കാൾ വിൽഹെം ലുഡ്‌വിഗ് ബ്രച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മെയിൻസിൽ ജനിച്ച ജർമ്മൻ ശരീരശാസ്ത്രജ്ഞനായിരുന്നു കാൾ വിൽഹെം ലുഡ്‌വിഗ് ബ്രച് (മെയ് 1, 1819 - ജനുവരി 4, 1884).

1842-ൽ അദ്ദേഹം ഗീസെൻ യൂണിവേഴ്സിറ്റി യിൽ നിന്നും മെഡിക്കൽ ഡോക്ടറേറ്റ് നേടി. 1850-ൽ ബാസൽ സർവകലാശാലയിൽ അനാട്ടമി, ഫിസിയോളജി പ്രൊഫസറായി നിയമിതനായി. 1855-ൽ ഗീസെനിലേക്ക് പ്രൊഫസറായി മടങ്ങി.

1855-ൽ അദ്ദേഹം " Über die Befruchtung des thierischen Eies und über die histologische Deutung desselben " ("മൃഗങ്ങളുടെ ബീജസങ്കലനത്തെക്കുറിച്ചും അതിന്റെ ഹിസ്റ്റോളജിക്കൽ വ്യാഖ്യാനത്തെക്കുറിച്ചും" ഉള്ള പഠനം പ്രസിദ്ധീകരിച്ചു. [1]

അനുബന്ധ നാമങ്ങൾ[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]