ഉള്ളടക്കത്തിലേക്ക് പോവുക

കാതറീൻ സെറ്റ ജോൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാതറീൻ സെറ്റ ജോൺസ്
CBE
2012 ലെ ട്രിബേക്ക ഫിലിം ഫെസ്റ്റിവലിൽ സെറ്റ-ജോൺസ്.
ജനനം
കാതറിൻ സെറ്റ ജോൺസ്

(1969-09-25) 25 സെപ്റ്റംബർ 1969  (55 വയസ്സ്)
തൊഴിൽനടി
ജീവിതപങ്കാളി
കുട്ടികൾ2
അവാർഡുകൾFull list
വെബ്സൈറ്റ്catherinezetajones.com

കാതറീൻ സെറ്റെജോൺസ്  (/ˈztə/; ജനനം കാതറിൻ സീറ്റ-ജോൺസ് (ജനനം 25 സെപ്റ്റംബർ 1969) ഒരു വെൽഷ് നടിയാണ്. അഭിനയ രംഗത്തെ കഴിവുകൾക്ക് ഒരു അക്കാദമി അവാർഡ്, ഒരു ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്, ടോണി അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2010-ൽ, സിനിമയിലെയും മറ്റ് മാനുഷിക പ്രവർത്തനങ്ങൾക്കും കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ബ്രിട്ടീഷ് എംപയർ (CBE) പദവിയിലേയ്ക്ക് അവർ ഉയർത്തപ്പെട്ടു.

സ്വാൻസീയിൽ ജനിച്ചു വളർന്ന സെറ്റ-ജോൺസ് ചെറുപ്പം മുതലേ ഒരു നടിയാകാൻ ആഗ്രഹിച്ചിരുന്നു. കുട്ടിക്കാലത്ത്, ആനി, ബഗ്സി മലോൺ എന്നീ മ്യൂസിക്കലുകളുടെ വെസ്റ്റ് എൻഡ് പ്രൊഡക്ഷൻസിൽ അവർ വേഷങ്ങൾ ചെയ്തു. ലണ്ടനിലെ ആർട്‌സ് എജ്യുക്കേഷണൽ സ്‌കൂളിൽ അഭിനയം പഠിച്ച അവർ 1987-ൽ നിർമ്മിക്കപ്പെട്ട 42-ന്റ് സ്ട്രീറ്റിൽ ഒരു പ്രധാന വേഷം ചെയ്തു. ചലച്ചിത്ര അരങ്ങേറ്റം പരാജയപ്പെട്ട ഫ്രഞ്ച്-ഇറ്റാലിയൻ ചിത്രമായ 1001 നൈറ്റ്‌സ് (1990) എന്ന ചിത്രത്തിനുശേഷം ദി ഡാർലിംഗ് ബഡ്‌സ് ഓഫ് മെയ് (1991-1993) എന്ന ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയായിലൂടെ നടിയെന്ന നിലയിൽ പ്രശസ്തി നേടി. ബ്രിട്ടീഷ് സിനിമകളിലെ സുന്ദരിയായ പെൺകുട്ടിയായി ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നതിൽ നിരാശയായ സെറ്റ-ജോൺസ് ലോസ് ഏഞ്ചൽസിലേക്ക് താമസം മാറ്റി. ആക്ഷൻ ചിത്രമായ ദി മാസ്‌ക് ഓഫ് സോറോ (1998), എൻട്രാപ്‌മെൻ്റ് (1999) എന്നിവ പോലെ അവളുടെ മാദകത്വം ഉയർത്തിക്കാട്ടുന്ന വേഷങ്ങളിലൂടെ ഹോളിവുഡിൽ സ്വന്തമായ ഇടം നേടി.

