കാടും ക്യാമറയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാടും ക്യാമറയും

എൻ എ നസീറിന്റെ മാതൃഭൂമി ബുക്സ് 2015-ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് കാടും ക്യാമറയും

ഒരു ക്യാമറ വാങ്ങിയാൽ ഒരാൾ ഒരു ഫോട്ടോഗ്രാഫറാകുന്നില്ല. ഏത് വിഷയത്തിലേക്കാണ് അയാൾ ആ ക്യാമറ തിരിക്കുന്നത് ആ വിഷയത്തെക്കുറിച്ച് വേണ്ടത്ര ജ്ഞാനം അയാൾക്കുണ്ടായിരിക്കണം എന്ന് നസീർ പറയുന്നു. ഒരാൾ വന്യജീവി ഫോട്ടോഗ്രാഫറാണെങ്കിൽ കാടിനെക്കുറിച്ചാദ്യം അയാൾ പഠിക്കണം. വന്യജീവി ഫോട്ടോഗ്രാഫി പഠിക്കുവാൻ ഇഷ്ടപ്പെടുന്നവർ ധാരാളമുണ്ട്. പക്ഷേ അവർ ക്യാമറയുമായി കാട്ടിലേക്ക് പോകുമ്പോൾ ശ്രദ്ധിക്കാതെ പോകുന്ന പല പ്രധാന കാര്യങ്ങളും വന്യജീവി ഫോട്ടോഗ്രഫിയിലുണ്ട്. അക്കാര്യങ്ങൾ ചർച്ച ചെയ്യുന്ന പുസ്തകമാണ് കാടും ക്യാമറയും. ഒരു ഫോട്ടോഗ്രാഫർക്ക് ഉത്തമ വഴികാട്ടിയും അല്ലാത്തവർക്ക് വീടിന്റെ അകത്തളത്തിരുന്ന് തന്നെ കാടിനെ തൊട്ടറിയാനുള്ള നല്ലൊരുപാധിയാണ് ഈ പുസ്തകം.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=കാടും_ക്യാമറയും&oldid=3101852" എന്ന താളിൽനിന്ന് ശേഖരിച്ചത്