കാൺപൂർ ഗൂഢാലോചന കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാനമയ ഒരേടാണു കാൺപൂർ ഗൂഢാലാചന കേസ്. ഈ കേസ് ഉണ്ടായത് 1924 ആയിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായ വികാരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലായിരുന്നു കാൺപൂർ ഗൂഢാലോചന കേസ് ചുമത്തപ്പെടുന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ വേഗത പോരാ എന്ന അഭിപ്രായമുള്ളവരായിരുന്നു സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളായിരുന്ന ബഹുഭൂരിപക്ഷം വരുന്ന കമ്മ്യൂണിസ്റ്റുകാരും. ഈ സാഹചര്യത്തിലാണു ഇന്ത്യയലെ പ്രധാന കമ്മ്യൂണിസ്റ്റുകൾ ചേർന്നു രഹസ്യ യോഗം കൂടുകയും ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരം ശക്തമാക്കണാമെന്നും സായുധകലാപത്തിലേക്കു മാറണമെന്നും തീരുമാനിക്കുന്നു. ഇതിനു വേണ്ടുന്ന ലഖുലേഖകൾ തയ്യാറാക്കി കൈമാറി. ഈ വിവരം മനസ്സിലാക്കിയ കമ്മൂണിസ്റ്റ് വിരുദ്ധർ വിവരം ബ്രിട്ടീഷ് ഭരണാധികാരികൾക്കു ചോർത്തി നൽകുകയും എം എൻ റോയ്, മുസഭിർ അഹമ്മദ്,എസ് ഏ ഡാങ്കേ, ഷൗക്കത്ത് ഉസ്മാനി, നളിനി ഗുപ്ത, ശിങ്കാര വേലുചെട്ടിയാർ, ഗുലാം ഹുസ്സൈൻ എന്നീ കമ്മ്യുണിസ്റ്റ് നേതാക്കൾ അറസ്റ്റ് ചെയ്യപ്പെദുകയും ചെയ്തു.

ഇന്ത്യയിലെ കമ്മൂണിസ്റ്റു മുന്നേറ്റങ്ങളുടെ ശക്തി കുറയ്ക്കാനിടയായ സംഭവം കൂടിയാണിത്.


"https://ml.wikipedia.org/w/index.php?title=കാൺപൂർ_ഗൂഢാലോചന_കേസ്&oldid=3102617" എന്ന താളിൽനിന്ന് ശേഖരിച്ചത്