കിന്റർ സർപ്രൈസ്
ഫെററോ എന്ന ഇറ്റാലിയൻ കമ്പനി നിർമ്മിയ്ക്കുന്ന ഒരു തരം മിഠായി ആണു് കിന്റർ സർപ്രൈസ്. ഒരു മുട്ടയുടെ രൂപത്തിൽ പൊതിയുന്ന ഇതിൽ ഒരു ചെറിയ കളിപ്പാട്ടവും ഉണ്ടായിരിയ്ക്കും. ഇതു് ചെറിയ കുട്ടികളെ ലക്ഷ്യം വെച്ചു് ഇറക്കുന്ന ഒരു ഉത്പന്നമാണു്. ഇന്ത്യയിൽ ഇതിനു് കിന്റർ ജോയ് എന്നാണു് പേരിട്ടിരിയ്ക്കുന്നതു്.
താരതമ്യം ചെയ്യുമ്പോൾ കിന്റർ ജോയിയിലെ ചോക്ലേറ്റിനു് വളരെയധികം വിലയുണ്ടു്. 20 ഗ്രാം ചോക്ലേറ്റിനു് 30 രൂപ ചെലവാകുമ്പോൾ കാഡ്ബറിയുടെ പ്രീമിയം ബ്രാന്റായ ബോൺവിലെയ്ക്കു് 90 ഗ്രാമിനു് 75 രൂപയേ ആകുന്നുള്ളൂ. കിന്റർ ജോയിയ്ക്കു് കാഡ്ബറിയുടെ പ്രീമിയം ചോക്ലേറ്റിന്റെ ഇരട്ടിയോളം വിലയുണ്ടു്.[1]
1972-ൽ ഇറ്റലിയിലാണു് ഇതു് ആദ്യമായി നിർമ്മിയ്ക്കുന്നതു്. അമേരിക്കയൊഴിച്ചുള്ള ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഇതു് വില്ക്കപ്പെടുന്നു. 1938-ലെ ഭക്ഷ്യ-ഔഷധ-ചമയക്കൂട്ടുകളെ സംബന്ധിയ്ക്കുന്ന നിയമം അനുശാസിയ്ക്കുന്ന "മിഠായിയിൽ ഭക്ഷ്യേതരവസ്തുക്കൾ ചേർക്കുവാൻ പാടില്ല" എന്ന വകുപ്പനുസരിച്ചു് അമേരിയ്ക്കയിൽ ഇതു് നിരോധിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
1991-നും 1998-നും ഇടയിൽ ലോകത്തെമ്പാടുമായി കുറഞ്ഞതു് നാലു കുട്ടികളെങ്കിലും കിന്റർ മുട്ടയിലെ കളിപ്പാട്ടം വിഴുങ്ങിയതിന്റെ ഫലമായി മരണപ്പെട്ടിട്ടുണ്ടു്.[2]
അവലംബം
[തിരുത്തുക]- ↑ Brand Kinder Joy – Changing the chocolate market in India Biz Dewz
- ↑ Mother calls for ban after girl chokes on Kinder egg. thefreelibrary.com