കവാടം:സ്ത്രീ സമത്വം/തെരഞ്ഞെടുത്ത ലേഖനം/1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്യാപ്റ്റൻ ലക്ഷ്മി

സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷനൽ ആർമിയുടെ പ്രവർത്തകയുമായിരുന്നു ക്യാപ്റ്റൻ ലക്ഷ്മി (1914 ഒക്ടോബർ 24 - 2012 ജൂലൈ 23[2]). ഇന്ത്യൻ നാഷണൽ ആർമിയിലെ ഝാൻസി റാണിയുടെ പേരിലുള്ള ഝാൻസി റാണി റെജിമെന്റിന്റെ കേണലായി സേവനമനുഷ്ഠിച്ചു. സുഭാഷ് ചന്ദ്ര ബോസിന്റെ 'ആസാദ് ഹിന്ദ്' ഗവർമെന്റിൽ വനിതാക്ഷേമ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. യഥാർത്ഥ നാമം ഡോ. ലക്ഷ്മി സൈഗാൾ.