ട്രാഫിക്ക് (2000) എന്ന ചിത്രത്തിൽ പ്രതികാരദാഹിയായ ഗർഭിണിയായും ചിക്കാഗോ എന്ന ചിത്രത്തിൽ (2002) വെൽമ കെല്ലിയായും അഭിനയിച്ച സെറ്റ-ജോൺസിന് നിരൂപക പ്രശംസ ലഭിക്കുകയും ചിക്കായോഗയിലെ അഭിനയം മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് നേടിക്കൊടുക്കുകയും ചെയ്തു. ബ്ലാക്ക് കോമഡിയായ ഇൻടോളറബിൾ ക്രുവൽറ്റി (2003), ഓഷ്യൻസ് ട്വൽവ് (2004), ദി ടെർമിനൽ (2004), റൊമാൻ്റിക് കോമഡിയായ നോ റിസർവേഷൻസ് (2007) എന്നിവയുൾപ്പെടെ ദശാബ്ദത്തിൽ ഏറെക്കാലം അവർക്ക് പ്രശസ്തങ്ങളായ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് സാധിച്ചു. ചെറിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ജോലിഭാരം കുറഞ്ഞതോടെ അവർ നാടകവേദിയിലേക്ക് മടങ്ങിയെത്തുകയും, ബ്രോഡ്‌വേ നാടകവേദിയുടെ എ ലിറ്റിൽ നൈറ്റ് മ്യൂസിക്കിൽ (2009) പ്രായമായ നടിയായി അഭിനയിച്ചുകൊണ്ട് ടോണി അവാർഡ് നേടുകയും ചെയ്തു. സൈഡ് ഇഫക്‌ട്‌സ് (2013), റെഡ് 2 (2013), ഡാഡ്‌സ് ആർമി (2016) എന്നീ ചിത്രങ്ങളിൽ അഭിനയിച്ച സീറ്റ-ജോൺസ് തുടർന്നുള്ള ദശകങ്ങളിൽ ഇടയ്‌ക്കിടെ ചലച്ചിത്രങ്ങളിൽ വേഷമിട്ടു. ടെലിവിഷൻ പരമ്പരകളിൽ ഉപവേഷങ്ങൾ ഏറ്റെടുത്ത അവർ ഫ്യൂഡ്: ബെറ്റ് ആൻഡ് ജോൻ (2017) എന്ന പരമ്പരയിൽ ഒലിവിയ ഡി ഹാവില്ലാൻഡ് വെനസ്ഡേ (2022-തുടരുന്നു) എന്ന പരമ്പരയിൽ മോർട്ടിഷ്യ ആഡംസ് എന്നീ വേഷങ്ങളും അവതരിപ്പിച്ചു.

അഭിനയത്തിന് പുറമെ, ഒരു ബ്രാൻഡ് അംബാസഡർ കൂടിയായ സെറ്റെജോൺസ് വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നു. വിഷാദം, ബൈപോളാർ II ഡിസോർഡർ എന്നിവ സംബന്ധമായ അവളുടെ പോരാട്ടം മാധ്യമങ്ങൾ നന്നായി രേഖപ്പെടുത്തിയിട്ടുണ്ട്. നടൻ മൈക്കൽ ഡഗ്ലസിനെ വിവാഹം കഴിച്ച അവർക്ക് രണ്ട് കുട്ടികളുണ്ട്. ടെലിവിഷനിൽ സപ്പോർട്ടിംഗ് റോളുകൾ ഏറ്റെടുത്തു, ഫ്യൂഡ്: ബെറ്റ് ആൻഡ് ജോൻ (2017), ബുധനാഴ്ച (2022-ഇന്ന്) ൽ മോർട്ടിഷ്യ ആഡംസ് എന്നിവയിൽ ഒലിവിയ ഡി ഹാവില്ലാൻഡിനെ അവതരിപ്പിച്ചു.

കരിയന്റെ തുടക്കം

[തിരുത്തുക]

