കാൻഡിസ് കിങ്ങ്
കാൻഡിസ് കിങ്ങ് | |
|---|---|
2015 ലെ സാൻ ഡീഗോ കോമിക്-കോൺ ഇന്റർനാഷണലിൽ കാൻഡിസ് കിംഗ് | |
| ജനനം | കാൻഡിസ് റെനെ അക്കോള മേയ് 13, 1987 വയസ്സ്)[1] ഹ്യൂസ്റ്റൺ, ടെക്സസ്, യു.എസ്. |
| വിദ്യാഭ്യാസം | ലേക്ക് ഹൈലാൻഡ് പ്രിപ്പറേറ്ററി സ്കൂൾ |
| തൊഴിൽ(s) | നടി, ഗായിക, ഗാനരചയിതാവ് |
| സജീവ കാലം | 2006–തുടരുന്നു |
| ജീവിതപങ്കാളി | |
| കുട്ടികൾ | 1 |
കാൻഡിസ് കിങ്ങ് (മുമ്പ്, അക്കോള[2], ജനനം : മെയ് 13, 1987) ഒരു അമേരിക്കൻ നടിയും ഗായികയും ഗാനരചയിതാവുമാണ്. സി.ഡബ്ല്യു. സൂപ്പർനാച്ചുറൽ നാടകീയ പരമ്പരയായ ദി വാമ്പയർ ഡയറീസിലെ കരോലിൻ ഫോർബ്സ് എന്ന കഥാപാത്രത്തിലൂടെയും സ്പിൻ-ഓഫ് പരമ്പരകളായ ദി ഒറിജിനൽസ്, ലെഗസീസ് എന്നിവയിൽ അതേ കഥാപാത്രത്തെ ആവർത്തിച്ച് അവതരിപ്പിച്ചതിലൂടെയുമാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.
ആദ്യകാല ജീവിതം
[തിരുത്തുക]യു.എസിലെ ടെക്സസ് സംസ്ഥാനത്തെ ഹ്യൂസ്റ്റണിൽ പരിസ്ഥിതി എഞ്ചിനീയറായ കരോലിൻ ക്ലാർക്ക് അക്കോളയുടെയും കാർഡിയോതൊറാസിക് സർജനായ കെവിൻ അക്കോളയുടെയും മകളായി കാൻഡിസ് അക്കോള ജനിച്ചു.[3] അവരുടെ മാതാപിതാക്കൾ തെക്കൻ ഇല്ലിനോയിയിൽ നിന്നുള്ളവരായിരുന്നു. അച്ഛൻ കാർബണ്ടെയ്ലിൽ നിന്നും അമ്മ ഹെറിനിൽ നിന്നുമായിരുന്നു.[4] ഫ്ലോറിഡയിലെ എഡ്ജ്വുഡിൽ വളർന്ന അവർ ഒർലാൻഡോയിലെ ലേക്ക് ഹൈലാൻഡ് പ്രിപ്പറേറ്ററി സ്കൂളിൽ പഠിച്ചു.[5] അവർക്ക് ഒരു ഇളയ സഹോദരനുണ്ട്.[6][7]
കരിയർ
[തിരുത്തുക]സംഗീതം
[തിരുത്തുക]
2006 ഡിസംബറിൽ, അക്കോള തന്റെ ആദ്യ ആൽബമായ ഇറ്റ്സ് ഓൾവേസ് ദി ഇന്നസെന്റ് വൺസ്, അമേരിക്കൻ ഐക്യനാടുകളിൽ സ്വതന്ത്രമായി പുറത്തിറക്കി. ആൽബത്തിലെ 14 ട്രാക്കുകളിൽ 12 എണ്ണത്തിലും അവർ സഹ-രചയിതാവായിരുന്നു. ബാക്കിയുള്ള 2 ട്രാക്കുകളിൽ ഒന്ന് 'ടിൽ ട്യൂസ്‌ഡേ'യിലെ ഹിറ്റ് ആൽബമായ "വോയ്‌സസ് കാരി" യുടെ കവർ ട്രാക്കും മറ്റൊന്ന് അമേരിക്കൻ ഹൈ-ഫൈയുടെ "ദി ബ്രേക്കപ്പ് സോങ്ങ്" എന്ന ഗാനം സ്ത്രീ സ്വരത്തിൽ "ഔവർ ബ്രേക്കപ്പ് സോങ്ങ്" എന്ന പേരിൽ മാറ്റിയെഴുതിയതുമാണ്. 2008-ൽ, ഈ ആൽബം ജപ്പാനിൽ വീണ്ടും പുറത്തിറങ്ങി, വലിയ വിജയം നേടി.
