കാൽക് (കീ ബോർഡ് വിന്യാസം)
ദൃശ്യരൂപം
ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളും ടച്ച് സ്‌ക്രീൻ മൊബൈലുകളും ഉപയോഗിക്കുന്നവർക്ക് എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന കീ ബോർഡ് വിന്യാസമാണ് കാൽക്. ജർമനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഇൻഫോമാറ്റിക്‌സിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് പുതിയ കീബോർഡ് തയ്യാറാക്കിയത്. പുതിയ കീബോർഡിന്റെ അവസാനത്തെ നാല് അക്ഷരങ്ങളാണ് കാൽക്.
ഇടത്ത് നാലുവരികളിലും നാലുനിരകളിലുമായും വലത്ത് നാല് വരികളിലും മൂന്ന് നിരകളിലുമായാണ് അക്ഷരങ്ങൾ അടുക്കിവെച്ചിരിക്കുന്നത്. ക്വർട്ടിയിൽ മിനുട്ടിൽ 20 വാക്കുകൾ ടൈപ്പ് ചെയ്യാമെങ്കിൽ കാൽകിൽ 37 വാക്കുകൾ തയ്യാറാക്കാമെന്ന് ഗവേഷകർ പറയുന്നു. [1]
അവലംബം
[തിരുത്തുക]- ↑ "വേഗത്തിൽ ടൈപ്പ് ചെയ്യാൻ പുതിയ കീബോർഡ്". മാതൃഭൂമി. 24 ഏപ്രിൽ 2013. Archived from the original on 2013-04-24. Retrieved 24 ഏപ്രിൽ 2013.