കാപ്പാട് ഇസ്‌ലാമിക് അക്കാദമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഖാസി കുഞ്ഞി ഹസൻ മുസ്്‌ലിയാർ ഇസ്്‌ലാമിക് അക്കാദമി.കാപ്പാട്(KKM Islamic Academy.Kappad)

കാപ്പാട് ഇസ്്‌ലാമിക് അക്കാദമിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്‌
കാപ്പാട് ഇസ്്‌ലാമിക് അക്കാദമിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്‌

കോഴിക്കോട് ജില്ലയിലെ  കാപ്പാട് പ്രദേശത്ത് പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരുന്ന അൽ-ഹുദാ കൾച്ചറൽ എസ്റ്റാബ്ലിഷ്‌മെന്റ് ആന്റ് ഐനുൽഹുദാ ഓർഫനേജിന്റെ വിദ്യാഭ്യാസ സംരംഭങ്ങളിൽ പ്രധാനമാണ് ഖാസി കുഞ്ഞി ഹസ്സൻ മുസ്ലിയാർ ഇസ്്‌ലാമിക്ക് അക്കാദമി(Khazi Kunhi Hassan musliyar Islamic Academy). സമൂഹത്തെ നയിക്കാൻ പ്രാപ്തരായ ധിഷണാ ശാലികളായ പണ്ഡിത നേതൃത്വത്തെ വാർത്തെടുക്കുന്ന ബ്രഹത്തായ പദ്ധതിയുമായി ഒന്നര പതിറ്റാണ്ടോളമായി കൈരളിയുടെ ഇസ്്‌ലാമിക വിദ്യാഭ്യാസ ഭൂമികയിൽ കാപ്പാട് ഇസ്്‌ലാമിക് അക്കാദമി അതിന്റെ സാന്നിധ്യം അറിയിക്കുന്നു.

സ്‌കൂൾ മദ്രസകളിൽ അഞ്ചാം ക്ലാസ് പൂർത്തിയാക്കിയ ആൺകുട്ടികൾക്ക് പന്ത്രണ്ടുവർഷങ്ങളിലായി സംവിധാനിച്ച നൂതനവും വ്യത്യസ്തവുമായ പാഠ്യപദ്ധതി വിദ്യാർത്ഥികളുടെ നാനോന്മുക വികസനം ലക്ഷ്യമാക്കുന്നതാണ്.

ഇസ്‌ലാമിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ്(Islamic Institute of Advanced Studies)

അന്താരാഷ്ട്ര ഇസ്‌ലാമിക സർവ്വകലാശാലകളുടെ പാഠ്യ നിലവാരത്തിന് സമാനമായ സിലബസ് അനുസരിച്ച് ഇസ്‌ലാമിക വിജ്ഞാനങ്ങളിൽ ഉന്നത പഠനവും ഗവേഷണാത്മക ചിന്തയും വളർത്തിയെടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ സ്ഥാപനം ലക്ഷ്യമിടുന്നത്. ഇഅദാദിയ്യ, ഥാനവിയ്യ, ഥാനവിയ്യ ഉൽയ, ആലിയ, ഫദീലാ എീ അഞ്ച് ഘട്ടങ്ങളിലായാണ് പഠന സംവിധാനം.

ഖുർആൻ ഹദീസ്സ തഫ്‌സീർ, ഉലൂമുൽ ഖുർആൻ, ഉലൂമിൽ ഹദീസ്, ഫിഖ്ഹ്, ഉസൂലുൽ ഫിഖ്ഹ്, അഖീദ താരീഖ്, സീറ, ബലാഗ, ഫൽസഫ, സയൻസ,് അറബി, ഇംഗ്ലീഷ്, ഉർദു, മലയാളം -  സാഹിത്യങ്ങൾ എന്നിവയിൽ അവഗാഹമുള്ള പണ്ഡതിരെയും പ്രബോധകരെയും കൈരളിക്ക് സമർപ്പിക്കുകയാണ് സ്ഥാപന ലക്ഷ്യം.

ഇംഗ്ലീഷ് സ്‌കൂൾ (English School)

         അക്കാദമി വിദ്യാർത്ഥികളുടെ അപ്പർ പ്രൈമറി സികൂൾ സംവിധാനമാണിത്. CBSE സിലബസിന് പ്രാധാന്യം നൽകി ഇംഗ്ലീഷ് മീഡിയത്തിലാണ് ക്ലാസുകൾ നടക്കുന്നത്. നരന്തര മൂല്ല്യ നിർണയം, അസൈൻമെന്റ്്, പ്രൊജക്ട് വർക്കുകൾ എന്നിലവയുടെ ശാസ്ത്രീയമായ ക്രമീകരണം സ്‌കൂളിനെ വ്യത്യസ്തമാക്കുന്നു. നാഷണൽ ഓപ്പൺ സ്‌കൂളിന്റെ സിലബസ് പ്രകാരമാണ് 10 ാം ക്ലാസ് വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത്. മികച്ച വീജയമാണ് ഇതുവരെയുള്ള പരീക്ഷകളിൽ ലഭിച്ചിട്ടുള്ളത്.

