കവാടം:സാഹിത്യം/ഉദ്ധരണികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആഴ്ച 34[തിരുത്തുക]

ഒരു ചിത്രശലഭം പറക്കുമ്പോൾ ത്തിന്റെ ചിറകിൽ നിന്നുള്ള പൂമ്പൊടി നിർമ്മിക്കുന്ന പാറ്റേൺ പോലെ അനുസ്യൂതമാണ് ഫിറ്റ്സ്ഗെറാൾഡിന്റെ ശൈലി. ഒരു സമയത്ത് ചിത്രശലഭം അതിന്റെ ചിറകുകൾ ഉരയുന്നതോ മുറിയുന്നതോ മനസ്സിലാക്കാത്തതുപോലെ ഫിറ്റ്സ്ഗെറാൾഡും തന്റെ രചനയെ മനസിലാക്കിയില്ല. പിന്നീട് അദ്ദേഹം തന്റെ മുറിവേറ്റ ചിറകുകളെയും അവയുടെ രൂപഘടനയെയും മനസിലാക്കി. അദ്ദേഹം ചിന്തിക്കുവാൻ പഠിച്ചു. പിന്നെ അദ്ദേഹത്തിനു പറക്കുവാൻ കഴിഞ്ഞില്ല, കാരണം പറക്കലിനോടുള്ള പ്രണയം അസ്തമിച്ചിരുന്നു. പറക്കൽ എത്ര അനായാസമായിരുന്നു എന്ന് ചിന്തിച്ച് നെടുവീർപ്പിടാൻ മാത്രമേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ.

- ഏണസ്റ്റ് ഹെമിങ്‌വേ, സ്കോട്ട് ഫിറ്റ്സ്‌ഗെറാൾഡിനെക്കുറിച്ച്