അമേരിക്കൻ ഗായിക മിലി സൈറസിന്റെ ബെസ്റ്റ് ഓഫ് ബോത്ത് വേൾഡ്സ് ടൂർ എന്ന സംഗീത പരിപാടിയിൽ പിന്നണി ഗായികയായി അക്കോള പ്രവർത്തിച്ചു. 2008-ൽ പുറത്തിറങ്ങിയ ഹന്നാ മൊണ്ടാന & മൈലി സൈറസ്: ബെസ്റ്റ് ഓഫ് ബോത്ത് വേൾഡ്സ് കൺസേർട്ട് എന്ന 3D സംഗീത ചിത്രത്തിലും അവർ കാൻഡിസ് കിങ് ആയിത്തന്നെ പ്രത്യക്ഷപ്പെട്ടു.[8][9]
അഭിനയം
[തിരുത്തുക]
ഹൗ ഐ മെറ്റ് യുവർ മദർ, സൂപ്പർനാച്ചുറൽ, ഡ്രോപ്പ് ഡെഡ് ദിവ തുടങ്ങിയ നിരവധി ടെലിവിഷൻ പരമ്പരകളിൽ അക്കോള അതിഥി വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. 2009 ജൂലൈയിൽ, ഉപേക്ഷിക്കപ്പെട്ട ഒരു അഭയകേന്ദ്രത്തിൽ ഒരു അമരത്വമുള്ള സ്ത്രീയെ കണ്ടെത്തുന്ന രണ്ട് ഹൈസ്കൂൾ ആൺകുട്ടികളെ കേന്ദ്രീകരിച്ചുള്ള ഡെഡ്ഗേൾ എന്ന ഹൊറർ ചിത്രത്തിൽ അവർ അഭിനയിച്ചു.[10] അതേ വർഷം തന്നെ, ഹന്നാ മൊണ്ടാന മൂവിയിൽ അക്കോളയ്ക്ക് ഒരു ചെറിയ വേഷം ലഭിച്ചു.
2009-ൽ, അതേ പേരിലുള്ള ഒരു പുസ്തക പരമ്പരയുടെ ഒരു ചലച്ചിത്രാവിഷ്കാരമായ ദി വാമ്പയർ ഡയറീസിൽ അവർ അഭിനയിച്ചു. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ കരോലിൻ ഫോർബ്‌സിന്റെ വേഷത്തിലാണ് അക്കോള അഭിനയിച്ചത്.[11][12] അവരുടെ വേഷം രണ്ട് ടീൻ ചോയ്സ് അവാർഡുകൾ നേടിക്കൊടുത്തു. 2012 ജൂണിൽ, ഡേറ്റിംഗ് റൂൾസ് ഫ്രം മൈ ഫ്യൂച്ചർ സെൽഫ് എന്ന വെബ് പരമ്പരയുടെ രണ്ടാം സീസണിൽ, പ്രണയം നിലവിലില്ലെന്ന് വിശ്വസിക്കുന്ന 26 വയസ്സുള്ള ക്ലോയി കണ്ണിംഗ്ഹാമിന്റെ വേഷത്തിൽ അവർ അഭിനയിച്ചു.[13][14] പത്ത് വർഷക്കാലം ഒരു പെൺകുട്ടിക്ക് പ്രണയത്തെക്കുറിച്ചുള്ള ഉപദേശങ്ങൾ ടെക്സ്റ്റ് സന്ദേശങ്ങൾ വഴി ലഭിക്കുന്നത് കേന്ദ്രീകരിച്ചായിരുന്നു ഈ പരമ്പര. ഒരു സ്പിൻഓഫ് അല്ലെങ്കിൽ സ്പിൻ-ഓഫ് എന്നത് യഥാർത്ഥ കൃതിയിൽ നിന്ന് വ്യത്യസ്തമായ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, നിലവിലുള്ള ഒരു കൃതിയിൽ നിന്ന് ഉരുത്തിരിഞ്ഞ ഏതൊരു ആഖ്യാന കൃതിയെയും ആണ്.
