിട്ടും സുക്കാർണ്ണോ ആത്മാർത്ഥമായി നിർബ്ബന്ധിച്ചു. മനുഷ്യരാശിയുടെ നന്മക്കായി വൻകാര്യങ്ങൾ ചെയ്തുകഴിഞ്ഞ കിം ഇൽ സങ്ങ് മഹത്തായ ഈ ബഹുമതിക്ക് അർഹനാണെന്ന് അദ്ദേഹം വാദിച്ചു.

പ്രദർശനം[തിരുത്തുക]

പ്യോംങ്യാംഗിൽ ആണ്ടുതോറും കിമിൽസങ്ങിയ പ്രദർശങ്ങൾ നടക്കുന്നു. ഉത്തരകൊറിയയിലെ വിദേശ നയതന്ത്രകാര്യാലയങ്ങൾ ഈ വാർഷികപ്രദർശനത്തിലേക്ക് ഓരോ പൂച്ചെണ്ട് അയക്കുക പതിവാണ്.[3]

അവലംബം[തിരുത്തുക]

  1. Korea Today Monthly Journal (issue 627, September 2008), cover inset
  2. പ്യോംങ്യാംഗിൽനടന്ന നാലാം കിമിൽസങ്ങിയ പ്രദർശനം.കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി. മാർച്ച് 21, 2002.
  3. Ford, Glyn; Kwon, Soyoung (2008). North Korea on the brink: struggle for survival. Pluto Press. p. 98. ഐ.എസ്.ബി.എൻ. 978-0-7453-2598-9.  Unknown parameter |coauthors= ignored (സഹായം)

കൂടുതൽ വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിമിൽസങ്ങിയ&oldid=2312205" എന്ന താളിൽനിന്നു ശേഖരിച്ചത്