കാക്കാലന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ നാടോടികളായ കാക്കാലന്മാർ പരമ്പരാഗതമായ രീതിയിൽ അവതരിപ്പിച്ചു വരുന്ന ആക്ഷേപഹാസ്യനാടകമാണ് കാക്കരിശ്ശിനാടകം. സംഗീതം, സംഭാഷണം, നൃത്തം, ആംഗികാഭിനയം തുടങ്ങിയവ ഉൾച്ചേർന്ന കലാരൂപമാണ് കാക്കാരിശ്ശി നാടകം. മധ്യതിരുവതാംകൂറിനു തെക്കോട്ടുള്ള പ്രദേശങ്ങളിൽ നിലനിന്നു പോന്നിരുന്ന ഒരു നാടൻ കലയാണിതു്. മധ്യതിരുവതാംകൂറിൽ പാണന്മാർ, കമ്മാളന്മാർ എന്നിവരും, തെക്ക് ഈഴവരും കുറവരുമാണ് ഇവ അവതിരിപ്പിക്കുന്നതു്.


കാക്കാരിശ്ശിനാടകം അരങ്ങേറുന്നു.

കാക്കാരിശ്ശിനാടകത്തിലെ പുരുഷകഥാപാത്രം കാക്കാരിശ്ശികളി. കാക്കാലച്ചിനാടകം, കാക്കാരുകളി എന്നും കേരളത്തിൻറെ ചിലഭാഗങ്ങളിൽ അറിയപ്പെടുന്നു.ശിവൻ, പാർ‍വതി, ഗംഗ തുടങ്ങിയ പുരാണ കഥാപാത്രങ്ങളള അടിസ്ഥാനമാക്കിയാണ് നാടകങ്ങൾ അരങ്ങേറുന്നത്. ഇവർ സമൂഹത്തിലെ ഏറ്റവും താഴ്ന്ന സമുദായമായ കാക്കാലന്മാരുടെ ഇടയിൽ ജനിക്കുന്നതായാണ് കഥയുടെ പ്രധാന ചട്ടക്കൂട്. ഇതിനോട് അനുദിനത്തിലെ കഷ്ടപ്പാടുകളും വിഷമതകളും മനുഷ്യന്റെ വിവിധഭാവങ്ങളും ചേർത്താണ് കഥയുടെ മറ്റു ഭാഗങ്ങൾ രൂപപ്പെടുത്തുന്നത്. മൂന്ന് പ്രധാന തരങ്ങളിലാണ് കാക്കരശ്ശി നാടകം അവതരിപ്പിച്ചു വരുന്നത്

"https://ml.wikipedia.org/w/index.php?title=കാക്കാലന്മാർ&oldid=4011930" എന്ന താളിൽനിന്ന് ശേഖരിച്ചത്