2018-ൽ, ദി വാമ്പയർ ഡയറീസ് ആസ്പദമാക്കിയുള്ള ദി ഒറിജിനൽസ് പരമ്പരയുടെ അവസാന സീസണിൽ കരോലിൻ എന്ന തന്റെ വേഷം അവർ വീണ്ടും അവതരിപ്പിച്ചു.[15] 2019 ലെ ആഫ്റ്റർ എന്ന സിനിമയുടെ തുടർച്ചയായ ആഫ്റ്റർ വി കൊളൈഡഡ് (2020) എന്ന പ്രണയ ചിത്രത്തിൽ കിംബർലി എന്ന കഥാപാത്രമായി അക്കോള അഭിനയിച്ചു.[16][17] 2022-ൽ, ലെഗസീസ് എന്ന പരമ്പരയുടെ അവസാന സീസണിൽ അവർ വീണ്ടും കരോലിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[18]
വ്യക്തിജീവിതം
[തിരുത്തുക]ദി വാമ്പയർ ഡയറീസ് പരമ്പരയിലെ സഹനടന്മാരായ മൈക്കൽ ട്രെവിനോ, ഇയാൻ സോമർഹാൽഡർ എന്നിവരോടൊപ്പം, എൽജിബിടി യുവതയിൽ ആത്മഹത്യ തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇറ്റ് ഗെറ്റ്സ് ബെറ്റർ പ്രോജക്റ്റിനെ അക്കോള പിന്തുണയ്ക്കുന്നു.[19]
2012 ഫെബ്രുവരിയിൽ ഒരു വാർഷിക സൂപ്പർ ബൗൾ പരിപാടിയിൽ കണ്ടുമുട്ടിയതിന് ശേഷമാണ് അക്കോള ദി ഫ്രേ എന്ന അമേരിക്കൻ റോക്ക് ബാൻഡിലെ സംഗീതജ്ഞൻ ജോ കിംഗുമായി ഡേറ്റിംഗ് ആരംഭിച്ചത്.[20] സഹതാരം നീന ഡോബ്രെവ് ആണ് അവരെ തമ്മിൽ പരിചയപ്പെടുത്തിയത്. 2013 മെയ് മാസത്തിൽ വിവാഹനിശ്ചയം[21] നടത്തിയ അവർ, 2014 ഒക്ടോബർ 18 ന് ലൂയിസിയാനയിലെ ന്യൂ ഓർലിയാൻസ് നഗരത്തിൽ വച്ച് വിവാഹിതരായി. വിവാഹത്തോടെ കിംഗിന്റെ മുൻ വിവാഹത്തിലെ രണ്ട് പെൺമക്കളുടെ രണ്ടാനമ്മയായി അക്കോള മാറി.
2016 ജനുവരിയിൽ അക്കോള ഫ്ലോറൻസ് മെയ് എന്ന മകൾക്ക് ജന്മം നൽകി.[22] 2020 ഡിസംബറിൽ അക്കോള അവരുടെ രണ്ടാമത്തെ മകൾ ജോസഫിൻ ജൂണിന് ജന്മം നൽകി.[23] 2022 മെയ് മാസത്തിൽ, വിവാഹമോചനത്തിന് അപേക്ഷ നൽകിയതായി അക്കോള പ്രഖ്യാപിച്ചു.[24] 2023 ഡിസംബറിൽ, അമേരിക്കൻ നടൻ സ്റ്റീവൻ ക്രൂഗറുമായി താൻ ഡേറ്റിംഗ് നടത്തുകയാണെന്ന് അക്കോള സ്ഥിരീകരിച്ചു.[25][26] 2025 മെയ് 14 ന് അവർ വിവാഹനിശ്ചയം പ്രഖ്യാപിച്ചു.[27]

സിനിമകൾ
[തിരുത്തുക]| വർഷം | പേര് | കഥാപാത്രം | കുറിപ്പ് |
|---|---|---|---|
| 2007 | പൈറേറ്റ് ക്യാമ്പ് | അന്നാലിസ/ടോം[28] | |
| ജൂനോ | അമാൻഡ | ||
| ഓൺ ദ ഡോൾ | മെലോഡി | ||
| X's & O's | ഗ്വെന്നിൻറെ സുഹൃത്ത് | ||
| 2008 | ഡെഡ്ഗേൾ | ജോവാൻ | |
| 2009 | ലവ് ഹർട്സ് | ഷാരോൺ | |
| 2010 | കിംഗ്സ് ഹൈവേ | സോഫിയ | |
| 2011 | ദ ട്രൂത്ത് എബൌട്ട് ഏഞ്ചൽസ് | കൈറ്റ്ലിൻ സ്റ്റോൺ | |
| 2018 | Splitting the Bill | ||
| 2020 | After We Collided | Kimberly |

| വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
|---|---|---|---|
| 2007 | ഹൌ ഐ മെറ്റ് യുവർ മദർ | ആമി | എപ്പിസോഡ്: "സംതിംഗ് ബോറോവ്ഡ്" |
