കാലവഞ്ചനം
ദൃശ്യരൂപം
പാരമ്പര്യ വിഷ ചികിത്സയിൽ സംസ്‌കൃതവും പ്രാകൃതവുമായ ഏഴു ഗ്രന്ഥങ്ങളുണ്ടായിട്ടുണ്ടെന്ന് കരുതുന്നു. അതിലൊന്നാണ് കാലവഞ്ചനം. ആരാണ് കർത്താവെന്നോ ഏതുകാലത്താണ് രചന നടന്നതെന്നോ വ്യക്തമല്ലാത്ത പ്രാചീന വിഷചികിത്സാ ഗ്രന്ഥമാണ് കാലവഞ്ചനം. ഈ ഗ്രന്ഥം ഇപ്പോൾ എവിടെയെങ്കിലുമുണ്ടോ എന്നറിവില്ല. പക്ഷേ, ഇതിലെ ചില ഭാഗങ്ങൾ പ്രയോഗസമുച്ചയം പോലുള്ള ചില പുസ്തകങ്ങളിൽ കാലവഞ്ചനം എന്ന പേരിൽ തന്നെ എടുത്തു ചേർത്തിട്ടുണ്ട്.