കാർമെൻ ഡെസെഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാർമെൻ ഡെസെഡ
കലാലയംUniversity of Puerto Rico (BS)
Universidad Central del Caribe (MD)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPediatrics, epidemiology, travel medicine
സ്ഥാപനങ്ങൾUniversidad Central del Caribe
Epidemic Intelligence Service
Military career
ദേശീയത United States
വിഭാഗം PHS Commissioned Corps
ജോലിക്കാലം1994–present
പദവി Commander

പ്യൂർട്ടോ റിക്കൻ ശിശുരോഗവിദഗ്ദ്ധനാണ് കാർമെൻ സി ഡെസെഡ. ഇംഗ്ലീഷ്:Carmen C. Deseda. അവർ യുണൈറ്റഡ് സ്റ്റേറ്റ്സ് പബ്ലിക് ഹെൽത്ത് സർവീസ് കമ്മീഷൻഡ് കോർപ്സിൽ മെഡിക്കൽ ഓഫീസറും കമാൻഡറുമാണ്. ആദ്യം 1994 മുതൽ 2001 വരെയും പിന്നീട് 2017 ജനുവരി മുതൽ 2020 മാർച്ച് വരെയും പ്യൂർട്ടോ റിക്കോ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്തിൽ സ്റ്റേറ്റ് എപ്പിഡെമിയോളജിസ്റ്റായി കാർമെൻ രണ്ട് തവണ സേവനമനുഷ്ഠിച്ചു.

ജീവിതരേഖ[തിരുത്തുക]

1976-ൽ, കാർമെൻ പ്യൂർട്ടോ റിക്കോ സർവകലാശാലയിൽ ബയോളജിയിൽ സയൻസ് ബിരുദം, പ്രഥമ സ്ഥാനീയയി പൂർത്തിയാക്കി. 1979-ൽ യൂണിവേഴ്‌സിഡാഡ് സെൻട്രൽ ഡെൽ കരീബിൽ (യുസിസി) നിന്ന് വൈദ്യശാസ്ത്രത്തിൽ ഡോക്ടറായി. 1980-ൽ , ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ, ജെയിംസ് ചെറിയുടെ കീഴിൽ പീഡിയാട്രിക് പകർച്ചവ്യാധികളും മാരിയറ്റ വോഗിന്റെ കീഴിൽ പാരാസൈറ്റോളജിയും കാർമെൻ പഠിച്ചു. 1980-ൽ, എപ്പിഡെമിക് ഇന്റലിജൻസ് സർവീസിലെ പാരാസൈറ്റിക് വിഭാഗത്തിൽ എപ്പിഡെമിയോളജിയിൽ മെഡിക്കൽ കോഴ്‌സ് എടുത്തു. 1981-ൽ സെന്റ് ലൂയിസ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ കാർമെൻ പീഡിയാട്രിക് റെസിഡൻസി പൂർത്തിയാക്കി. 1982 മുതൽ 1983 വരെ സാൻ ജുവാൻ സിറ്റി ഹോസ്പിറ്റലിൽ പീഡിയാട്രിക് റെസിഡന്റ് ആയിരുന്നു. [1]

ഔദ്യോഗിക ജീവിതം[തിരുത്തുക]

985 മുതൽ 1986 വരെ സാൻ ജുവാൻ സിറ്റി ഹോസ്പിറ്റലിലെ എമർജൻസി റൂമിലും 1986 മുതൽ 1987 വരെ ബയാമോൺ റീജിയണൽ ഹോസ്പിറ്റലിലെ യൂണിവേഴ്‌സിഡാഡ് സെൻട്രൽ ഡെൽ കരീബിലെ (യുസിസി) പീഡിയാട്രിക്‌സ് വിഭാഗത്തിലും പീഡിയാട്രിക് ക്ലിനിക്കൽ ഇൻസ്ട്രക്ടറായിരുന്നു കാർമെൻ. 1987-നും 1989-നും ഇടയിൽ, ആഷ്‌ഫോർഡ് പ്രെസ്‌ബൈറ്റീരിയൻ കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ ഒന്നാം വാർഷിക ഫാക്കൽറ്റി മീറ്റിംഗിന്റെ കോർഡിനേറ്ററും തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടിയുടെ ചെയർമാനുമടക്കം ഫാക്കൽറ്റി നിയമനങ്ങൾ അവർ നടത്തി. 1991 മുതൽ 1993 വരെ, സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ (സിഡിസി) എപ്പിഡെമിക് ഇന്റലിജൻസ് സർവീസിന്റെ ഹെപ്പറ്റൈറ്റിസ് ബ്രാഞ്ചിൽ ഒരു മെഡിക്കൽ എപ്പിഡെമിയോളജിസ്റ്റായിരുന്നു കാർമെൻ. 1993 മുതൽ 1994 വരെ, അവൾ ഒരു മെഡിക്കൽ എപ്പിഡെമിയോളജിസ്റ്റും സിഡിസിയിലെ വമ്പിച്ച മീസിൽസ് പ്രതിരോധ കുത്തിവയ്പ്പ് കാമ്പെയ്‌ൻ പരിപാടിയുടെ ഡയറക്ടറുമായിരുന്നു. 1994 മുതൽ 2001 വരെ, യുസിസിയിലെ പീഡിയാട്രിക് അസോസിയേറ്റ് പ്രൊഫസറായിരുന്നു കാർമെൻ. [2]

റഫറൻസുകൾ[തിരുത്തുക]

  1. {{cite news}}: Empty citation (help)
  2. {{cite news}}: Empty citation (help)
"https://ml.wikipedia.org/w/index.php?title=കാർമെൻ_ഡെസെഡ&oldid=3845024" എന്ന താളിൽനിന്ന് ശേഖരിച്ചത്