കിത്താബ് അൽ-അഘാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്താം നൂറ്റാണ്ടിലെ അറബിക് എഴുത്തുകാരനായ അബു അൽ-ഫറാജ് അൽ-ഇസ്ഫഹാനി(അൽ ഇസ്ബഹാനി എന്നും അറിയപ്പെടുന്നു)യുടെ ആധുനിക പതിപ്പുകളിൽ 20-ലധികം വാല്യങ്ങളുള്ള കവിതകളുടെയും ഗാനങ്ങളുടെയും ഒരു വിജ്ഞാനകോശ സമാഹാരമാണ് കിതാബ് അൽ-അഘാനി (അറബിക്: كتاب الأغاني, അർത്ഥം-' സംഗീതത്തിന്റെ മഹാപുസ്തകം').[1][2] ഈ കൃതിയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത് 1868നാണ്.[3]

അബു അൽ-ഫറാസ് അൽ-ഇസ്ഫഹാനിയുടെ കിതാബ് അൽ-അഘാനി, 1216-20 -ൽ നിന്നുള്ള ചിത്രീകരണം.

അബു അൽ-ഫറാജ് ഈ കൃതി എഴുതുവാൻ 50 വർഷമെടുത്തതായി അവകാശപ്പെട്ടു. ഇത് 10000 പേജുകളിലായി വ്യാപിക്കുകയും അറബിക് കവിതയുടെ 16,000-ത്തിലധികം വാക്യങ്ങൾ ഉൾക്കൊള്ളുകയും ചെയ്തു. ഇതിന് മൂന്ന് വ്യത്യസ്ത വിഭാഗങ്ങളുള്ളതായി കാണാം: ആദ്യത്തേത് ഖലീഫ ഹാറൂൺ അൽ-റഷീദിന് വേണ്ടി തിരഞ്ഞെടുത്ത '100 മികച്ച ഗാനങ്ങൾ', രണ്ടാമത്തേത് രാജകീയ സംഗീതസംവിധായകർ, മൂന്നാമത്തേത് രചയിതാവ് തന്നെ തിരഞ്ഞെടുത്ത ഗാനങ്ങൾ.[4]

അഘാനിയിൽ, ഇസ്ഫഹാനി നാല് നൂറ്റാണ്ടുകളുടെ കവിതകളും കഥകളും (അഖ്ബർ) പകർത്തുകയും ചെയ്യുന്നു.[5]ഈ കൃതിയിലെ ഭൂരിഭാഗം രചനകളും 7 മുതൽ 9 നൂറ്റാണ്ടുകൾ വരെയുള്ള കാലയളവിൽ രചിക്കപ്പെട്ടവയാണ്.[6]

സ്വീകരണം[തിരുത്തുക]

പതിനാലാം നൂറ്റാണ്ടിലെ പ്രമുഖ ചരിത്രകാരനായ ഇബ്ൻ ഖൽദൂൻ അറബികളുടെ രജിസ്റ്റർ എന്ന് ഈ പുസ്തകത്തിനെ വിളിച്ചു:

എല്ലാ തരത്തിലുള്ള കവിതകളിലും, ചരിത്രത്തിലും, സംഗീതത്തിലും, മറ്റെല്ലാ മേഖലകളിലും അവർ നേടിയ നേട്ടങ്ങളെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഈ വിഷയത്തിൽ മറ്റൊരു പുസ്തകവും ഒരു തലത്തിൽ വയ്ക്കാൻ കഴിയില്ല. ഇത് ബെല്ലസ് ലെറ്ററുകളുടെ വിദ്യാർത്ഥിയുടെ അവസാന വിഭവമാണ്, മാത്രമല്ല അദ്ദേഹത്തിന് കൂടുതൽ ആഗ്രഹിക്കാനൊന്നുമില്ല.[7]

സവിശേഷതകൾ[തിരുത്തുക]

