കാണം കെട്ടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സമ്പത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിലവിലുള്ള ഒരു പ്രയോഗമാണ് കാണംകെട്ടൽ. മാവിലർ എന്ന ആദിവാസി വിഭാഗത്തിൽ വിവാഹത്തിനു മുന്നോടിയായുള്ള ഒരു ചടങ്ങിനെയാണ് കാണം കെട്ടൽ എന്ന് പ്രധാനമായും വിശേഷിപ്പിക്കുന്നത്. മറ്റ് ആദിവാസി സമൂഹങ്ങളും ഈ രീതി തുടരുന്നുണ്ട്.

പെൺധനം (വിവാഹം ഉറപ്പിക്കാൻ വരൻ വധുവിന്റെ വീട്ടിൽ നൽകേണ്ട ധനം) കല്യാണത്തിന് ഏഴുനാൾ മുൻപെങ്കിലും വധുവിന്റെ വീട്ടിലെത്തിക്കണം. ധനം എന്നത് നെല്ലാണ്. ഇപ്രകാരം വരന്റെ വീട്ടുകാർ പണം കെട്ടുന്നതിനാണ് കാണം കെട്ടൽ എന്നു പറയുന്നത്. വരന്റെ അമ്മാവനും കൂട്ടുകാരും ദല്ലാളും ചേർന്ന സംഘം വധുവിന്റെ വീട്ടിലെത്തും. വധുവിന്റെ അമ്മാവനോ മൂത്ത ആങ്ങളയോ ‘കാണക്കഞ്ഞി‘ കൈപ്പറ്റുന്നേ എന്ന് ഉറക്കെവിളിച്ചുപറഞ്ഞ് ബന്ധുക്കളോട് അനുവാദംവാങ്ങി കാണം അളന്നുവാങ്ങും. അളവു ക്യത്യമാണെങ്കിൽ വരന്റെ കൂട്ടത്തിലെ മൂപ്പുള്ളവരെ വെറ്റില വച്ച് വന്ദിക്കും.തുടർന്ന് വിവാഹനാളിൽ വധുവിനെ അണിയിക്കുവാനുള്ള മോതിരക്കോയ (അഞ്ചൊ ഏഴോ ഇരുമ്പു മോതിരങ്ങളുടെ കൂട്ടം)കൈമാറും.[1]

അവലംബം[തിരുത്തുക]

  1. ജീവിതവും സംസ്ക്കാരവും- വാല്യം രണ്ട്,കേരള ഫോക് ലോർ അക്കാദമി, കണ്ണൂർ,2003
"https://ml.wikipedia.org/w/index.php?title=കാണം_കെട്ടൽ&oldid=1852147" എന്ന താളിൽനിന്ന് ശേഖരിച്ചത്