| 2009 | സൂപ്പർനാച്ചുറൽ | അമാൻഡ ഹെക്കർലിംഗ് | എപ്പിസോഡ്: "ആഫ്റ്റർ സ്കൂൾ സ്പെഷൽ" |
| ഗ്രീക്ക് | ആലിസ് | എപ്പിസോഡ്: "ഈസിന്റ് ഇറ്റ് ബ്രൊ-മാന്റിക്?" | |
| 2009–2017 | ദ വാമ്പയർ ഡയറീസ് | കരോലിൻ ഫോർബ്സ് | പ്രധാന കഥാപാത്രം |
| 2010 | ഡ്രോപ്പ് ഡെഡ് ദിവ | ജെസീക്ക ഒർലാൻഡോ | എപ്പിസോഡ്: "ബിഗിൻ എഗേൻ" |
| 2012 | ഡേറ്റിംഗ് റൂൾസ് ഫ്രം മൈ ഫൂച്ചർ സെൽഫ് | ക്ലോയി കന്നിംഗ്ഹാം | വെബ് പരമ്പരി; പ്രധാന കഥാപാത്രവും നിർമ്മാതാവും (സീസൺ 2) |
| 2018 | ദ ഒറിജിനൽസ് | Caroline Forbes | ആവർത്തിച്ചുള്ള റോൾ (season 5)[29] |
| 2019 | ദ ഓർവിൽ | സോളാന കിറ്റാൻ | എപ്പിസോഡ്: "ഹോം" |
| 2021–2022 | ലെഗസീസ് | കരോലിൻ ഫോർബ്സ് | എപ്പിസോഡ്: "Salvatore: The Musical!" (voice-over)
എപ്പിസോഡ്: "Just Don't Be A Stranger, Okay?" (Special Guest Star) |
| 2021 | ക്രിസ്തുമസ് ഇൻ ട്യൂൺ | ബെല്ലെ | ടെലിവിഷൻ സിനിമ |
| 2022 | സ്യൂട്ട്കേസ് കില്ലർ: ദ മെലാനി മക്ഗുയിർ സ്റ്റോറി | മെലാനി മക്ഗുയർ | ടെലിവിഷൻ സിനിമ |
| 2025 | വീ വേർ ലയേർസ് | ബെസ് സിൻക്ലെയർ | പോസ്റ്റ്-പ്രൊഡക്ഷൻ[30][31] |
അവലംബം
[തിരുത്തുക]- ↑ Candice King's Real Date Of Birth Via Twitter Status Twitter. Retrieved November 17, 2013.
- ↑ https://www.facebook.com/video.php?v=10154348077479968
- ↑ Ranchino, Cheryl (11 December 2007). "A Rising Star". Southern Illinoisan. p. 30. Retrieved 24 February 2024.
- ↑ Ranchino, Cheryl (11 December 2007). "A Rising Star". Southern Illinoisan. p. 30. Retrieved 24 February 2024.
- ↑ Boyar, Jay (March 2010). "Back to School". Orlando Magazine. Archived from the original on November 8, 2013. Retrieved March 12, 2010.
- ↑ Boyar, Jay (March 2010). "Back to School". Orlando Magazine. Archived from the original on November 8, 2013. Retrieved March 12, 2010.
- ↑ "'The Vampire Diaries' cast off the hook". Los Angeles Times (in അമേരിക്കൻ ഇംഗ്ലീഷ്). 2009-10-02. Retrieved 2023-01-02.
- ↑ Walsh, Tara (April 10, 2020). "Candice Accola Was a Backup Singer for Hanna Montana Before The Vampire Diaries Fame". Spin1038. Retrieved March 25, 2021.
- ↑ Vena, Jocelyn (10 December 2009). "'Vampire Diaries' Star Candice Accola Calls Her Time As Miley Cyrus' Backup Singer 'Unforgettable'". MTV (in ഇംഗ്ലീഷ്). Archived from the original on February 9, 2023. Retrieved 9 June 2024.