1969 സെപ്തംബർ 25-ന് സൗത്ത് വെയിൽസിലെ സ്വാൻസിയിൽ ഒരു മിഠായി ഫാക്ടറിയുടെ ഉടമയായ ഡേവിഡ് ജോൺസിന്റേയും അദ്ദേഹത്തിന്റെ ഭാര്യ പട്രീഷ്യയുടെയും (മുമ്പ്, ഫെയർ) തുന്നൽക്കാരിയുടേയും മകളായാണ് കാതറിൻ സെറ്റ-ജോൺസ് ജനിച്ചത്.[1][2][3] പിതാവ് വെൽഷുകാരനും മാതാവ് ഐറിഷ് കത്തോലിക്കാ വംശജയുമാണ്.[4] മുത്തശ്ശിമാരായ സെറ്റ ജോൺസ് (മുത്തച്ഛൻ സഞ്ചരിച്ച കപ്പലിൻ്റെ പേരിൽ നിന്ന് ഉരുത്തിരിഞ്ഞത്)[5] കാതറിൻ ഫെയർ എന്നിവരുടെ പേരിൽനിന്നാണ് അവൾക്ക് പേരിട്ടത്.[6] രണ്ടു സഹോദരങ്ങളിൽ മൂത്തയാൾ ഡേവിഡും ചലച്ചിത്ര നിർമ്മാണത്തിലേക്ക് കടക്കുന്നതിന് മുമ്പ് സെയിൽസ് റെപ്രസൻ്റേറ്റീവായി ജോലി ചെയ്തിരുന്ന ഇളയ സഹോദരൻ ലിൻഡനുമാണ്.[7][8] സ്വാൻസീയിലെ മംബിൾസ് ജില്ലയിലാണ് അവൾ വളർന്നത്.[9] സെറ്റ-ജോൺസ് ഒരു ഹൈപ്പർ ആക്റ്റീവായ കുട്ടിയായിരുന്നതിനാൽ, മാതാവ് അവളെ നാല് വയസ്സുള്ളപ്പോൾ ഹേസൽ ജോൺസൺ സ്കൂൾ ഓഫ് ഡാൻസിലേക്ക് അയച്ചു.[10] സ്വാൻസിയിലെ ഒരു സ്വകാര്യ വിദ്യാലയമായ ഡംബാർടൺ ഹൗസ് സ്കൂളിലായിരുന്നു അവളുടെ വിദ്യാഭ്യാസം.[11] കുടുംബം ഒരു എളിമയുള്ള പശ്ചാത്തലത്തിൽ നിന്നാണ് വന്നത്, എന്നാൽ ഒരു ബിങ്കോ മത്സരത്തിൽ 100,000 പൗണ്ട് നേടിയപ്പോൾ അവരുടെ ഭാഗ്യം തെളിയുകയും, അങ്ങനെ മകളുടെ നൃത്തത്തിനും ബാലെ പാഠങ്ങൾക്കും പണം നൽകാൻ അവർ പ്രാപ്തരാകുകയും ചെയ്തു.[12]

സെറ്റ-ജോൺസ് ചെറുപ്പകാലം മുതൽ സ്കൂൾ നാടകങ്ങളിൽ പങ്കെടുക്കുകയും ജൂനിയർ സ്റ്റാർ ട്രയൽ ടാലന്റ് മത്സരത്തിൽ ഷെർലി ബാസി ഗാനം ആലപിച്ച് പ്രാദേശിക മാധ്യമ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒരു ഡാൻസ് ട്രൂപ്പിന്റെ ഭാഗമായി, ലണ്ടനിലേക്ക് പതിവായി യാത്രകൾ നടത്തിയിരുന്ന അവൾ അവിടെ നാടക വേഷങ്ങൾക്കായി ഓഡിഷൻ നടത്തിയിരുന്നു. ഒൻപതാം വയസ്സിൽ, വെസ്റ്റ് എൻഡ് പ്രൊഡക്ഷന്റെ ആനി എന്ന മ്യൂസിക്കലിലെ അനാഥ പെൺകുട്ടികളിലൊരാളായ ജൂലൈ എന്ന കഥാപാത്രമായി തിരഞ്ഞെടുക്കപ്പെട്ട സീറ്റാ-ജോൺസ് അവളുടെ കൗമാരകാലത്തിന്റെ തുടക്കത്തിൽ, ഒരു ദേശീയ ടാപ്പ് ഡാൻസിങ് ചാമ്പ്യനായിരുന്നു. 1981-ൽ, സ്വാൻസീ പ്രൊഡക്ഷൻസിന്റെ സ്വാൻസീ ഗ്രാൻഡ് തിയേറ്ററിൽ അരങ്ങേറിയ മ്യൂസിക്കലിൽ ആനി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. രണ്ട് വർഷത്തിന് ശേഷം, വെസ്റ്റ് എൻഡ് പ്രൊഡക്ഷൻസിന്റെ ബഗ്സി മലോണിൽ തല്ലുല എന്ന പ്രധാന വേഷം ചെയ്തു. പതിനഞ്ച് വയസ്സുള്ളപ്പോൾ, O- ലെവൽ വിദ്യാഭ്യാസം നേടാതെ തന്നെ, അവർ സ്കൂൾ വിടുകയും ഒരു മുഴുവൻ സമയ അഭിനയ ജീവിതം തുടരുന്നതിനായി ലണ്ടനിൽ താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു. ദ പജാമ ഗെയിം എന്ന മ്യൂസിക്കൽ അവതരിപ്പിക്കുന്ന ഒരു പര്യടന നിർമ്മാണക്കമ്പനിയൊടൊപ്പം അഭിനയിക്കാൻ അവൾ കരാറിൽ ഏർപ്പെട്ടിരുന്നു.