കാപ്പാട് ഇസ്്‌ലാമിക് അക്കാദമിയുടെ അക്കാദമിക് ബ്ലോക്ക്‌
കാപ്പാട് ഇസ്്‌ലാമിക് അക്കാദമിയുടെ അക്കാദമിക് ബ്ലോക്ക്‌

ഹയർ സെക്കണ്ടറി (Higher Secondary)

    10 ാം ക്ലാസ് പൂർത്തിയാക്കിയ അക്കാദമി വിദ്യാർത്ഥികളുടെ ഹയർസെക്കണ്ടറി പഠനം കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ സിലബസ് പ്രകാരമാണ് നടന്നു വരുന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ മതപണ്ഡിതർക്ക് പരിജ്ഞാനമുണ്ടാക്കുക എ ലക്ഷ്യം മുൻനിർത്തി പ്ലസ്ടുവിന് കൊമേഴ്‌സ് ഗ്രൂപ്പാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്.

കോളേജ് ഓഫ് ആർട്‌സ് (Collage of Arts)

   ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നൽകുന്ന സംവിധാനമാണിത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ BA,MA സർട്ടിഫിക്കറ്റുകൾ നേടാൻ ഇതു വഴി വിദ്യാർത്ഥികൾക്ക് കഴിയുന്നു. പ്രഗൽഭരായ ഇംഗ്ലീഷ് ഫാക്കൽറ്റികളാണ് ഇതിന് നേതൃത്വം നൽകുന്നത്.

റഫറൻസ് ലൈബ്രറി (Reference Library)

   അറബി, ഇംഗ്ലീഷ്, മലയാളം, ഉർദു, ഹിന്ദി ഭാഷകളിലെ അമൂല്യവും അപൂർവ്വവുമായ ഗ്രന്ഥശേഖരവും ഗവേഷണവിദ്യാർത്ഥികൾക്കും പണ്ഡിതർക്കും വൈജ്ഞാനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഇന്റർനെറ്റ്-ഡിജിറ്റൽ സംവിധാനമുള്ള ബൃഹത്തായ ഒരു ലൈബ്രറിയാണ് ഞങ്ങളുടെ പ്ലാനിലുള്ളത്. ഇതിന്റെ സാക്ഷാൽക്കാരത്തിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി കഴുഞ്ഞു.

സൈബർ സെന്റർ (Cyber Center)

   ആധുനികയുഗത്തൽ അവഗണിക്കാൻ കഴിയാത്ത ഒരു മേഖലയായി വളർന്നു വികസിച്ച ഇൻഫർമേഷൻ ടെക്‌നോളജിയിൽ ഇസ്്‌ലാമിക് പ്രബോധകർ അവഗാഹമുള്ളവരാകാൻ അക്കാദമി പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. സെക്കണ്ടറി തലം മുതൽ വിദ്യാർത്ഥികൾക്ക് കംമ്പ്യൂട്ടർ പരിജ്ഞാനം നൽകുന്ന സ്ഥാപനത്തിൽ DOA, PDDTP,DCA, PDWD, PGDCA എന്നീ കോഴ്‌സുകൾ പഠിപ്പിക്കുന്നുണ്ട്.

അൽ ഇഹ്‌സാൻ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (Al-Ihsan Studnets Association.kappad)

   സ്ഥാപനത്തിലെ വിദ്യാർത്ഥികളുടെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്‌ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ അൽ ഇഹ്‌സാൻ സ്റ്റുഡന്റ്‌സ് അസോസിയേഷനാണ്. പതിനഞ്ചോളം ഉപസമിതികളിലൂടെ വിപുലമായ പ്രവർത്തനങ്ങൾ കൊണ്ട് സ്ഥാപനത്തിൽ സജീവ സാന്നിധ്യമാണ്‌ അൽ ഇഹ്‌സാൻ സ്റ്റുഡന്റ്‌സ് അസോസിയേഷൻ.

ദഅ്‌വാ സെൽ (Dawa Cell)

  മാനവിക മൂല്യങ്ങളും ധാർമ്മിക ചിന്തകളും ക്ഷയിച്ച് കൊണ്ടിരിക്കുന്ന വർത്തമാനസാഹചര്യത്തിൽ സമൂഹത്തിൽ സദാചാര ചിന്ത വളർത്തുകയും. സംസ്‌കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യേണ്ടത് എതൊരു മനുഷ്യസ്‌നേഹിയുടെയും ബാദ്ധ്യതയാണ്. അതിനാൽ സാധ്യമാവു മേഖലയിലെല്ലാം അർജിത കഴുവുകൾ ഉപയോഗിച്ച് കൊണ്ട് ഈ ദൗത്യം നിർവഹിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കു കർമ്മസരണിയാണിത്. ഈ ലക്ഷ്യത്തിനായി ശിൽപശാലകൾ, സെമിനാറുകൾ, പഠനയാത്രകൾ, പ്രായോഗിക പരിശീലനങ്ങൾ, പുസ്തക പ്രസാധനം, ലഘുലേഖാ വിതണം എന്നിവ ദഅ്‌വാ സെല്ലിന് കീഴിൽ നടന്നുവരുന്നു.

