കാന്റാരെല്ലാ
മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു വിഷം ആയിരുന്നു കാന്റാരെല്ലാ. അലക്സാണ്ടർ ആറാമൻ മാർപ്പാപ്പയുടെ കാലഘട്ടത്തിൽ, ബോർജിയക്കാർ ഈ വിഷം ഉപയോഗിച്ചിരുന്നു എന്ന ആരോപണമുണ്ട്. [1] ഇത് ആർസെനിക് വിഷത്തോട് തുല്യമായിരുന്നു. [2] "നല്ല രുചിയുള്ള ഒരു വെളുത്ത പൊടി" രൂപത്തിൽ, ഭക്ഷണത്തിലോ വീഞ്ഞിലോ ചേർത്ത് ആയിരിക്കാം ഇവ നൽകിയിരുന്നതെന്ന് അനുമാനിക്കുന്നു. [3] വീഞ്ഞിൽ ലയിപ്പിക്കത്തക്കവിധം വിഷം ഒളിച്ചു വച്ച പ്രസിദ്ധമായ "ബോർജിയാമാരുടെ പാനപാത്രം" (the Cup of Borgia), കൊലപാതങ്ങളിൽ അവരുടെ ഇഷ്ടോപകരണം ആയി പരാമർശിക്കപ്പെടാറുണ്ട്. അഗഥാ ക്രിസ്റ്റിയുടെ "ഹെസ്പെറൈഡ്സിലെ ആപ്പിളുകൾ" ഉൾപ്പെടെ പല കല്പിതകഥകളിലും ഈ പാനപാത്രം കടന്നു വരുന്നു. അത് നിലവിലുണ്ടായിരുന്നുവെങ്കിൽ, സമകാലിക എഴുത്തുകാരുടെ രചനകളിൽ അതിന്റെ ഒരു സൂചനയും അവശേഷിപ്പിച്ചില്ല എന്നതും ശ്രദ്ധേയമാണ്. [4]
അവലംബം
[തിരുത്തുക]- ↑ "(PDF) Toxicology in the Borgias period: The mystery of Cantarella poison" (in ഇംഗ്ലീഷ്). Retrieved 2021-05-28.
- ↑ Bradford, S. (2005). Lucrezia Borgia: Life, Love and Death in Renaissance Italy. Penguin Books Limited. p. 190. ISBN 978-0-14-190949-3.
- ↑ Strathern, P. (2009). The Artist, the Philosopher, and the Warrior: The Intersecting Lives of Da Vinci, Machiavelli, and Borgia and the World They Shaped. Random House Publishing Group. p. 255. ISBN 978-0-553-90689-9.
- ↑ Noel, G. (2016). The Renaissance Popes: Culture, Power, and the Making of the Borgia Myth. Little, Brown Book Group. p. 192. ISBN 978-1-4721-2507-1.