കാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാമൻ

ഉത്തരകേരളത്തിൽ പൂര ആഘോഷവുമായി ബന്ധപ്പെട്ടു ആരാധിച്ചു വരുന്ന ദേവനാണു കാമൻ. ഏഴു ദിവസം കാമന്റെ രൂപം നിർമ്മിക്കും. മൂന്നു ദിവസം ചാണകം കൊണ്ടും നാലു ദിവസം മണ്ണു കൊണ്ടുമാണു കാമനെ നിർമ്മിക്കുക. ഉച്ചക്കും വൈകിട്ടും പൂവിടുകയും വെള്ളം കൊടുക്കുകയും ചെയ്യും. പൂര ദിവസം കാമനെ പാലുള്ള മരത്തിന്റെ ചുവട്ടിലേക്കു കൊണ്ടു പോവുകയും ചെയ്യും.കാമന് വെല്ലം, തേങ്ങ, അരി എന്നിവ ചേർത്ത് അട തയ്യാറാക്കി പാലുള്ള മരത്തിന്റെ ചുവട്ടിൽ വെക്കും. മുതിർന്ന സ്ത്രീകൾ ചില ചൊല്ലുകൾ പറയും. നേരത്തേ കാലത്തേ വരണേ കാമ, തെക്കൻ ദിക്കില് പോലേ കാമാ, കുഞ്ഞിമംഗലത്താറാട്ടിന് പോലേ കാമാ, തെക്കൻ ദിക്കില് പോലേ കാമാ, തെക്കത്തിപ്പെണ്ണ് ചതിക്ക്വേ കാമാ, ഈന്തോല ചുട്ടു കരിക്ക്വേ കാമാ,

ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാമൻ&oldid=2266666" എന്ന താളിൽനിന്ന് ശേഖരിച്ചത്