സൈന്റിഫിക് ഫോറം (Scientific Forum)

മനുഷ്യ പുരോഗതിയുടെ ചരിത്ര വഴികളിൽ മഹത്തായ സംഭാവനകൾ അർപ്പിച്ച അനേകം ശാസ്ത്ര പ്രതിഭകളെ സംഭാവന ചെയ്തവരാണ് മുസ്ലിംകൾ. പിൽകാലത്ത് നിലച്ച് പോയ ആ മഹാ പൈതൃകത്തിന്റെ വീണ്ടെടുപ്പിനുള്ള ഒരു ഒരു എളിയ സംരംഭമാണിത്. ശാസ്ത്ര പഠനങ്ങൾ, ഗവേശണയാത്രകൾ, പ്രദർശനങ്ങൾ, ഇസ്ലാം ശാസ്ത്ര സെമിനാറുകൾ, എന്നീ മേഖലകളാണ് സൈന്റിഫിക് ഫോറത്തിന്റെ പ്രവർത്തനരീതി.

ദാറുൽ ഹിക്മ റിസർച്ച് സെന്റർ (Darul Hikma Research Center)

    അഭിനവ ഇസ്്‌ലാമിക സമൂഹം അഭിമുഖീകരിക്കുന്ന അനവധി പ്രശ്‌നങ്ങളിൽ ഇസ്്‌ലാമിക പരിപ്രേക്ഷ്യം ആവിശ്യമായ വിഷയങ്ങളിൽ ഖുർആൻ, ഹദീസ്, ഫിഖ്ഹ്, തുടങ്ങിയ ഇസ്്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തിൽ പഠന-ഗവേഷണങ്ങൾ നടത്തി സമൂഹത്തിന് സമർപ്പിക്കുകയാണ് ദാറുൽ ഹിക്മയുടെ ലക്ഷ്യം.

ലാംഗ്വേജ് ക്ലബ് (Language Embassy)

    വിദ്യാർത്ഥികളുടെ ഭാഷാമികവുകൾ പരിപോഷിപ്പിക്കുന്ന സംരംഭമാണിത്. അറബി, മലയാളം, ഇംഗ്ലീഷ്, ഉർദു ഭാഷകൾക്കെല്ലാം ഇവിടെ വ്യത്യസ്തമായ അസോസിയേഷനുകളുണ്ട്. വിവിധ ഭാഷകളിൽ സെമിനാറുകൾ, ചർച്ചകൾ, സംവാദങ്ങൾ, മാഗസിനുകൾ എന്നിവ ലാംഗ്വേജ് ക്ലബിന്റെ കീഴിൽ നടത്തപ്പെടുന്നു.

പ്രസാധനാലയം

  സമൂഹത്തിന്‌ ആവശ്യമായ പഠനങ്ങളും സാഹിത്യങ്ങളും ആക്കാദമിക്ക് കീഴിൽ പ്രസിദ്ധീകരിച്ച് വരുന്നു. നല്ല വായന ആഗ്രഹിക്കുന്നവർക്ക് സത്ചിന്ത സമ്മാനിക്കുന്ന ഏതാനും ഗ്രന്ഥങ്ങൾ, മാഗസിനുകൾ എന്നിവ ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാ മുഹമ്മദാഹ്, ഇഹ്‌യാ കഥകൾ, കേരള മുസ്ലിമിന്റെ നാട്ടുമുറ്റം, അറിവിന്റെ നിറം കറുപ്പല്ല, എനിക്കല്ല ലോകത്തിനാണ് ഭ്രാന്ത്, റയ്യാൻ വിളിക്കുന്നു എന്നിവ അതിൽ ചിലത് മാത്രമാണ്.

സർഗ്ഗ സഭ, എഴുത്ത് കൂട്ടം (Fine Arts, Writers Forum)

    വിദ്യാർത്ഥികളുടെ സർ്ഗ്ഗവാസനകൾ പോഷിപ്പിക്കുന്നതിനും സാഹിത്യ മേഖലയിലുള്ള അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയുള്ള രംണ്ട് സംരംഭങ്ങളാണ് സർഗസഭയും എഴുത്തുകൂട്ടവും. വാരാന്ത സാഹിത്യ സദസ്സുകൾ, ടോക്ക് ഷോ, ടേബിൾ ടോക്ക്, സിംബോസിയം തുടങ്ങിയ മേഖലകളിൽ സർഗ്ഗസഭ പ്രഹർത്തിക്കുന്നു.. ംംം.ല്വവൗവtuസീീമോ.യഹീഴുെീ.േരീാ എ ആഹീഴ ലൂടെ സൈബർ ലോഗത്തും ഇവർ സാിധ്യമായി മാറിയിരിക്കുു.