വ്യക്തിജീവിതം

[തിരുത്തുക]

ദ ഡാർലിംഗ് ബഡ്‌സ് ഓഫ് മേയ് (1991–93) പരമ്പരയുടെ വിജയം സെറ്റ-ജോൺസിനെ ബ്രിട്ടനിലെ ഒരു സെലിബ്രിറ്റിയാക്കി മാറ്റിയതോടെ അവളുടെ വ്യക്തിജീവിതം മാധ്യമങ്ങൾ ആഘോഷിക്കുവാൻ തുടങ്ങി.[13] 1990-കളുടെ തുടക്കത്തിൽ ടെലിവിഷൻ വ്യക്തിത്വമായ ജോൺ ലെസ്ലി, ഗായകൻ ഡേവിഡ് എസെക്സ്, പോപ്പ് താരം മിക്ക് ഹക്ക്നാൽ എന്നിവരുമായുള്ള അവളുടെ ബന്ധം ബ്രിട്ടീഷ് മാധ്യമങ്ങൾ വളരെയധികം പ്രചരിപ്പിച്ചിരുന്നു.[14] 1990-കളുടെ മധ്യത്തിൽ, അവൾ സ്കോട്ടിഷ് നടൻ ആംഗസ് മക്ഫാഡിയനുമായി വിവാഹനിശ്ചയംപോലും നടത്തിയിരുന്നു.[15][16]

1998 ഓഗസ്റ്റിൽ ഫ്രാൻസിൽവച്ച് നടന്ന ഡ്യൂവില്ലെ അമേരിക്കൻ ഫിലിം ഫെസ്റ്റിവൽ വേളയിൽ അമേരിക്കൻ നടൻ ഡാനി ഡിവിറ്റോ വഴി ഇരുപത്തിയഞ്ച് വയസ്സ് കൂടുതലുള്ള അമേരിക്കൻ നടൻ മൈക്കൽ ഡഗ്ലസുമായി കണ്ടുമുട്ടിയ സെറ്റ ജോൺസിന്റ ജന്മദിനവും ഡഗ്ലസിന്റെ ജന്മദിനവും ഒരേ ദിവസമാണ്.[17][18] 1999 ഡിസംബർ 31-ന് വിവാഹനിശ്ചയം നടത്തിയ അവർ ഡഗ്ലസിന്റെ വിവാഹമോചനത്തിന് ശേഷം 2000 നവംബർ 18-ന് ന്യൂയോർക്ക് നഗരത്തിലെ പ്ലാസ ഹോട്ടലിൽ വച്ച് വിവാഹിതരായി.[19] £1.5 മില്യൺ ചെലവ് വന്ന ഈ ചടങ്ങിനെ ബിബിസി "വെഡ്ഡിംഗ് ഓഫ് ദ ഇയർ" എന്ന് ലേബൽ ചെയ്തു..[20] ചടങ്ങിന്റെ ഫോട്ടോഗ്രാഫുകൾ പുറത്തുവിടാൻ അവർ OK! എന്ന മാഗസിനുമായി 1 ദശലക്ഷം പൗണ്ടിന്റെ കരാറിൽ ഒപ്പുവയ്ക്കുകയും ബാക്കിയുള്ള മാധ്യമങ്ങൾക്ക് അവിടെ പ്രവേശനം നിഷേധിക്കുകയും ചെയ്തു.[21] എന്നിരുന്നാലും, Hello! എന്ന മാഗസിനു വേണ്ടി പത്രപ്രവർത്തകർ രഹസ്യമായി ചടങ്ങിന്റെ ചിത്രങ്ങൾ പകർത്തിയതോടെ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് പ്രസിദ്ധീകരണത്തിനെതിരെ ദമ്പതികൾ കേസ് കൊടുത്തു.[22][23] ഡിലാൻ മൈക്കിൾ (ജനനം ഓഗസ്റ്റ് 2000) എന്ന മകനും കാരിസ് സെറ്റ (ജനനം ഏപ്രിൽ 2003) എന്ന മകളുമായി അവർക്ക് രണ്ട് കുട്ടികളുണ്ട്.[24][25] 2009 വരെ ബെർമുഡയിൽ താമസിച്ചിരുന്ന കുടുംബം 2016 ഓടെ ന്യൂയോർക്ക് സംസ്ഥാനത്തെ ഒരു ഉൾനാട്ടിലാണ് താമസിക്കുന്നത്.[26][27] സ്പെയിനിലെ മല്ലോർക്കയിലെ വൽഡെമോസയ്ക്ക് സമീപം അവർക്ക് ഒരു തീരദേശ എസ്റ്റേറ്റും ഉണ്ട്.[28]

