കാളപ്പോര്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bullfighting, Édouard Manet, 1865–1866

സ്പെയിനിന്റെ ദേശീയ വിനോദമാണ് കാളപ്പോര് അഥവാ കോറിദ. [1] ടോറോമാക്കി എന്നും അറിയപ്പെടുന്നു.[2] മാർച്ച് മുതൽ ഒക്ടോബർ വരെയാണ് കോറിദ സീസൺ.

ചരിത്രം[തിരുത്തുക]

എ.ഡി. 711 ൽ അൽഫോൻസ് രാജാവിന്റെ കിരീടധാരണം ആഘോഷിക്കാനാണ് ആദ്യമായി ഒരു കാളപ്പോര് നടന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ന് ഓരോ വർഷവും മൂന്നുകോടി ആസ്വാദകർക്കു മുൻപിൽ ചത്തുവീഴുന്ന കാളകളുടെ എണ്ണം 24,000 ആണ്.

മരണവുമായുള്ള ഒരു നൃത്തമാണ് കോറിദ. ആസ്വാദകലക്ഷങ്ങൾക്കു മുൻപിൽ തന്റെ പ്രാഗല്ഭ്യവും തന്ത്രവും കഴിവും കാട്ടി കയ്യടി നേടുന്ന ആയോധന കലാകാരനാണ് പോരാളി. മത്സരത്തിനൊടുവിൽ കാള ചത്തുവീഴുന്ന കലയാണ് കോറിദ. പോരാളിക്ക് പരമ്പരാഗത സമ്മാനമായി കാളയുടെ കാതും വാലും സംഘാടകർ അറുത്ത് നൽകും. ഒരുകൂട്ടം കാളകളെ അക്രമാസക്തരാക്കി തെരുവിലൂടെ ഓടിച്ചശേഷം പൊതുജനം കൊന്നു രസിക്കുന്ന രീതിയും നിലവിലുണ്ട്[അവലംബം ആവശ്യമാണ്]. സ്റ്റേഡിയത്തിൽ നടക്കുന്ന കോറിദകളിൽ ആദ്യം രണ്ട് സഹപോരാളികൾ (പിക്ദോർ) കാളയെ മുറിവേൽപ്പിച്ച് ശൗര്യം കൂട്ടും. പിന്നീട് അംഗവസ്ത്രങ്ങളും ആയുധങ്ങളുമായി യഥാർത്ഥ കാളപ്പോരുകാരൻ (മറ്റദോർ)എത്തുന്നു. മറ്റദോർ പലവിധ അഭ്യാസങ്ങൾക്കു ശേഷം കാളയെ കൊന്ന് വിജയഭേരി മുഴക്കുന്നു.

നിരൂപണം[തിരുത്തുക]

കാളയെ കുന്തം കൊണ്ട് കുത്തി ചോരയിറ്റിച്ച് കൊല്ലുന്നത് കണ്ട് രസിക്കാൻ കാടന്മാർക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും ഈ പ്രാകൃത വിനോദം അവസാനിപ്പിക്കണമെന്നും അഖിലലോക ജന്തുസ്നേഹികൾ വാദിക്കുമ്പോൾ സ്പാനിഷ് സ്വത്വത്തേയും ചരിത്രത്തേയും അവഗണിക്കാനാവില്ലെന്ന് പോർസ്നേഹികൾ തർക്കിക്കുന്നു. അവസാനദിവസം കുത്തുകൊണ്ട് ചാകാൻ വിധിയുണ്ടെങ്കിലും അതുവരെ രാജാക്കന്മാരേക്കാളും പ്രതാപത്തോടെയാണ് പോരുകാളകൾ കഴിയുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. കോറിദ സ്പെയിനിന്റെ സംസ്കാരമാണെങ്കിലും എല്ലാ സ്പെയിൻകാരും ഇതിന്റെ ആസ്വാദകരാണ് എന്നർത്ഥമില്ല.

അവലംബം[തിരുത്തുക]

  1. ലോകരാഷ്ട്രങ്ങൾ. ഡി.സി. ബുക്ക്സ്. ISBN 81-264-1465-0. മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 ജൂലൈ 2015.
  2. ബ്രിട്ടാനിക്ക, എൻസൈക്ലോപീഡിയ. "bullfighting". britannica. ശേഖരിച്ചത് 26 ജൂലൈ 2015.
"https://ml.wikipedia.org/w/index.php?title=കാളപ്പോര്&oldid=3988427" എന്ന താളിൽനിന്ന് ശേഖരിച്ചത്