 • ഇസ്ലാമിന് മുമ്പുള്ള കാലം മുതൽ CE 9 ആം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള രചനകൾ ഈ കൃതിയിലുണ്ട്.
 • കിതാബ് അൽ അഘാനിയിൽ ഉൾപ്പെടുത്തിയിട്ടുള്ള നിരവധി ഗാനങ്ങളുടെ അവതരിപ്പിക്കുന്നതിനായുള്ള മാർഗനിർദേശങ്ങളും അബു അൽ-ഫറാജ് പ്രധാനമായും ഉൾപ്പെടുത്തി.[8]
 • വ്യക്തികളെക്കുറിച്ചുള്ള അനുബന്ധ ജീവചരിത്ര വ്യാഖ്യാനങ്ങൾ കാരണം, ഈ കൃതി ഒരു സാഹിത്യപരവും ചരിത്രപരവുമായ ഉറവിടമാണ്; അറബി സാഹിത്യത്തിന്റെ സാമൂഹ്യശാസ്ത്രത്തിൽ താൽപ്പര്യമുള്ളവർക്കും ഇത് ഉപയോഗപ്രദമാണ്.[9][10]
 • ഈ കൃതിയിൽ കവിതകളുടെ സംഗീതം നൽകിയിട്ടുണ്ട്, പക്ഷേ സംഗീത ചിഹ്നങ്ങൾ ഇനി വായിക്കാനാവില്ല.[11]
 • കിതാബ് അൽ അഘാനിയിൽ ഇബ്രാഹിം അൽ മൗസിലി, ഇസ്മായിൽ ഇബ്നു-ജാമി, ഫുലൈഖ് ഇബ്ൻ അൽ-അവ്റ എന്നിവരുടെ സംഗീതത്തിൽ മജ്നുൻ ലൈല, ഖെയ്സ് ലുബ്ന, ധുൽ-റുമ്മ മയ്യ, കുത്തയ്യർ അസ്സ തുടങ്ങിയ പ്രശസ്ത കവികളുടെ 100 -ലധികം ഗാനങ്ങൾ അടങ്ങിയിരിക്കുന്നു.[5] അക്കാലത്തെ കവികൾ, സംഗീതസംവിധായകർ, പ്രശസ്ത ഗായകർ എന്നിവരെക്കുറിച്ചുള്ള വിശദമായ വ്യാഖ്യാനവും ഇതിനൊപ്പമുണ്ട്. എ.ഡി. പത്താം നൂറ്റാണ്ടിനു മുമ്പ് അറബി സാഹിത്യ സാംസ്കാരിക ചരിത്രം പഠിക്കുന്നതിനുള്ള അമൂല്യമായ ഉറവിടമാണ് സമാഹാരം.[12]

അവലംബങ്ങൾ[തിരുത്തുക]

 1. Abu al-Faraj al-Isfahani (2004). Kitab al-Aghani, 25 vols. Beirut, Dar Sader Publishers.
 2. Thatcher, Griffithes Wheeler (1911). Abulfaraj. In Chisholm, Hugh (ed.). Encyclopædia Britannica. 1 (11th ed.). Cambridge University Press. p. 79.
 3. "Buy 'Kitab Al-Aghani'". Abe Books.
 4. Kilpatrick, Hilary (2010). Making the great Book of songs: Compilation and the Author's Craft in Abû I-Faraj al-Isbahânî's Kitâb al-aghânî. London: Routledge. ISBN 9780415595841.
 5. 5.0 5.1 "Destabilizing knowledge in medieval Arabo-Islamic society : multiplicities and wonder in Isfahani's Kitab al-Aghani". Texas Scholar Work.
 6. "About: Abu al-Faraj al-Isfahani". DB Pedia. Retrieved 2021-09-06.
 7. Sawa, George Dimitri (2016). Erotica, Love and Humor in Arabia : Spicy Stories from The Book of Songs by al-Isfahani. McFarland & Company. p. 2. ISBN 9781476663654.
 8. "Kitab al-Aghani". Archived from the original on 2021-09-06. Retrieved 2021-09-06.
 9. Kilpatrick, Hilary, (JSTOR 4057271) (1997). Abū l-Faraǧ's Profiles of Poets: A 4th/10th Century Essay at the History and Sociology of Arabic Literature. Arabica. doi:10.1163/1570058972582641.{{cite book}}: CS1 maint: numeric names: authors list (link)
 10. "Kitab Al-Aghani". Infoplease. Archived from the original on 2021-09-06. Retrieved 2021-09-06.
 11. "Kitab Al-Aghani". Encyclopedia.com.
 12. "Kitab Al-Aghani". The free dictionary from Farlex.
"https://ml.wikipedia.org/w/index.php?title=കിത്താബ്_അൽ-അഘാനി&oldid=3972925" എന്ന താളിൽനിന്ന് ശേഖരിച്ചത്