2010-ൽ, ഡഗ്ലസിന് നാക്കിന് കാൻസർ ബാധിച്ചതായി കണ്ടെത്തിയതോടെ, സെറ്റ-ജോൺസ് വൈകാരികമായി പ്രക്ഷുബ്ധമായ ഒരു സമയത്തെ അഭിമുഖീകരിച്ചു.[29] ഈ സംഭവം സെറ്റ ജോൺസിനെ വിഷാദരോഗത്തിലേക്ക് നയിച്ചു, പരിഭ്രാന്തി കാരണം അവൾ ബൈപോളാർ ഡിസോർഡർ രോഗനിർണയവുമായി മുന്നോട്ടു പോയി.[30][31] 2011-ലും 2013-ലും അവർ ഇതിന് ആശുപത്രിയിൽ ചികിത്സ തേടി.[32][33] ഇരുവരുടെയും അസുഖങ്ങളുടെ സമ്മർദ്ദം കാരണം, വേർപിരിയലിനോ വിവാഹമോചനത്തിനോ നിയമനടപടി സ്വീകരിക്കാതെ 2013-ൽ ദമ്പതികൾ വേർപിരിഞ്ഞ് ജീവിക്കാൻ തീരുമാനിച്ചു.[34][35] 2014-ൽ അവർ അനുരഞ്ജനത്തിലാകുകയും "തങ്ങൾ എന്നത്തേക്കാളും ശക്തരായിരുന്നു" എന്ന് ഡഗ്ലസ് പറയുകയും ചെയ്തു.[36]