- ↑ Deadgirl (in ഇംഗ്ലീഷ്), archived from the original on December 6, 2017, retrieved May 15, 2017
- ↑ Walsh, Tara (April 10, 2020). "Candice Accola Was a Backup Singer for Hanna Montana Before The Vampire Diaries Fame". Spin1038. Retrieved March 25, 2021.
- ↑ Krentcil, Faran (സെപ്റ്റംബർ 24, 2009). "The Inside: Candice Accola". Nylon. Archived from the original on മേയ് 22, 2012. Retrieved ഓഗസ്റ്റ് 19, 2010.
- ↑ "'Vampire Diaries,' 'Modern Family' Stars Join Alloy's 'Dating Rules' (Exclusive)". The Hollywood Reporter. June 8, 2012. Archived from the original on October 10, 2012. Retrieved November 28, 2012.
- ↑ "Candice Accola Lands a Web Series: Watch The Vampire Diaries Star in Dating Rules From My Future Self | Wetpaint". Wetpaint (in അമേരിക്കൻ ഇംഗ്ലീഷ്). June 10, 2012. Archived from the original on September 18, 2017. Retrieved May 15, 2017.
- ↑ Wiest, Brianna (13 November 2017). "Fans Are So Excited This "Vampire Diaries" Character Will Be in "The Originals"". Teen Vogue. Retrieved 9 June 2024.
- ↑ D'Alessandro, Anthony (15 August 2019). "'After We Collided' Rounds Out Cast With Charlie Weber, Louise Lombard, Candice King & More". Deadline Hollywood. Retrieved 9 June 2024.
- ↑ Gemmill, Allie (4 February 2020). ""After" Sequel Star Candice King Shared a Behind-the-Scenes Clip of "After We Collided"". Teen Vogue. Retrieved 9 June 2024.
- ↑ "Candice King unpacks surprise 'Legacies' series finale cameo, 'torturous' Klaroline missed connection". Entertainment Weekly (in ഇംഗ്ലീഷ്). Retrieved 9 June 2024.
- ↑ Parker-Pope, Tara (September 22, 2010). "Showing Gay Teens a Happy Future". The New York Times. Archived from the original on November 24, 2010. Retrieved November 1, 2010.
- ↑ Chiu, Melody (June 21, 2013). "The Vampire Diaries's Candice Accola Is 'So Excited and Grateful' to Be Engaged". People. Archived from the original on October 27, 2014. Retrieved October 18, 2014.
- ↑ Johnson, Zach (May 29, 2013). "Candice Accola Engaged to Joseph King: See Her Diamond Ring!". Us Weekly. Archived from the original on January 15, 2014. Retrieved May 4, 2014.
- ↑ "Joe and Candice Accola Welcome Daughter Florence May". People Magazine. January 25, 2016. Archived from the original on May 30, 2016.
- ↑ "Vampire Diaries' Candice Accola King Welcomes Second Child with Husband Joe King". People (in ഇംഗ്ലീഷ്). December 11, 2020.
- ↑ Grebenyuk, Yana (May 24, 2022). "All the Signs Candice Accola and Joe King Were Headed for a Split After 7 Years of Marriage". Us Weekly. Retrieved May 24, 2022.
- ↑ Jackson, Dory (December 28, 2023). "A Vampire Diaries Love Match? Candice King Shares a Kiss with Originals Star Steven Krueger". People. Retrieved January 3, 2024.
- ↑ Grebenyuk, Yana (December 28, 2023). "The Vampire Diaries' Candice Accola Seemingly Confirms Romance With The Originals' Steven Krueger". USMagazine.com. Retrieved January 3, 2024.
- ↑ Norwin, Alyssa (May 14, 2025). "'TVD's Candice King & 'The Originals' Star Steven Krueger Are Engaged: 'Best Gift of All'". tvinsider.com. Retrieved May 14, 2025.
- ↑ "Movies & TV. Pirate Camp (2007)". Amazon.com. Retrieved November 28, 2012.
- ↑ "The Originals: Candice King to Appear as TVD's Caroline in Season Premiere". TVLine. July 19, 2017. Archived from the original on July 21, 2017. Retrieved July 19, 2017.
- ↑ Grebenyuk, Yana (2024-09-17). "We Were Liars: Everything to Know About the New Prime Video Series". Us Weekly (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-09-23.
- ↑ Petski, Denise (2024-05-30). "'We Were Liars' Amazon Series Based On Book Casts Its Liars Led By Emily Alyn Lind". Deadline (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-09-23.