അവലംബം

[തിരുത്തുക]
  1. "Catherine Zeta Jones: a profile". The Daily Telegraph. 13 April 2011. Archived from the original on 17 June 2012. Retrieved 7 February 2013.
  2. Johnston, Sheila (12 June 2010). "Catherine Zeta-Jones: the evergreen girl of the valleys". The Daily Telegraph. Archived from the original on 2 January 2014. Retrieved 7 February 2013.
  3. "Catherine Zeta-Jones". People. Archived from the original on 26 January 2013. Retrieved 7 February 2013.
  4. Strejcek, Ginger (2005). "Catherine the great". Season. Archived from the original on 3 March 2016. Retrieved 14 August 2015.
  5. Strejcek, Ginger (2005). "Catherine the great". Season. Archived from the original on 3 March 2016. Retrieved 14 August 2015.
  6. Adams, Guy (16 April 2011). "Catherine Zeta-Jones: Darling bud with a steely core". The Independent. Archived from the original on 20 April 2016. Retrieved 5 April 2016.
  7. Schneider, Karen S. (24 January 2000). "Glamor to Spare". People. Archived from the original on 24 April 2016. Retrieved 2 April 2016.
  8. Ralston, Gary (18 November 2000). "She'll Always Be a Girl from Mumbles; Why Superstar Catherine Will Never Forget Her Roots". Daily Record. Archived from the original on 4 May 2016. Retrieved 5 April 2016 – via HighBeam Research.
  9. Langley, William (1 September 2013). "Catherine Zeta-Jones: no fairy-tale ending". The Daily Telegraph. Archived from the original on 8 August 2016. Retrieved 1 June 2016.
  10. McGrath, Charles (6 December 2009). "Send in the Song-and-Dance Gal". The New York Times. Archived from the original on 19 August 2017. Retrieved 10 October 2014.
  11. Schneider, Karen S. (24 January 2000). "Glamor to Spare". People. Archived from the original on 24 April 2016. Retrieved 2 April 2016.
  12. Adams, Guy (16 April 2011). "Catherine Zeta-Jones: Darling bud with a steely core". The Independent. Archived from the original on 20 April 2016. Retrieved 5 April 2016.
  13. Adams, Guy (16 April 2011). "Catherine Zeta-Jones: Darling bud with a steely core". The Independent. Archived from the original on 20 April 2016. Retrieved 5 April 2016.
  14. Adams, Guy (16 April 2011). "Catherine Zeta-Jones: Darling bud with a steely core". The Independent. Archived from the original on 20 April 2016. Retrieved 5 April 2016.
  15. Adams, Guy (16 April 2011). "Catherine Zeta-Jones: Darling bud with a steely core". The Independent. Archived from the original on 20 April 2016. Retrieved 5 April 2016.
  16. Lane, Harriet (25 May 2003). "Review: Ain't Miss Behaving". The Observer. p. 5.
  17. "In pictures: Catherine Zeta-Jones and Michael Douglas". The Daily Telegraph. 28 August 2013. Archived from the original on 24 August 2015. Retrieved 14 August 2015.
  18. "Celebrity couples with large age gaps". The Daily Telegraph. 17 July 2015. Archived from the original on 24 August 2015. Retrieved 14 August 2015.
  19. "Zeta Jones: Chorus girl to Hollywood player". BBC News. 17 November 2000. Archived from the original on 24 July 2015. Retrieved 14 August 2015.
  20. "2000: Hollywood meets Wales in 'wedding of year'". BBC News. 18 November 2000. Archived from the original on 12 June 2015. Retrieved 27 July 2015.
  21. "2000: Hollywood meets Wales in 'wedding of year'". BBC News. 18 November 2000. Archived from the original on 12 June 2015. Retrieved 27 July 2015.
  22. "2000: Hollywood meets Wales in 'wedding of year'". BBC News. 18 November 2000. Archived from the original on 12 June 2015. Retrieved 27 July 2015.
  23. Horsey, Kirsty; Rackley, Erika (2013). Tort Law. Oxford University Press. p. 460. ISBN 978-0-19-966189-3.
  24. "Pass Notes: No: 1697: Dylan Douglas". The Guardian. 11 August 2000. p. 3.
  25. Davies, Hugh; Savill, Richard (23 April 2003). "To Zeta Jones with love – a baby girl called Carys". The Daily Telegraph. p. 9.
  26. Marriott, Hannah (21 July 2013). "Catherine Zeta Jones: 'I torture my husband'". The Daily Telegraph. Archived from the original on 23 August 2015. Retrieved 14 August 2015.
  27. Driscoll, Rob (1 February 2016). "Catherine Zeta-Jones on teaching husband Michael Douglas about British TV classic Dad's Army". Media Wales. Archived from the original on 5 March 2016. Retrieved 30 May 2016.
  28. "Catherine Zeta-Jones shows off her hidden talents in Mallorca". Majorca Daily Bulletin. 4 August 2021. Archived from the original on 8 August 2021. Retrieved 8 August 2021.
  29. Marriott, Hannah (21 July 2013). "Catherine Zeta Jones: 'I torture my husband'". The Daily Telegraph. Archived from the original on 23 August 2015. Retrieved 14 August 2015.
  30. Marriott, Hannah (21 July 2013). "Catherine Zeta Jones: 'I torture my husband'". The Daily Telegraph. Archived from the original on 23 August 2015. Retrieved 14 August 2015.
  31. Singh, Anita (14 November 2012). "Catherine Zeta-Jones speaks out about her battle with manic depression". The Daily Telegraph. Archived from the original on 15 September 2015. Retrieved 27 July 2015.
  32. Marriott, Hannah (21 July 2013). "Catherine Zeta Jones: 'I torture my husband'". The Daily Telegraph. Archived from the original on 23 August 2015. Retrieved 14 August 2015.
  33. Smith, Lewis (14 April 2011). "Zeta-Jones in clinic suffering depression". The Independent. p. 22.
  34. "Zeta-Jones: couples too quick to give up on marriage". The Daily Telegraph. 2 February 2016. p. 9.
  35. Takeda, Allison (28 August 2013). "Catherine Zeta-Jones, Michael Douglas "Taking Some Time Apart"". Us Weekly. Archived from the original on 28 August 2013. Retrieved 28 August 2013.
  36. Johnson, Zach (17 April 2015). "Michael Douglas and Catherine Zeta-Jones Have Officially Reconciled: "We're Back, Stronger Than Ever"". E! News. Archived from the original on 8 May 2016. Retrieved 8 April 2016.
"https://ml.wikipedia.org/w/index.php?title=കാതറീൻ_സെറ്റ_ജോൺസ്&oldid=4342116" എന്ന താളിൽനിന്ന് ശേഖരിച്ചത്